കീടങ്ങളെ തുരത്താനും വിള വര്‍ധനവിനും ജീവാണുക്കള്‍

റൈസോബിയം, അസറ്ററോബാക്ടര്‍, അസോസ്പൈറില്ലം എന്നിവയാണ് പ്രധാനമായും നൈട്രജന്‍ ലഭ്യതയ്ക്കായി ഉപയോഗിക്കുന്ന ജീവാണുക്കള്‍.

By Harithakeralam
2025-12-24

പരമ്പരാഗതമായ കൃഷി രീതിയും വളപ്രയോഗവും മാത്രം പിന്തുടര്‍ന്നാല്‍ ചിലപ്പോള്‍ ഈ കാലാവസ്ഥയില്‍ വലിയ തോതില്‍ വിളവ് ലഭിച്ചെന്നു വരില്ല. ഇവിടെയാണ് ജീവാണുക്കള്‍ നമ്മുടെ രക്ഷയ്ക്ക് എത്തുന്നത്. അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത് സംഭരിക്കുന്ന വിഭാഗത്തില്‍പ്പെടുന്നവയാണിവ. റൈസോബിയം, അസറ്ററോബാക്ടര്‍, അസോസ്പൈറില്ലം എന്നിവയാണ് പ്രധാനമായും നൈട്രജന്‍ ലഭ്യതയ്ക്കായി ഉപയോഗിക്കുന്ന ജീവാണുക്കള്‍.

 1. റൈസോബിയം

പയറുവര്‍ഗ വിളകളിലാണ് റൈസോബിയം സൂക്ഷ്മാണുക്കളെ സാധാരണയായി ഉപയോഗിക്കുന്നത്. ഈ ജീവാണുക്കള്‍ അന്തരീക്ഷത്തിലെ നൈട്രജനെ ആഗിരണം ചെയ്യുവാന്‍ കഴിവുള്ള മുഴകള്‍ പയറുവര്‍ഗ വിളകളുടെ വേരുകളിലുണ്ടാക്കുന്നു. വിത്തില്‍ പുരട്ടിയാണ് റൈസോബിയം സാധാരണയായി  ഉപയോഗിക്കുക. പയറുവര്‍ഗ്ഗ ചെടികളില്‍ പ്രധാനമായും കാണുന്ന ബാക്ടീരിയയാണിത്.  8 കിലോഗ്രാം പയര്‍ വിത്തിന് 200 ഗ്രാം റൈസോബിയം കലര്‍ന്ന ജീവാണു വളം ഉപയോഗിക്കാം.

2. അസറ്റോബാക്റ്റര്‍

അന്തരീക്ഷത്തിലെ നൈട്രജനെ വലിച്ചെടുത്ത്  അമോണിയയാക്കാന്‍ കഴിവുള്ള ബാക്ടീരിയയാണ് അസറ്റോബാക്റ്റര്‍.  വിത്തില്‍ പുരട്ടിയും ലായനിയാക്കി ഉപയോഗിച്ചും മണ്ണില്‍ നേരിട്ട് ചേര്‍ത്തും അസറ്റോബാക്റ്റര്‍  ഉപയോഗിക്കാം.

3. പിജിആര്‍ മിക്‌സ് 1

പ്ലാന്റ് ഗ്രോത്ത് പ്രമോട്ടിങ് റൈസോ ബാക്റ്റീരിയയാണ് പിജിആര്‍ മിക്‌സ് എന്നറിയപ്പെടുന്നത്. വ്യത്യസ്തങ്ങളായ  സൂക്ഷ്മജീവികളുടെ മിശ്രിതമാണിത്. തൈകള്‍ പറിച്ചു നടുമ്പോള്‍ രണ്ട് ലിറ്റര്‍ വെള്ളത്തില്‍ 450 ഗ്രാമെന്ന രീതിയില്‍ തയാറാക്കിയ ലായനിയില്‍ 15 മിനിറ്റ് മുക്കി വയ്ക്കുക. ഇതിനു ശേഷം നടുന്നത് ചെടിയുടെ വളര്‍ച്ച വേഗത്തിലാക്കും.

4. അസോസ്‌പൈറില്ലം

തൈകള്‍ പറിച്ചു നടുമ്പോഴും മണ്ണില്‍ ലായനിയായി ഒഴിച്ചുമിത് ഉപയോഗിക്കാം. ഒരു ഹെക്റ്ററിന് നാലു കിലോഗ്രാം അസോസ് പൈറില്ലം ഉപയോഗിക്കാം. വിളവര്‍ധനവിനാണ് ഇതു പ്രധാനമായും ഉപയോഗിക്കുന്നത്.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs