2023 - 24 സാമ്പത്തിക വര്‍ഷം കോഫീ ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്ക് നല്കുന്ന വിവിധ ധനസഹായങ്ങള്‍ക്കുള്ള അപേക്ഷകള്‍ നവം 30 നകം കോഫീ ബോര്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
2023 - 24 സാമ്പത്തിക വര്‍ഷം കോഫീ ബോര്‍ഡില്‍ നിന്നും കര്‍ഷകര്‍ക്ക് നല്കുന്ന വിവിധ ധനസഹായങ്ങള്‍ക്കുള്ള അപേക്ഷകള്‍ നവം 30 നകം കോഫീ ബോര്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണെന്ന് കോഫി ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു. പൊതു വിഭാഗത്തിന് കിണര്‍ നിര്‍മ്മാണം കുളം നിര്‍മ്മാണം സ്പ്രിങ്ക്ളര്‍ , കണികാ ജലസേചന സംവിധാനം ഒരുക്കല്‍ , മുരടിച്ച തോട്ടങ്ങളിലെ കാപ്പി ചെടികള്‍ പിഴുതു മാറ്റി ആവര്‍ത്തന കൃഷി ചെയ്യുന്നതിനുള്ള സഹായം എന്നിവയാണ് അനുവദിക്കുന്നത്. പരമാവധി 40 ശതമാനമാണ് പൊതുവിഭാഗത്തിന് ലഭ്യമാകുന്ന സബ്സിഡി.
പട്ടികജാതി - പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്ക് കുളം നിര്‍മ്മാണം , ആവര്‍ത്തന കൃഷി കാപ്പിക്കളം നിര്‍മ്മാണം, ഗോഡൗണ്‍ നിര്‍മ്മാണം എന്നീ പദ്ധതികള്‍ക്ക് പരമാവധി 90% സബ്സിഡി ലഭിക്കുന്നതാണ്.കിണര്‍ നിര്‍മ്മാണം സ്പ്രിങ്ക്ളര്‍, കണികാ ജലസേചന സംവിധാനം ഒരുക്കല്‍ എന്നിവയ്ക്ക് പരമാവധി 50% സബ്സിഡി ലഭിക്കുന്നതാണ്. കോഫീ ബോര്‍ഡില്‍ നിന്ന് കഴിഞ്ഞ പത്ത് വര്‍ഷത്തിനുള്ളില്‍ ധനസഹായം ലഭിക്കാത്ത കര്‍ഷകര്‍ക്ക് ആനുകൂല്യങ്ങള്‍ക്കായുള്ള അപേക്ഷ സമര്‍പ്പിക്കാവുന്നതാണ്. ആനുകൂല്യങ്ങള്‍ക്ക് അപക്ഷ സമര്‍പ്പിച്ചു എന്നത് കൊണ്ട് മാത്രം ആയതിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല. ഫണ്ടിന്റെ ലഭ്യതയ്ക്കനുസരിച്ച് ആദ്യം അപേക്ഷിച്ചവര്‍ക്ക് ആദ്യം ആനുകൂല്യം എന്ന നിലയിലായിരിക്കും സബ്സിഡികള്‍ അനുവദിക്കുന്നത്.
ധനസഹായത്തിന് അപേക്ഷിക്കുന്ന വര് പൂരിപ്പിച്ച അപേക്ഷകള്‍ നവംബര്‍ 30 നകം തൊട്ടടുത്ത കോഫി ബോര്‍ഡ് ഓഫീസുകളില്‍ സമര്‍പ്പിക്കേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് തൊട്ടടുത്ത കോഫീ ബോര്‍ഡ് ഓഫീസുമായി ബന്ധപ്പെടണമെന്ന് കോഫീ ബോര്‍ഡ് ഡെപ്യൂട്ടി ഡയറക്ടര്‍ അറിയിച്ചു.
ലോകബാങ്കിന്റെ സഹായത്തോടെ കൃഷി വകുപ്പ് നടപ്പിലാക്കുന്ന കേര പദ്ധതി പ്രകാരം പുനര്‍ നടീലിനു ഹെക്ടറിന് 75000 രൂപ നിരക്കില്‍ ധനസഹായം നല്കുന്നതിനായുള്ള പദ്ധതിയ്ക്ക് റബ്ബര്‍ കര്‍ഷകരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.…
നാളികേര വികസന ബോര്‍ഡ് തെങ്ങ് കൃഷിയിലും നാളികേരാധിഷ്ഠിത വ്യവസായത്തിലും മികവ് പുലര്‍ത്തുന്നവരെ അംഗീകരിക്കുന്നതിനായി രണ്ടു വര്‍ഷത്തിലൊരിക്കല്‍ നല്കി വരുന്ന ദേശീയ അവാര്‍ഡുകള്‍ക്ക് അപേക്ഷകള്‍ ക്ഷണിച്ചു. രാജ്യത്തെ…
തിരുവനന്തപുരം: സംസ്ഥാനത്തെ കര്‍ഷകര്‍ക്ക് അവരുടെ കൃഷിയിടങ്ങളില്‍ മൈക്രോ ഇറിഗേഷന്‍ (സൂക്ഷ്മ ജലസേചനം) സംവിധാനം സ്ഥാപിക്കുന്നതിനുള്ള സാമ്പത്തിക സഹായത്തിന് ഓണ്‍ലൈന്‍ സംവിധാനം ഒരുക്കിയെന്നും കര്‍ഷകര്‍ക്ക്…
തിരുവനന്തപുരം: കര്‍ഷക സുരക്ഷയും വിള സംരക്ഷണവും ഉറപ്പാക്കുന്നതിനായി സംസ്ഥാന കൃഷി വകുപ്പ് നടപ്പിലാക്കുന്ന കാലാവസ്ഥ അധിഷ്ഠിത വിള ഇന്‍ഷുറന്‍സ് പദ്ധതി (WBCIS) റാബി-II 2025 സീസണ് അപേക്ഷാ…
കേരളത്തിലെ ഏറ്റവും മികച്ച ക്ഷീര സംരംഭകന് ഇന്ത്യന്‍ വെറ്ററിനറി അസോസിയേഷന് കേരള ഏര്‍പ്പെടുത്തിയ ക്ഷീര പ്രതിഭാ പുരസ്കാരത്തിന് വയനാട് ജില്ലയില്‍ മാനന്തവാടിക്കടുത്ത് പുല്‍പ്പറമ്പില്‍ പി.ഐ.…
കേന്ദ്ര സര്‍ക്കാരിന്റെ 2017 ലേയും 2018 ലേയും വിജ്ഞാപനങ്ങള്‍ പ്രകാരം ഡോഗ് ബ്രീഡിംഗ്, മാര്‍ക്കറ്റിംഗ്, പെറ്റ് ഷോപ്പുകള്‍ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്ന വ്യക്തികളും സ്ഥാപനങ്ങളും സംസ്ഥാനത്തെ മൃഗക്ഷേമ ബോര്‍ഡില്‍…
തിരുവനന്തപുരം: മഴക്കെടുതി മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടങ്ങള്‍ അറിയിക്കുന്നതിനും, ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്കുമായി കൃഷിവകുപ്പ് ജില്ലാതല കണ്ട്രോള് റൂമുകള്‍ തുറന്നു. കൃഷി നാശനഷ്ടങ്ങള്‍…
മരം വളര്‍ത്തല്‍ പ്രോത്സാഹിപ്പിക്കുന്നതിന് ട്രീ ബാങ്ക് പദ്ധതിയുമായി വനം വകുപ്പ്. സ്വകാര്യ ഭൂമിയില്‍ മരങ്ങള്‍ നട്ടുപിടിപ്പിക്കുന്നവര്‍ക്ക് ധനസഹായം നല്‍കുന്നതാണ് പദ്ധതി. സര്‍ക്കാര്‍ നിശ്ചയിച്ച വൃക്ഷത്തൈകള്‍…
© All rights reserved | Powered by Otwo Designs
Leave a comment