തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

നാഗാലാന്‍ഡിലെ നോക്‌ലാക് ജില്ലയിലെ ചോക്ക്‌ലാങ്കന്‍ ഗ്രാമത്തിലുള്ള ഖിയാമനി-യാങ്കന്‍ ഗോത്രമാണ് തേന്‍ ശേഖരിക്കുക, നൂറ്റാണ്ടുകളായി ഇവരുടെ പ്രധാന ഉപജീവനമാര്‍ഗമിതാണ്.

By Harithakeralam
2025-10-12

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും കയറ്റുമതി 300 ഇരട്ടി വര്‍ധിച്ചുവെന്നുമൊക്കെ അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ നാഗാലാന്‍ഡിലെ ക്ലിഫ് ഹണി ഹണ്ടിങ്ങിനെക്കുറിച്ചും മോദി പരാമര്‍ശിച്ചു. ഇതോടെ നിരവധി പേരാണ് ഈ തേന്‍ ശേഖരണത്തെക്കുറിച്ച് അന്വേഷിക്കുന്നത്. പാറക്കെട്ടുകളിലെ തേനീച്ച കൂടുകളില്‍ നിന്നും തേന്‍ ശേഖരിക്കുക ഏറെ പ്രത്യേകതകള്‍ നിറഞ്ഞതും  അപകടകരവുമാണ്.

തേന്‍ ശേഖരിക്കല്‍

നാഗാലാന്‍ഡിലെ നോക്‌ലാക് ജില്ലയിലെ  ചോക്ക്‌ലാങ്കന്‍ ഗ്രാമത്തിലുള്ള ഖിയാമനി-യാങ്കന്‍ ഗോത്രമാണ് തേന്‍ ശേഖരിക്കുക, നൂറ്റാണ്ടുകളായി ഇവരുടെ പ്രധാന ഉപജീവനമാര്‍ഗമിതാണ്. നമ്മുടെ നാട്ടിലെ പോലെ തേനീച്ച വളര്‍ത്തലോ അതല്ലെങ്കില്‍ മരങ്ങളിലെ കൂടുകളില്‍ നിന്നോ ഒന്നുമല്ല ഇവരുടെ തേന്‍ ശേഖരിക്കല്‍, മലകളിലെ ഉയര്‍ന്ന പാറക്കെട്ടുകള്‍ക്കിടയിലുള്ള തേനീച്ച കൂടുകളില്‍ നിന്ന് അതിസാഹസികമായിട്ടാണിത്.  വനത്തോട് ചേര്‍ന്ന മലയോര മേഖലയിലാണ് ചോക്ക്‌ലാങ്കന്‍ ഗ്രാമം. ആളുകള്‍ സംഘം ചേര്‍ന്ന് മലഞ്ചെരുവുകളിലെത്തി കൂട് കണ്ടു പിടിച്ചു തേന്‍ ശേഖരിക്കും. രസകരവും സാഹസികവുമാണ് ഇവരുടെ പ്രവര്‍ത്തനം. തേനീച്ചകളെ ഒരിക്കലും ഇവര്‍ നശിപ്പിക്കില്ല. 

ആദ്യം തന്നെ കൂടിന് അടുത്തെത്തി സൗമ്യമായി അവയോട് സംസാരിക്കും. ഞങ്ങളുടെ കുട്ടികള്‍ക്ക് ആരോഗ്യവും നല്ല ജീവിത സാഹചര്യങ്ങളും ലഭിക്കാന്‍ തേന്‍ ആവശ്യമുണ്ട്. ഇവിടെ നിന്നുമാറി മറ്റൊരു സ്ഥലത്ത് പുതിയ കൂടുണ്ടാക്കാണമെന്നും ഇവിടെയുള്ള തേന്‍ ഞങ്ങള്‍ എടുക്കുമെന്നും പറയും.  ഇതോടെ തേനീച്ചകളുടെ റാണി അനുമതി നല്‍കുമെന്നാണ് ഇവരുടെ വിശ്വാസം. ചപ്പുചവറുകള്‍ പുകച്ച് തേനീച്ചകളെ മാറ്റും.

സാഹസിക പ്രവര്‍ത്തി

കാടിനുള്ളിലെ കുന്നിന്‍ ചെരുവിലെ പാറക്കെട്ടുകളിലെ പൊത്തുകളിലാണ് തേനീച്ചകള്‍ കൂടുണ്ടാക്കുക. ഇവ കണ്ടെത്തി തേനെടുക്കുക അപകടം നിറഞ്ഞ പ്രവര്‍ത്തിയാണ്. മുള, കാട്ടുവള്ളി, കത്തി, വല എന്നിവയെല്ലാം ഉപയോഗിച്ചാണ് തേന്‍ ശേഖരണം. കൂടു കണ്ടെത്തിക്കഴിഞ്ഞാല്‍ താഴെയിരുന്നു സംഘം പ്രാര്‍ഥിക്കും. പിന്നെ മുളകള്‍ വെട്ടിയെടുത്ത് കോണിയുടെണ്ടാക്കി അതിലൂടെ കയറി കൂടിന് അടുത്തെത്തും. അറ്റം കൂര്‍പ്പിച്ച മുള കൊണ്ടു മെഴുക് കുത്തിയിളക്കും. വലിയ വെട്ടുകത്തികൊണ്ട് ഇവ മുറിച്ചെടുത്ത് വള്ളിയില്‍ കെട്ടി താഴെയിറക്കും. 

അവിടെ വച്ചുതന്നെ മെഴുകില്‍ നിന്നും തേന്‍ മാറ്റിയെടുക്കും. മറ്റൊരു സ്ഥലത്തേക്ക് ഇവ കൊണ്ടു പോകുന്ന പതിവില്ല, പുറത്ത് നിന്നുമൊരാള്‍ കാണാതെയാണ് ഇതു ചെയ്യേണ്ടതെന്നാണ് ഇവരുടെ വിശ്വാസം. രണ്ടു ഘട്ടമായിട്ടാണ് വര്‍ഷത്തില്‍ തേന്‍ ശേഖരിക്കല്‍, ആദ്യം ഏപ്രില്‍-മേയ് മാസത്തിലും പിന്നീട് ഒക്‌റ്റോബറിലും.

വില്‍പ്പന

ക്ലിഫ് ഹണി എന്ന പേരില്‍ ലോകമെങ്ങും  ഈ തേന്‍ പ്രസിദ്ധമാണ്. അയല്‍ രാജ്യമായ മ്യാന്‍മറില്‍ ഔഷധങ്ങള്‍ നിര്‍മിക്കാനിത് ഉപയോഗിക്കുന്നു. മെഴുക് മ്യാന്‍മറിലേക്ക് നല്‍കി പകരം ഉപ്പ് തിരികെ വാങ്ങുകയാണ് ഗ്രാമവാസികളുടെ രീതി. 11 വര്‍ഷം മുമ്പ്, രാജ്യത്ത് തേന്‍ ഉല്‍പാദനം 76000 മെട്രിക് ടണ്ണായിരുന്നു. ഇപ്പോള്‍ അത് 1.5 ലക്ഷം മെട്രിക് ടണ്‍ കവിഞ്ഞു. കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തേന്‍ കയറ്റുമതിയും മൂന്നിരട്ടിയിലധികം വര്‍ദ്ധിച്ചു. ഹണി മിഷന്‍ പരിപാടിയുടെ കീഴില്‍, ഖാദി ഗ്രാമോദ്യോഗ് ജനങ്ങള്‍ക്കിടയില്‍ 2.25 ലക്ഷത്തിലധികം തേനീച്ചപ്പെട്ടികള്‍ വിതരണം ചെയ്തു.  

Leave a comment

ദേ നോക്കിക്കേ... ന്യൂസിലാന്‍ഡിലെ മല്ലു ഫാര്‍മര്‍ ഫാമിലി

മലയാളി എവിടെപ്പോയാലും നാടിനെയും സംസ്‌കാരത്തെയും കൂടെ കൊണ്ടു പോകും... ഗള്‍ഫിലും യൂറോപ്പിലും അമേരിക്കയിലുമൊക്കെ താമസിക്കുന്ന മല്ലൂസ് ഇക്കാര്യത്തില്‍ ഒറ്റക്കെട്ടാണ്. ഇതു പോലെ കുട്ടിക്കാലത്തേ ശീലമാക്കിയ കൃഷി…

By പി.കെ. നിമേഷ്
ഇസ്രായേല്‍ മാതൃക പകര്‍ത്തി ഉത്തര്‍പ്രദേശിലെ കര്‍ഷകന്‍ കൊയ്യുന്നത് ലക്ഷങ്ങള്‍

നമ്മുടെ നാട്ടില്‍ കൃഷി നഷ്ടമാകാനുള്ള പ്രധാന കാരണം എന്താണ്...? ആധുനിക വത്കരണം കാര്‍ഷിക മേഖലയില്‍ വലിയ സ്വാധീനം ചെലുത്താത്തത് തന്നെയാണ് കാരണം. നിലമൊരുക്കാന്‍ ട്രാക്റ്ററും നനയ്ക്കാന്‍ പമ്പ് സെറ്റുമെത്തിയതൊഴിച്ചാല്‍…

By Harithakeralam
പശു പാല്‍ തരില്ല, സ്വയം നീന്തിയാല്‍ രക്ഷപ്പെടാം: ക്ഷീരമേഖല വിജയിക്കാന്‍ വ്യത്യസ്ത ആശയങ്ങളുമായി ടിംസ്

നല്ല പശുക്കളെ തേടി കേരളത്തിലെ കര്‍ഷകര്‍ അയല്‍ സംസ്ഥാനങ്ങളിലേക്കു വണ്ടി കയറുമ്പോള്‍ നമുക്കും ഇവിടെ പാലുല്‍പാദനമുള്ള പശുക്കുട്ടികളെ വളര്‍ത്തിയെടുക്കാവുന്നതേയുള്ളൂവെന്നു തെളിയിക്കുകയാണ് പാലാ ചേര്‍പ്പുങ്കല്‍…

By ഐബിന്‍ കാണ്ടാവനം
ദിവസം 3600 ലിറ്റര്‍ പാല്‍; 2.72 കോടി വരുമാനം, രണ്ടാം തവണയും ക്ഷീരസഹകാരി പുരസ്‌കാരം നേടി ഇടുക്കിക്കാരന്‍

ക്ഷീരവികസന വകുപ്പിന്റെ വിവിധ പുരസ്‌കാരങ്ങള്‍ ക്ഷീരവികസന വകുപ്പു മന്ത്രി ജെ.ചിഞ്ചുറാണി പ്രഖ്യാപിച്ചു. ക്ഷീരവികസന വകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന ക്ഷീരസംഗമം 'പടവ് 2026'ന്റെ ഭാഗമായി ക്ഷീരകര്‍ഷകര്‍ക്ക്…

By ഐബിന്‍ കാണ്ടാവനം
തേനീച്ചയോട് സംസാരിച്ച് അനുമതി ചോദിക്കും; മലഞ്ചെരിവുകളുടെ ഉടമസ്ഥര്‍ തേനീച്ചകളെന്ന് വിശ്വാസം - നാഗന്‍മാരുടെ സാഹസിക ക്ലിഫ് ഹണി ഹണ്ടിങ്

കഴിഞ്ഞ ഞായറാഴ്ചയിലെ മന്‍കി ബാത്തില്‍ രാജ്യത്തിന്റെ തേന്‍ ഉത്പാദനത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി ഏറെ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നു. ഇന്ത്യയിലെ തേന്‍ ഉത്പാദനം പുതിയ റെക്കോര്‍ഡുകള്‍ സൃഷ്ടിക്കുകയാണെന്നും…

By Harithakeralam
സുനിലിന്റെ കാര്‍ഷിക ജീവിതം

പച്ചക്കറികള്‍ വിളയുന്ന ഏക്കര്‍ കണക്കിന് പാടങ്ങളാണ് ആലപ്പുഴ ജില്ലയിലെ ചേര്‍ത്തല താലൂക്കിലെ കഞ്ഞിക്കുഴിയെന്ന ഗ്രാമത്തിലുള്ളത്. ഇവിടെയെത്തിയാല്‍ കാര്‍ഷിക കാഴ്ചകളുടെ ഉത്സവമാണ്. നിരവധി പേരാണ് ഇവിടെ കാര്‍ഷിക…

By പി.കെ. നിമേഷ്
ഡോക്റ്റര്‍ ദമ്പതികളുടെ കൃഷിത്തോട്ടം

കോഴിക്കോട് നഗരത്തിലെ വീട്ടുമുറ്റത്തും ടെറസും പച്ചക്കറിത്തോട്ടമൊരുക്കിയിരിക്കുകയാണ് ഈ ഡോക്റ്റര്‍ ദമ്പതികള്‍. നഗരത്തിലെ പ്രമുഖ ആശുപത്രികളില്‍ ഏറെ തിരക്കുള്ള ഡോക്റ്റര്‍മാരായിട്ടും സ്വന്തമായി പച്ചക്കറികള്‍…

By ആന്‍ മരിയ
മാലിന്യം പണമാക്കുന്ന മണ്ണിരകള്‍: കമ്പോസ്റ്റ് നിര്‍മാണത്തില്‍ നിന്നു ലാഭം 35 ലക്ഷം

അറപ്പോടെയല്ലാതെ മണ്ണിരയെ നാം നോക്കാറില്ല. മണ്ണിലും മാലിന്യത്തിലുമെല്ലാം വളഞ്ഞു പുളഞ്ഞു കിടക്കുന്ന മണ്ണിരകള്‍ ഹരിയാന സ്വദേശിയായ സുമിത് ഗിരിക്ക് നേടിക്കൊടുക്കുന്നത് ലക്ഷങ്ങളാണ്, കൃത്യമായി പറഞ്ഞാല്‍ വര്‍ഷം…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs