ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍.
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍ നിന്നും മൂല്യവര്‍ദ്ധിത ഉല്‍പ്പന്നങ്ങള്‍ ഉണ്ടാക്കി വരുമാനം വര്‍ദ്ധിപ്പിക്കാം. കാരാബീഫ് (Carabeef) എന്ന പേരിലാണ് പോത്തിറച്ചി കയറ്റുമതി വിപണിയില്‍ അറിയപ്പെടുന്നത്. കാരാബീഫിന് (Carabeef) ആഭ്യന്തരവിപണിയിലും അന്താരാഷ്ട്ര വിപണിയിലും ആവശ്യങ്ങള്‍ ഏറെയാണ്. ഒരു മാസം പ്രായമെത്തിയ പോത്തിന് കുട്ടികളെ പത്തുമാസം പ്രായംവരെ വളര്‍ത്തി മാംസാവശ്യത്തിനായി വില്‍ക്കാവുന്നതാണ്. ശാസ്ത്രീയവും ചെലവ് കുറഞ്ഞതുമായ പരിപാലനത്തിലൂടെ മികച്ച ലാഭം നേടാവുന്ന ഒരു തൊഴില്‍ മേഖലയാണ് മാംസാവശ്യത്തിനുള്ള പോത്ത് വളര്‍ത്തല്‍.
മാംസോല്‍പ്പാദനത്തില്‍ പോത്തുകള്‍ക്ക് വലിയ പങ്ക് വഹിക്കാനാകും. ഇറച്ചിക്കായി പോത്തു കുട്ടികളെ ശാസ്ത്രീയ പരിപാലനത്തിലൂടെ വളര്‍ത്തിയെടുക്കാം. ശാസ്ത്രീയ പരിചരണം, സമീകൃതാഹാരം, പരി സര ശുചിത്വം, പ്രതിരോധ വയിലൂടെ ഒട്ടുമിക്ക രോഗങ്ങളെയും തടയാന്‍ സാധിക്കും.
1. കുളമ്പ് രോഗം
* വൈറസ് ഉണ്ടാക്കുന്ന രോഗം
* വായിലും കുളമ്പിലും വൃണങ്ങള്‍
* പാലുല്പാദനത്തില് വന്‍ ഇടിവ്
* കുളമ്പ് രോഗ പ്രതിരോധ കുത്തിവെയ്പിലൂടെ രോഗം തടയാം.
2. കുരലടപ്പന് രോഗം
* ബാക്ടീരിയല്‍ രോഗം
* പനി, കീഴ്ത്താടിയില്‍ നീര് , ശ്വാസതടസ്സം
* പ്രതിരോധകുത്തിവയ്പ്പിനാല് രോഗം തടയാം
3. ആന്ത്രോക്സ് ( അടപ്പന്‍ )
* ബാക്ടീരിയല്‍ രോഗം
* പെട്ടെന്നുള്ള മരണം
* ശരീര സുഷിരങ്ങളില്‍ നിന്നും രക്തസ്രാവം
* പ്രതിരോധകുത്തിവയ്പ്പിനാല് രോഗം തടയാം.
4. ബ്രൂസല്ലോസിസ്
* ബാക്ടീരിയല്‍ രോഗം
* വന്ധ്യത, ഗര്‍ഭമലസല്‍
5. പൂപ്പല്‍ വിഷബാധ
* അസ്പര്ജില്ലാസ് എന്ന പൂപ്പല്‍ ഉല്‍പ്പാദിപ്പിക്കുന്ന അഫ്ളാടോക്സിന്‍ വിഷമാണ് രോഗകാരണം.
* തീറ്റയെടുക്കാന്‍ മടി, ശരീരം ക്ഷയിക്കുന്നു, വന്ധ്യത,
* തീറ്റ ഉണക്കി നല്കിയാല് രോഗത്തെ തടയാം.
6. വാല് ചീയല്‍
* വാലിന്റെ അഗ്രം ചീഞ്ഞളിയുന്നു.
* പൂപ്പലുകള്‍, ആന്തരികപരാദങ്ങള്‍, വിറ്റാമിനുകളുടെ ന്യൂനത എന്നിവയാണ് രോഗകാരണം .
* സമീകൃതവും പോഷകപ്രദവുമായ തീറ്റനല്കി രോഗം തടയാം.
7. അകിട് വീക്കം
* സൂക്ഷ്മാണുക്കള്‍ (ബാക്ടീരിയ, ഫംഗസ്) കാരണം
* പാലുല്‍പ്പാദനം കുറയുന്നു.
വൃത്തിയുള്ള കറവ, ശുചിത്വം എന്നിവയിലൂടെ രോഗം തടയാം
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്പാദനരംഗം മികച്ചതാക്കാന്‍ അത്യുല്പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment