ഏറെ കൗതുകം തോന്നുന്ന ഈ മുളക് ഗ്രോബാഗില്‍ നല്ല വിളവ് തരും. പൂന്തോട്ടത്തില്‍ വയ്ക്കാനും അനുയോജ്യമാണിത്.
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം തോന്നുന്ന ഈ മുളക് ഗ്രോബാഗില്‍ നല്ല വിളവ് തരും. പൂന്തോട്ടത്തില്‍ വയ്ക്കാനും അനുയോജ്യമാണിത്.
വിത്ത് പാകി തൈ മുളപ്പിച്ച് മാറ്റി നട്ടാണ് മുന്തിരി മുളക് വളര്‍ത്തുക. രണ്ടോ മൂന്നോ ഇല വന്നാല്‍ തൈ ഗ്രോബാഗിലേക്ക് മാറ്റി നടാം. മണ്ണ്, ചാണകപ്പൊടി, കമ്പോസ്റ്റ് തുടങ്ങിയവ ഉപയോഗിച്ച് ഗ്രോബാഗ് തയാറാക്കാം. തുടര്‍ന്ന് തൈ നടാം. വലിയ വെയില്‍ തുടക്കത്തില്‍ വേണ്ട. ചെടി എളുപ്പത്തില്‍ വളര്‍ന്ന് ഒരു മാസം കൊണ്ടു തന്നെ പൂത്ത് കായ്ക്കും.
സാധാരണ മുളകിനെപ്പോലെയല്ല മുന്തിരി മുളകിന്റെ ചെടി. നല്ല ഉറപ്പോടെ ശിഖിരങ്ങള്‍ ഉയര്‍ന്നു നില്‍ക്കും. താങ്ങ് നല്‍കേണ്ട കാര്യമില്ല. ഇലകളും ചെറുതാണ്. പൂക്കള്‍ ഏറെ മോഹരമാണ്. വലിയ രീതിയില്‍ കീടങ്ങളുടെ ആക്രമണമൊന്നും ഉണ്ടാകില്ല. ഇലതീനിപ്പുഴുക്കളാണ് സാധാരണ രീതിയില്‍ പ്രശ്‌നമുണ്ടാക്കുക, ഇവയെ തുരത്താന്‍ വേപ്പെണ്ണ അധിഷ്ടിത കീടനാശിനികള്‍ പ്രയോഗിക്കാം.
മുന്തിരിയോട് സാമ്യമുള്ള കായ്കള്‍ ധാരാളമുണ്ടാകും. തക്കാളിയെപ്പോലെ വട്ടത്തിലാണ് മുളക് ഉണ്ടാകുക. വലിപ്പം ചെറുതാണെങ്കിലും നല്ല എരിവാണ് മുളകിന്.ചെടി വലുതായാല്‍ അത്യാവശ്യം വെയില്‍ ആവശ്യമാണ്. മുളക് മൂത്താലും കൊഴിയാതെ ചെടിയില്‍ തന്നെ നില്‍ക്കും. നല്ല പോലെ മൂത്താല്‍ ചുവന്ന നിറമാകും മുളകിന്, അപ്പോള്‍ കുഞ്ഞന്‍ തക്കാളിപോലെയാകും രൂപം. നല്ല മൂത്ത മുളക് വിത്തിനായി ഉപയോഗിക്കാം. പച്ചച്ചാണക ലായനി, കടലപ്പിണ്ണാക്ക് മിശ്രിതം എന്നിവയൊക്കെ നല്‍കിയാല്‍ നല്ല വിളവ് ലഭിക്കും. അടുക്കളത്തോട്ടത്തിലൊരു കൗതുകത്തിന് മുന്തിരി മുളക് പലരും വളര്‍ത്തുന്നുണ്ട്.
ഗ്രോബാഗിലെ കുറ്റിച്ചെടിയില്‍ നിറയെ മുന്തിരി കായ്ച്ചു നില്‍ക്കുകയാണോ എന്നാണ് ഒറ്റനോട്ടത്തില്‍ തോന്നുക. ഇടയ്ക്ക് മനോഹരമായ പൂക്കളും... എന്നാല്‍ സംഗതി മുന്തിരിയല്ല, മുളകാണ്... മുന്തിരി മുളക്. ഏറെ കൗതുകം…
പച്ചക്കറിക്കൃഷിയെ വിവിധ തരം അസുഖങ്ങളും കീടങ്ങളും ആക്രമിക്കാനെത്തുന്ന സമയമാണിപ്പോള്. മഴയും ശക്തമായ വെയിലും ഇടയ്ക്കിടെ വരുന്നതിനാല് നല്ല പരിചരണം വിളകള്ക്ക് ആവശ്യമാണ്. ഈ സമയത്ത് കൃഷിയില്‍ പ്രയോഗിക്കാവുന്ന…
കാലവര്ഷം വരവായി. ഇത്തവണ ജൂണ് ആദ്യവാരം തന്നെ കാലവര്ഷം തുടങ്ങുമെന്നാണ് കാലാവസ്ഥ പ്രവചനം. ഇനി കൃഷിയുടെ കാലമാണ്, വിത്തും കൈക്കോട്ടുമായി ഇനി മണ്ണിലേക്കിറങ്ങാം. അടുക്കളപ്പുറവും പറമ്പും പച്ചക്കറിത്തോട്ടമാക്കി…
കേരളത്തില്‍ തക്കാളി കൃഷി ചെയ്തു വിളവെടുക്കുകയെന്നതു കുറച്ചു പ്രയാസമുള്ള കാര്യമാണ്. കാലാവസ്ഥയും മണ്ണിന്റെ പ്രത്യേകതയുമെല്ലാം ഇതിനു കാരണമാണ്. കേരളത്തിലെ മണ്ണ് പൊതുവായി അമ്ലത്ത്വം (പുളിരസം) കൂടിയതരമാണ്.…
ധാരാളം ജൈവമാലിന്യങ്ങളാണ് നാം അടുക്കളയില് നിന്നൊരു ദിവസം പുറം തള്ളുന്നത്. നഗരങ്ങളിലും മറ്റും താമസിക്കുന്നവര്ക്ക് ഇവയുടെ നിര്മാജനം വലിയൊരു തലവേദനയാണ്. മുട്ടത്തോട്,പച്ചക്കറികളുടെ തൊലി, ഉരുളക്കിഴങ്ങ് ,…
തക്കാളി കൃഷിയുടെ കാര്യത്തില് നമ്മള് കേരളീയര് വളരെ പുറകിലാണ്. നമ്മുടെ കാലാവസ്ഥയും മണ്ണിലെ കൂടിയ അസിഡിറ്റിയുമാണ് പ്രധാന കാരണം. ഗ്രോബാഗില്‍ കുറച്ച് തക്കാളിച്ചെടികള് വളര്ത്തുകയാണെങ്കില് വീട്ടാവശ്യത്തിനുള്ളവ…
വേനലില്‍ കൃഷിത്തോട്ടം വാടാതിരിക്കാന് നല്ല ശ്രദ്ധ കൊടുക്കണം. കറിവേപ്പ് നന്നായി വളരാനും പച്ചമുളകിലെ കായ് പൊഴിച്ചില് ഒഴിവാക്കാനും തുടങ്ങി കര്ഷകര്ക്ക് സഹായകമാകുന്ന ചില നാട്ടറിവുകള്‍.
വേനല് മഴ നല്ല പോലെ ലഭിച്ചതോടെ പച്ചക്കറി ചെടികളെല്ലാം നല്ല പോലെ വളര്ന്നു ധാരാളം ഇലകളെല്ലാമുണ്ടായി നില്ക്കുകയായിരിക്കും. ഇലകളാണ് എല്ലാ ചെടികളുടെയും പ്രധാന ഭാഗം. നിരവധി കീടങ്ങളും രോഗങ്ങളും ഇലകളെ…
© All rights reserved | Powered by Otwo Designs
Leave a comment