കരളിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങളുണ്ട്... ഇവ പതിവായി കഴിക്കുന്നതു കരളിനെ കേടുപാടുകളില്‍ നിന്ന് സംരക്ഷിക്കുകയും കൊഴുപ്പ് അടിഞ്ഞു കൂടുന്നത് തടയുകയും ചെയ്യും. ആഴ്ചയിലൊരിക്കലെങ്കിലും ഈ ഭക്ഷണം കഴിക്കുന്നതു ഏറെ നല്ലതാണ്.
1. വെളുത്തുള്ളി
കരളിനെ വിവിധ പ്രശ്‌നങ്ങളില്‍ നിന്നും സംരക്ഷിക്കാന്‍ വെളുത്തുള്ളിക്ക് സാധിക്കും. അലിസിന്‍, സള്‍ഫര്‍ തുടങ്ങിയ സംയുക്തങ്ങള്‍ മൂലമുണ്ടാകുന്ന കരള്‍ എന്‍സൈം പ്രവര്‍ത്തനത്തെ പിന്തുണയ്ക്കുന്നു.
2. കാരറ്റ്
ബീറ്റാ കരോട്ടിനും ആന്റി ഓക്‌സിഡന്റുകളും അടങ്ങിയ കാരറ്റ് കരളിന് ഏറെ നല്ലതാണ്. ഇവ കരളിന്റെ പ്രവര്‍ത്തനത്തെ നല്ല പോലെ നടക്കാന്‍ സഹായിക്കും.
3. ബ്രോക്കോളി
നമ്മുടെ നാട്ടില്‍ അത്ര പരിചിതമല്ലാത്ത ഇലക്കറിയാണ് ബ്രോക്കോളി. കൊഴുപ്പ് അടിഞ്ഞു കൂടുന്നതു കുറയ്ക്കുകയും ഫാറ്റി ലിവര്‍ തടയുകയും ചെയ്യും.
4. ഇലക്കറികള്‍
കരളിന്റെ ആരോഗ്യത്തില്‍ ഇലക്കറികള്‍ വലിയ പങ്കു വഹിക്കുന്നു. ക്ലോറോഫില്‍ ധാരാളം അടങ്ങിയ പച്ചക്കറികള്‍ രക്തത്തിലെ വിഷവസ്തുക്കളെ ആഗിരണം ചെയ്യാന്‍ സഹായിക്കും.
5. ബീറ്റ്‌റൂട്ട്
കരളിലെ വിഷവിമുക്തമാക്കുന്ന എന്‍സൈമുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കാന്‍ ബീറ്റ്‌റൂട്ട് ജ്യൂസിന് കഴിയും. ബീറ്റ്‌റൂട്ടിന് കടും ചുവപ്പ് നിറം നല്‍കുന്ന പിഗ്മെന്റുകളായ ബീറ്റാലൈനുകളാണ് ഇതിനു സഹായിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment