രാവിലെ എണീറ്റയുടനേ ചായയും കാപ്പിയും കുടിക്കുന്നവരാണ് മിക്കവരും. എന്നാല്‍ വെറും വയറ്റില്‍ ചായയും കാപ്പിയും കുടിക്കുന്നതു പലതരം പ്രശ്നങ്ങള്‍ ശരീരത്തിനുണ്ടാക്കും. ഇതിലും നല്ലത് വെള്ളം കുടിച്ചു ദിവസം തുടങ്ങുന്നതാണ്.
1. രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് ഊര്‍ജ്ജം നല്കാന് സഹായിക്കും. ദിവസം മുഴുവന്‍ ഉന്മേഷത്തോടെയിരിക്കാനിതു നല്ലതാണ്. ഇതിനാല്‍ രാവിലെ എഴുന്നേല്ക്കുമ്പോള് തന്നെ ഒരു ഗ്ലാസ് വെള്ളം കുടിക്കാന്‍ ശ്രമിക്കുക.
2. ചര്‍മ്മത്തിന്റെ മൊത്തത്തിലുള്ള ടെക്സ്ചര്‍, തിളക്കം എന്നിവ നിലനിര്‍ത്താന്‍ രാവിലെ വെറും വയറ്റില്‍ വെള്ളം കുടിക്കുന്നത് സഹായിക്കും.
3.ദഹനം പ്രക്രിയ നേരെയാക്കാനും ഇതൊരു നല്ല മാര്‍ഗമാണ്. മലബന്ധം പോലെയുള്ള പ്രശ്നങ്ങള്‍ മാറ്റാന്‍ വെള്ളം കുടിക്കുന്നത് ഏറെ സഹായിക്കും.
4. വെള്ളം കുടിക്കുന്നത് ശരീരത്തിലെ ആവശ്യമില്ലാത്ത ടോക്സിനുകളെ പുറന്തള്ളും. മാത്രമല്ല കിഡ്നിയുടെ ആരോഗ്യം മെച്ചപ്പെടുത്താനുമിതു വളരെ നല്ലതാണ്.
5. രാവിലെ വെള്ളം കുടിച്ച ശേഷം ഭക്ഷണം കഴിക്കുന്നത് മെറ്റബോളിസം നേരെയാക്കാന്‍ സഹായിക്കും. എളുപ്പത്തില്‍ ശരീരത്തിലെ അധിക കലോറികളെ എരിച്ചു കളയാനിതു നല്ലതാണ്. ഇതു ഭാരം കുറയ്ക്കാനും സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment