ഹൃദയാരോഗ്യത്തിനും മലബന്ധം തടയാനുമെല്ലാം കടല പ്രാതലിന് കഴിക്കുന്നതു നല്ലതാണ്.
പുട്ടും കടലയും മലയാളികളുടെ പ്രിയപ്പെട്ട വിഭവമാണ്... പ്രഭാത ഭക്ഷണമായിട്ടാണ് നാം മിക്കവാറുമിതു കഴിക്കുന്നത്. കടല പ്രാതലിനു കഴിക്കുന്നത് ഏറെ നല്ലതാണ്. ഹൃദയാരോഗ്യത്തിനും മലബന്ധം തടയാനുമെല്ലാം കടല പ്രാതലിന് കഴിക്കുന്നതു നല്ലതാണ്.
1. ഉയര്‍ന്ന രക്ത സമര്‍ദവും മോശം കൊളസ്‌ട്രോളും കുറയ്ക്കാന്‍ കടല കഴിക്കുന്നതു സഹായിക്കും. ഇതുവഴി ഹൃദയാരോഗ്യം മെച്ചപ്പെടും.
2. രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് മെച്ചപ്പെടുത്താന്‍ കടല കഴിക്കുന്നതു സഹായിക്കുമെന്നു പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.
3. ആന്റിഓക്സിഡന്റുകള്‍ കടലയില്‍ നന്നായി അടങ്ങിയിട്ടുണ്ട്. വന്‍കുടല്‍, സ്തന, ശ്വാസകോശ അര്‍ബുദം എന്നിവയുടെ സാധ്യതകളെ കുറയ്ക്കാനിതു സഹായകമാണെന്നു ഗവേഷണങ്ങള്‍ വ്യക്തമാക്കുന്നു.
4.പ്രോട്ടീനും ഫൈബറും കൂടുതലാണ്, ഗ്ലൈസെമിക് സൂചിക കുറവുമാണ് ഇതിനാല്‍ ശരീരഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഡയറ്റില്‍ കടല ഉള്‍പ്പെടുത്താം.
5.നാരുകള്‍ അടങ്ങിയതിനാല്‍ മലവിസര്‍ജ്ജനം കൂടുതല്‍ സുഗമമാക്കും.
6. ഗ്ലൈസെമിക് സൂചിക കുറവായതിനാല്‍ പ്രമേഹമുള്ളവര്‍ക്കും കഴിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment