കുറച്ചു സമയം റീല്‍സ് കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണ് ഏവര്‍ക്കും. രക്തസമര്‍ഗം വര്‍ധിക്കുന്നതു പോലെ വലിയ പ്രശ്‌നങ്ങള്‍ക്കിതു കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
ഉണ്ണുമ്പോഴും ഉറങ്ങുമ്പോഴും മൊബൈല്‍ ഫോണ്‍ നോക്കാതെ പറ്റാത്തവരാണു നമ്മളില്‍ ഏറെയും. ഉറങ്ങാന്‍ കിടക്കുമ്പോള്‍ കിടക്കയില്‍ മൊബൈല്‍ ഫോണും കണ്ടിരുന്നാല്‍ ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങളുണ്ടാകുമെന്നു ഡോക്റ്റര്‍മാര്‍ നിരവധി തവണ വ്യക്തമാക്കിയതാണ്. എന്നാലും കുറച്ചു സമയം റീല്‍സ് കണ്ടില്ലെങ്കില്‍ ഉറക്കം വരാത്ത അവസ്ഥയാണ് ഏവര്‍ക്കും. രക്തസമര്‍ഗം വര്‍ധിക്കുന്നതു പോലെ വലിയ പ്രശ്‌നങ്ങള്‍ക്കിതു കാരണമാകുമെന്നാണ് പറയപ്പെടുന്നത്.
1. നമ്മുടെ താത്പര്യത്തിന് അനുസരിച്ചുള്ള കണ്ടന്റ്ുകളാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുക. ഇതു പതിവായി കാണുന്നതു മനസിലെ സന്തോഷിപ്പിക്കും. തലച്ചോറില്‍ ഡോപാമൈന്‍ എന്ന ഹോര്‍മോണ്‍ ഇതോടെ ഉത്പാദിപ്പിക്കപ്പെടും. സന്തോഷം നല്‍കുന്ന ഹോര്‍മോണ്‍ ആണിത്. രാത്രിയില്‍ തലച്ചോര്‍ വിശ്രമിക്കാന്‍ ഒരുങ്ങുമ്പോഴാണ് ഈ ഹോര്‍മോണ്‍ ഉത്പാദിപ്പിക്കപ്പെടുന്നതെന്ന് ഓര്‍ക്കണം. ഇതോടെ തലച്ചോര്‍ ആശയക്കുഴപ്പത്തിലാകും, ഉറക്കം തടസപ്പെടും. പതിവായി ഉറക്കം കൃത്യമാകാതെ വന്നാല്‍ രക്തസമര്‍ദം വര്‍ധിക്കും.
2. കോര്‍ട്ടിസോള്‍ പോലുള്ള ഹോര്‍മോണുകളും രാത്രിയിലെ മൊബൈല്‍ ഉപയോഗം കാരണമുണ്ടാകും. ഇത് ഹൃദയമിടിപ്പ് കൂട്ടുകയും രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കും.
3. കോര്‍ട്ടിസോള്‍സമ്മര്‍ദ്ദ ഹോര്‍മോണുകളുടെ സ്വാഭാവിക നിയന്ത്രണത്തെ തടസ്സപ്പെടുത്തും. രക്തക്കുഴലുകള്‍ ചുരുങ്ങാനും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിനും കാരണമാകും.
4. ഫോണില്‍ നിന്നുള്ള നീല വെളിച്ചം മെലാട്ടനിന്‍ എന്ന ഹോര്‍മോണിന്റെ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തും. മെലാട്ടനിന്‍ ഉറങ്ങാന്‍ സഹായിക്കുന്ന ഹോര്‍മോണ്‍ ആണ്.
5. നീല വെളിച്ചം കണ്ണിനും ബുദ്ധിമുട്ടുണ്ടാക്കും. കണ്ണ് ചുവന്നു പഴുക്കാനും ചൊറിച്ചിലുണ്ടാക്കാനും കാരണമാകും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment