ഈ ഭക്ഷണങ്ങള്‍ കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കരുത്

കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
2025-07-18

നല്ല ആരോഗ്യത്തിനുള്ള ചിട്ടവട്ടങ്ങള്‍ കുട്ടിക്കാലത്ത് മുതലേ തുടങ്ങണം. ബാല്യത്തില്‍ നല്ല ഭക്ഷണം കഴിച്ചാല്‍ അതിന്റെ ഗുണം യൗവനത്തിലും വാര്‍ധ്യകത്തിലുമുണ്ടാകും. കുട്ടികള്‍ക്ക് ഒരിക്കലും കൊടുക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ നോക്കാം.

1.ഫ്‌ലേവേഡ് തൈര്: തൈര് നല്ല ഭക്ഷണമായിട്ടാണ് കരുതപ്പെടുന്നത്. എന്നാല്‍ പഴങ്ങളുടേയും മറ്റും ഫ്‌ളേവര്‍ ചേര്‍ത്ത തൈര്‍ ഒരിക്കലും ഉപയോഗിക്കരുത്, കുട്ടികള്‍ക്ക് ഒരു കാരണവശാലും കൊടുക്കരുത്. ഫ്‌ലേവര്‍ ഇനങ്ങളില്‍ പലപ്പോഴും അമിതമായ അളവില്‍ പഞ്ചസാര, കൃത്രിമ നിറങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട്.

2. സംസ്‌കരിച്ച മാംസങ്ങള്‍: സോസേജുകള്‍, ബേക്കണ്‍, സംസ്‌കരിച്ച മാംസങ്ങള്‍ സാധാരണയായി കുട്ടികളുടെ ഉച്ചഭക്ഷണങ്ങളിലും ലഘുഭക്ഷണങ്ങളിലും ഉള്‍പ്പെടുത്താറുണ്ട്. അവയില്‍ പലപ്പോഴും സോഡിയം, നൈട്രേറ്റുകള്‍ പോലുള്ള പ്രിസര്‍വേറ്റീവുകള്‍, പൂരിത കൊഴുപ്പ് എന്നിവ ഉയര്‍ന്ന അളവില്‍ അടങ്ങിയിട്ടുണ്ട്. ഇവ ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് ഇടയാക്കും.

3. കൃത്രിമ പാനീയങ്ങള്‍: കോളകള്‍,പഴച്ചാറുകള്‍ പോലുള്ള പാനീയങ്ങള്‍ ഒരിക്കലും കുട്ടികള്‍ക്ക് കൊടുക്കരുത്. ഇവയെല്ലാം അമിതമായി മധുരം ചേര്‍ത്തവയാണ്. പഴങ്ങള്‍ കുപ്പിയുടെ പുറത്തുള്ള ചിത്രത്തില്‍ മാത്രമാണുള്ളത്.

4. വറുത്ത ഭക്ഷണം: പാക്കറ്റിലാക്കിയ വറുത്ത ചിപ്്‌സ് കുട്ടികള്‍ക്കെല്ലാം ഏറെ പ്രിയമാണ്. എന്നാല്‍ ഇവയില്‍  

ട്രാന്‍സ് ഫാറ്റും കലോറിയും കൂടുതലാണ്. പക്ഷേ അവശ്യ പോഷകങ്ങള്‍ കുറവാണ്. എണ്ണയില്‍ വറുത്ത ഭക്ഷണങ്ങള്‍ പതിവായി കഴിക്കുന്നത് മോശം കൊളസ്‌ട്രോള്‍ കൂട്ടാന്‍  കാരണമാകും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs