നൈട്രജന്‍, സള്‍ഫര്‍, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ഗോമൂത്രം. ചെടികളുടെ വളര്‍ച്ചയ്ക്കും കായ്ഫലം കൂടാനും സഹായിക്കുന്ന ഇവ സഹായിക്കും.
ജൈവരീതിയില്‍ കൃഷി ചെയ്യുന്നവര്‍ക്ക് മാറ്റി നിര്‍ത്താന്‍ പറ്റാത്തതാണ് ഗോമൂത്രം. കീടനാശിനിയായും വളമായും ഗോമൂത്രം ഉപയോഗിക്കാം. അടുക്കളത്തോട്ടത്തില്‍ കുറച്ചു വിളകള്‍ മാത്രം കൃഷി ചെയ്യുന്നവര്‍ക്ക് ഏറ്റവും നല്ല കീടനാശിനിയാണിത്. നാടന്‍ പശുവിന്റെ ഗോമൂത്രമാണെങ്കില്‍ ഏറെ നല്ലതാണ്. എന്നാല്‍ വിളകളുടെ പ്രായവും കീടങ്ങളുടെ സ്വഭാവവും അനുസരിച്ചു വേണം ഗോമൂത്രം പ്രയോഗിക്കാന്‍. എന്നാല്‍ മാത്രമേ പ്രതീക്ഷിക്കുന്ന ഗുണം ലഭിക്കൂ.
1. പച്ചക്കറികള്‍ കൃഷി ചെയ്യുന്നവരുടെ പ്രധാന ശത്രുക്കളാണ് ഇലതീനി പുഴുക്കള്‍. ഇവയെ തുരത്താന്‍ ഗോമൂത്രം നല്ലതാണ്. 100 മില്ലി ഗോമൂത്രം 900 മില്ലി വെള്ളത്തില്‍ കലര്‍ത്തുക. ഇതിലേക്ക് 100 ഗ്രാം കാന്താരി മുളക് അരച്ച് ചേര്‍ത്ത് നന്നായി ഇളക്കുക. ഈ ലായനി ഇടയ്ക്കിടയ്ക്ക് സ്േ്രപ ചെയ്താല്‍ ഇലതീനി പുഴുക്കള്‍ പ്രദേശത്തേക്ക് അടുക്കില്ല, കൃത്യമായ ഇടവേളകളില്‍ പ്രയോഗിക്കണമെന്നു മാത്രം. കാന്താരിമുളക് ലഭിക്കാന്‍ പ്രയാസമാണെങ്കില്‍ കടയില്‍ നിന്നു വാങ്ങുന്ന പച്ചമുളകും ഉപയോഗിക്കാം, ഞെട്ടോട് കൂടി അരച്ചു ചേര്‍ക്കുന്നതാണ് നല്ലത്.
2. നീരൂറ്റിക്കുടിക്കുന്ന പേനുകളാണ് പച്ചക്കറി കൃഷിയിലെ മറ്റൊരു പ്രശ്‌നം. ഇവയെ നശിപ്പിക്കാന്‍ ഗോമൂത്രത്തില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് പ്രയോഗിക്കുക.
3. കീടങ്ങളെ തുരത്താന്‍ മാത്രമല്ല, ചെടികള്‍ക്ക് നല്ല വളര്‍ച്ചാത്വരമാകും ഗോമൂത്രം ഉപയോഗിക്കാം. ഇതിനായി ഒരു ലിറ്റര്‍ ഗോമൂത്രമെടുക്കുക. ഇതില്‍ അഞ്ച് ഗ്രാം ശര്‍ക്കര പൊടിച്ചിടുക. ഇതിലേക്ക് 10 ലിറ്റര്‍ വെള്ളം കൂടി ചേര്‍ത്ത് രണ്ടു ദിവസം എടുത്തു വയ്ക്കുക. രണ്ടു ദിവസം കഴിഞ്ഞ് ചെടികള്‍ക്ക് നല്ല പോലെ സ്േ്രപ ചെയ്യുക. തടത്തിലൊഴിച്ചു കൊടുക്കുകയും ചെയ്യാം.
4. ഏതു കാലത്തും നല്ല വിളവ് തരുന്ന പച്ചക്കറിയാണ് വെണ്ട. വെണ്ടയുടെ വിളദൈര്‍ഘ്യം വര്‍ധിപ്പാക്കാന്‍ ഗോമൂത്രം പ്രയോഗിക്കുന്നത് നല്ലതാണ്. ഗോമൂത്രത്തില്‍ എട്ടിരട്ടി വെള്ളം ചേര്‍ത്ത് വെണ്ടയുടെ തടത്തിലും ഇലകളിലും തളിക്കുക. ഉത്പാദനം കൂടുകയും വിളദൈര്‍ഘ്യം വര്‍ധിക്കുകയും ചെയ്യും. മൊസൈക്ക് രോഗം ബാധിക്കാതിരിക്കാനുമിതു സഹായിക്കും.
ശ്രദ്ധിക്കണം ഇക്കാര്യങ്ങള്‍
നൈട്രജന്‍, സള്‍ഫര്‍, ഫോസ്ഫറസ് എന്നിവയുടെ കലവറയാണ് ഗോമൂത്രം. ചെടികളുടെ വളര്‍ച്ചയ്ക്കും കായ്ഫലം കൂടാനും സഹായിക്കുന്ന ഇവ സഹായിക്കും. എന്നാല്‍ ചെടികളെ നശിപ്പിച്ചു കളയാനും ഗോമൂത്രം മതി, കൃത്യമായി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച് ഉപയോഗിച്ചില്ലെങ്കില്‍ വിളകള്‍ കരിഞ്ഞു പോകും.
കറിവേപ്പില്‍ നിന്നും നല്ല പോലെ ഇലകിട്ടുന്നില്ലെന്ന പരാതി മിക്കവര്‍ക്കുമുണ്ടാകും. പല തരം വളങ്ങള്‍ പരീക്ഷിച്ചാലും ചിലപ്പോള്‍ കറിവേപ്പ് മുരടിച്ചു തന്നെ നില്‍ക്കും. ഇതില്‍ നിന്നുമൊരു മാറ്റമുണ്ടാകുന്ന പ്രതിവിധിയാണിന്നു…
ഏതു കാലാവസ്ഥയിലും നല്ല വിളവ് തരുന്ന പച്ചക്കറിയാണെങ്കിലും കീടങ്ങളുടെ ആക്രമണം പയറില്‍ രൂക്ഷമായിരിക്കും. മഴയും വെയിലും മാറി മാറി എത്തുന്ന ഈ സമയത്ത് പയറില്‍ കീടങ്ങള്‍ വലിയ തോതില്‍ ആക്രമണം നടത്തുന്നുണ്ട്.…
വേനല്‍ക്കാലമാണ് വെള്ളരിക്കൃഷിക്ക് അനുയോജ്യം. എന്നാല്‍ ഈസമയത്തും തരക്കേടില്ലാത്ത വിളവ് വെള്ളരിയില്‍ നിന്നു ലഭിക്കും. പക്ഷേ, രോഗ-കീട ബാധ കൂടുതലായിരിക്കും. മഴയത്തും മഞ്ഞുകാലത്തും വെള്ളരിയില്‍ നിന്നു നല്ല…
വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍. വഴുതന, തക്കാളി, പച്ചമുളക് തുടങ്ങിയ വിളകളിലെല്ലാം വെള്ളീച്ചകള്‍ വലിയ രീതിയില്‍ ആക്രമണം നടത്തുന്നുണ്ട്. തുടക്കത്തിലെ കണ്ടെത്തി പ്രതിരോധ മാര്‍ഗങ്ങള്‍ സ്വീകരിച്ചാല്‍ മാത്രമേ…
പാലിന് തുല്യമെന്നാണ് കോവലിനെ പറയുക, പശുവിന്‍ പാലു പോലെ പോഷകങ്ങള്‍ അടങ്ങിയ പച്ചക്കറിയാണ് കോവല്‍. വലിയ പരിചരണമൊന്നും നല്‍കാതെ നമ്മുടെ അടുക്കളപ്പുറത്ത് പന്തലിട്ടു കോവല്‍ വളര്‍ത്താം. നല്ല പോലെ വളവുംകീടനിയന്ത്രണവുമൊന്നും…
നെല്ല് കുത്തി അരിയാക്കുമ്പോള്‍ ലഭിക്കുന്ന ഉമി പണ്ട് കാലത്തൊക്കെ കര്‍ഷകര്‍ വളമായി ഉപയോഗിക്കുമായിരുന്നു. മനുഷ്യന്റെ അധ്വാനത്തില്‍ നെല്ല് കുത്തി അരിയാക്കുമ്പോള്‍ ധാരാളം ഉമി ലഭിക്കും. പിന്നീട് അരിമില്ലുകള്‍…
മണ്ണിന് ജീവന്‍ നല്‍കുന്ന സൂക്ഷ്മാണുക്കളുടെ കലവറയാണ് ഇഎം ലായനി. വലിയ ചെലവില്ലാതെ ഇഎം ലായനി നമുക്ക് വീട്ടില്‍ തന്നെയുണ്ടാക്കാം. മണ്ണിന് പുതുജീവന്‍ നല്‍കി പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍ക്കും ഇരട്ടി വിളവ്…
അമ്ലത കൂടുതലുള്ള മണ്ണാണ് കേരളത്തിലെ മിക്ക സ്ഥലങ്ങളിലുമുള്ളത്. രോഗങ്ങളുടെയും കീടങ്ങളുടെയും ആക്രമണം അമ്ലത കൂടുതലുള്ള മണ്ണില്‍ അധികമായിരിക്കും. മണ്ണില്‍ അമ്ലത അഥവാ പുളിപ്പ് രസം കൂടുതലുള്ളത് കൃഷി നശിക്കാനും…
© All rights reserved | Powered by Otwo Designs
Leave a comment