രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകള്‍ക്ക് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. ആഗോള ഫിന്‍ടെക് സേവനദാതാക്കളായ എം2പി, മിങ്കസുപേ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.
കൊച്ചി: ഓണ്‍ലൈന്‍ പര്‍ച്ചേസ് ചെയ്യുന്ന ഇടപാടുകാര്‍ക്ക് സുരക്ഷിതവും ആധികാരികവുമായ പേയ്‌മെന്റുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യമൊരുക്കി ഫെഡറല്‍ ബാങ്ക്. ഇടപാടുകാര്‍ക്ക് ഇനിമുതല്‍ ഫിംഗര്‍പ്രിന്റ്, ഫേസ് ഐഡി എന്നിവയിലൂടെ പേയ്‌മെന്റുകള്‍ നടത്താം. ഒടിപിക്കു കാത്തുനില്‍ക്കാതെ അതിവേഗം ഇടപാടുകള്‍ നടത്താമെന്നതാണ് ബയോമെട്രിക് സംവിധാനത്തിന്റെ സവിശേഷത. ഒടിപി മുഖേനയുള്ള തട്ടിപ്പുകള്‍ പരമാവധി കുറയ്ക്കാനും ഇതിലൂടെ സാധിക്കും. രാജ്യത്ത് ആദ്യമായാണ് ഒരു ബാങ്ക് ഓണ്‍ലൈന്‍ ഷോപ്പിംഗ് ഇടപാടുകള്‍ക്ക് ബയോമെട്രിക് സംവിധാനം നടപ്പിലാക്കുന്നത്. ആഗോള ഫിന്‍ടെക് സേവനദാതാക്കളായ എം2പി, മിങ്കസുപേ എന്നീ കമ്പനികളുടെ സഹകരണത്തോടെയാണ് ഈ സൗകര്യം നടപ്പാക്കുന്നത്.
വെറുമൊരു സാങ്കേതിക നവീകരണത്തിനും അപ്പുറം ഇടപാടുകാര്‍ക്ക് നൂതന ബാങ്കിങ് അനുഭവം ലഭ്യമാക്കുകയെന്ന ഫെഡറല്‍ ബാങ്കിന്റെ പ്രഖ്യാപിത നയത്തിന്റെ ഭാഗമായാണ് ബയോമെട്രിക് സംവിധാനം അവതരിപ്പിക്കുന്നതെന്ന് ബാങ്കിന്റെ ഉപഭോക്തൃ ബാങ്കിങ് വിഭാഗം നാഷണല്‍ ഹെഡ് വിരാട് സുനില്‍ ദിവാന്‍ജി പറഞ്ഞു. ഏറ്റവും വേഗതയില്‍ സുരക്ഷിതമായി ഇടപാടുകള്‍ നടത്താന്‍ ബയോമെട്രിക് സൗകര്യത്തിലൂടെ സാധിക്കും. ഡിജിറ്റല്‍ നവീകരണത്തിലൂടെ ഇടപാടുകാരുടെ സൗകര്യം വര്‍ദ്ധിപ്പിക്കുക എന്നത് മാത്രമല്ല അവരെ സുരക്ഷിതരാക്കുക എന്നതും ബാങ്ക് ലക്ഷ്യം വെക്കുന്നു. എം 2 പി യും മിങ്കാശുപേയുമായി ചേര്‍ന്നുകൊണ്ട് അവതരിപ്പിച്ച സംവിധാനത്തിലൂടെ തടസരഹിതമായ ഡിജിറ്റല്‍ ഇടപാടുകളുടെ കാര്യത്തില്‍ ദേശീയതലത്തിലെ മികച്ച മാതൃക ആവുമെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്.
ഡിജിറ്റല്‍ പേയ്‌മെന്റ് രംഗത്തെ ഉപഭോക്തൃ അനുഭവം പരമാവധി സൗകര്യപ്രദമാക്കാന്‍ സാധിക്കുന്നതാണ് ഫെഡറല്‍ ബാങ്കുമായുള്ള സഹകരണമെന്ന് എം2പി ഫിന്‍ടെക്കിന്റെ സഹസ്ഥാപകന്‍ ആര്‍ മധുസൂദനന്‍ പറഞ്ഞു. ഏറ്റവും സുരക്ഷിതമായ പേയ്‌മെന്റ് സൗകര്യം ആഗോളതലത്തില്‍ ലഭ്യമാക്കുകയാണ് ലക്ഷ്യമെന്നും അതിന്റെ ഭാഗമായി രാജ്യത്തെ പ്രമുഖ സ്വകാര്യ ബാങ്കായ ഫെഡറല്‍ ബാങ്കിനോടൊപ്പം സഹകരിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും മിങ്കസുപേ സിഇഒ അന്‍പ് ഗൗണ്ടര്‍ പറഞ്ഞു. ടു ഫാക്ടര്‍ ഓതന്റിക്കേഷന്‍ മുഖേന ബയോമെട്രിക് സംവിധാനത്തിന്റെ സുരക്ഷ ഉറപ്പാക്കാം. ആന്‍ഡ്രോയിഡ്, ഐഒഎസ് സ്മാര്‍ട്ട് ഫോണുകളില്‍ സൗകര്യം ലഭ്യമാണ്. തുടക്കത്തില്‍ ഫെഡറല്‍ ബാങ്ക് കാര്‍ഡ് (ഡെബിറ്റ്, ക്രെഡിറ്റ്) ഉടമകള്‍ക്കു ലഭിക്കുന്ന ബയോമെട്രിക് സൗകര്യം വൈകാതെ കൂടുതല്‍ പ്ലാറ്റ്‌ഫോമുകളിലേക്ക് വിപുലീകരിക്കുമെന്നും ഫെഡറല്‍ ബാങ്ക് അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് https://www.federalbank.co.in/biomteric-authentication-for-ecom-cardt-ransactions എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment