കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.
തെങ്ങില് നിന്നും നല്ല വിളവ് ലഭിക്കണമെങ്കില് യഥാസമയം വളപ്രയോഗം നടത്തിയേ പറ്റൂ. അതിനു പറ്റിയ സമയമാണിപ്പോള്. കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.
തടം തുറന്ന് ഒരു കിലോ കുമ്മായം അല്ലെങ്കില് ഡോളോമൈറ്റ് വിതറുക. (ചെറിയ തെങ്ങുകള്ക്കു ഇതിന്റെ നാലില് ഒന്ന് മതി ) ശേഷം ഒരാഴ്ച്ച കഴിഞ്ഞ് പച്ചിലവളം നല്കാം. പച്ചിലകള് , ഉണങ്ങിയ ചപ്പുചവറുകള് എന്നിവ തെങ്ങിന്റെ തടത്തിലിട്ടു കൊടുക്കാം. ഇക്കാര്യം ചെയ്യാന് അനുയോജ്യമായ സമയമാണിപ്പോള്.
ഇക്കാര്യം ചെയ്തു 15 അല്ലെങ്കില് 20 ദിവസം കഴിഞ്ഞു ബാക്കി വളങ്ങള് ചേര്ത്ത് കൊടുക്കാം.
1) വേപ്പിന് പിണ്ണാക്ക് - 2 kg
2) എല്ലുപൊടി - 2 kg
3) ചാണകപ്പൊടി - രണ്ടോ മൂന്നോ കൊട്ട
ഒരു വര്ഷം പ്രായമായ തെങ്ങിന് തൈകള്ക്ക് മേല്പ്പറഞ്ഞതിന്റെ മൂന്നിലൊന്ന് ചേര്ത്തു കൊടുക്കുക. രണ്ടു വര്ഷം പ്രായമായതിന് മുന്നില് രണ്ടു ഭാഗം. മൂന്നാം വര്ഷം മുതല് ഫുള്ഡോസ് കൊടുക്കാം.
മഴ മാറിയിട്ട് (സെപ്റ്റംബര് മുതല് ) അര കിലോ പൊട്ടാഷ് (ജൈവ വളം വേണ്ടവര്ക്ക് ജൈവ പൊട്ടാഷ് ഉപയോഗിക്കാം) നല്കാം. ശേഷം ഒരു മാസം കഴിഞ്ഞു ബോറാക്സ് (ബോറോണ് കിട്ടാന് ) 50 ഗ്രാം കൊടുക്കണം. ഡിസംബറില് ഒന്നര കിലോ കല്ലുപ്പ് കൂടിയിട്ടു തടം പൂര്ണമായി കൊത്തി മൂടുക. ജനുവരി മുതല് തെങ്ങുകള്ക്ക് ജലസേചനം നിര്ബന്ധമാണ്.
ധാരാളം ആളുകള് ഇപ്പോള് ഗ്രോബാഗില് ഇഞ്ചി കൃഷി ചെയ്യാറുണ്ട്. ചെറിയ കഷ്ണമാക്കി ഗ്രോബാഗില് നട്ട ഇഞ്ചി നന്നായി പരിപാലിച്ചാല് രണ്ടും - മൂന്നും കിലോ വരെ വിളവെടുക്കാം. പറമ്പിലും ഗ്രോബാഗുകളിലും ജൂണ് ആദ്യവാരം…
കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്നു ഒരു കാലത്ത് തെങ്ങ്, നമ്മുടെ നാടിന് പേരു തന്നെ ലഭിച്ചത് തെങ്ങില് നിന്നുമാണ്. എന്നാല് ആ പെരുമയൊക്കെ ഇല്ലാതായി തുടങ്ങിയെങ്കിലും നല്ല തേങ്ങ ഉത്പാദിപ്പിക്കുന്നത് ഇപ്പോഴും…
പൈപ്പറേസ്യ കുടുംബത്തില്പ്പെട്ട കുരുമുളക് ഒരു ദീര്ഘകാല വിളയാണ്. സാധാരണ കൃഷിയിടങ്ങള് മുതല് പൂന്തോട്ടത്തിലും ടെറസിലുമെല്ലാം ചട്ടിയില് കുറ്റിക്കുരുമുളക് വളര്ത്താം. വര്ഷം മുഴുവനും പച്ചകുരുമുളക്…
കഴിഞ്ഞ വര്ഷങ്ങളില് നല്ല വില ലഭിച്ചിരുന്ന അടയ്ക്കയ്ക്ക് ഇത്തവണ വില തകര്ച്ച. ഇതിനൊപ്പം കാലാവസ്ഥയിലെ പ്രശ്നങ്ങളും കൂടിയായതോടെ ദുരിതത്തിലാണ് കര്ഷകര്. മഴ ശക്തമായി തുടരുന്നതിനാല് അടയ്ക്ക് മൂപ്പാകാതെ…
ചൂടു കടല കൊറിച്ചു സൊറ പറഞ്ഞിരിക്കാന് ഇഷ്ടമില്ലാത്തയാരുമുണ്ടാകില്ല. നൂറ്റാണ്ടുകളായി മനുഷ്യന് സ്ഥിരമായി ഉപയോഗിക്കുന്ന ഭക്ഷ്യവസ്തുവാണ് നിലക്കടല. പല രീതിയില് നാം നിലക്കടല കഴിക്കുന്നു. തമിഴ്നാട്ടില് നിന്നാണ്…
നെല് വിത്ത് വിതച്ച് 55 ദിവസം മുതല് 65 ദിവസം വരെ പ്രായമായ നെടുമുടി, എടത്വാ, കൈനകരി കൃഷിഭവനുകളുടെ പരിധിയില് വരുന്ന ചില പാടശേഖരങ്ങളില് മുഞ്ഞയുടെ സാന്നിധ്യം കാണുന്നുണ്ട്. നിലവിലുള്ള കാലാവസ്ഥ മുഞ്ഞയുടെ…
കാര്ഷിക മേഖലയില് അടുത്തിടെ നല്ല വില കിട്ടിയ ഏക ഇനമാണ് അടയ്ക്ക. കോവിഡ് പ്രതിസന്ധിയും മറ്റും കര്ഷകന്റെ നടുവൊടിച്ചപ്പോള് ആശ്വാസം പകര്ന്നത് അടയ്ക്കയാണ്. കവുങ്ങു തൈകള് നടാന് അനുയോജ്യമായ സമയമാണിപ്പോള്.…
കൊച്ചി: സുഗന്ധവ്യഞ്ജനങ്ങളുടെയും മൂല്യവര്ധിത ഉല്പന്നങ്ങളുടെയും കയറ്റുമതിയും ഏലത്തിന്റെ ഉല്പാദനവും വര്ധിപ്പിക്കുന്നതിനായി സ്പൈസസ് ബോര്ഡ് സമഗ്ര പദ്ധതി ആവിഷ്ക്കരിച്ചു. 422.30 കോടി രൂപ ചെലവില്…
© All rights reserved | Powered by Otwo Designs
Leave a comment