പയര്‍, വഴുതന, മുളക്, പടവലം തുടങ്ങിയ വിളകളില്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടു വരുന്നുണ്ട്.
നമ്മുടെ കാലാവസ്ഥയില്‍ അടിക്കടി മാറ്റങ്ങള്‍ വന്നു കൊണ്ടിരിക്കുകയാണ്. പച്ചക്കറികളില്‍ കീടങ്ങളുടെ ആക്രമണം രൂക്ഷമാണെന്ന പരാതി കര്‍ഷകര്‍ക്കെല്ലാമുണ്ട്. നീരൂറ്റിക്കുടിക്കുന്ന കീടങ്ങളുടെ ആക്രമണമാണ് ഇതില്‍ പ്രധാനം. പച്ചക്കറിത്തോട്ടങ്ങള്‍ നശിച്ച് ലക്ഷങ്ങളുടെ നഷ്ടമാണിവ കര്‍ഷകര്‍ക്ക് വരുത്തിവയ്ക്കുന്നത്. മുഞ്ഞ, വെള്ളീച്ച എന്നിവയാണ് പ്രധാന പ്രശ്നക്കാര്‍. പയര്‍, വഴുതന, മുളക്, പടവലം തുടങ്ങിയ വിളകളില്‍ നീരൂറ്റി കുടിക്കുന്ന കീടങ്ങളായ മുഞ്ഞ, വെള്ളീച്ച തുടങ്ങിയവയുടെ ആക്രമണം വ്യാപകമായി കണ്ടു വരുന്നുണ്ട്.
1. വേപ്പധിഷ്ഠിത കീടനാശിനിയായ കെ വി കെ രക്ഷ 6 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് വെയില് താഴ്ന്നു നില്ക്കുന്ന സമയങ്ങളില്‍ ഒരാഴ്ച ഇടവേളകളിലായി തളിച്ച് കൊടുക്കാം.
2. വെര്‍ട്ടിസിലിയം 20 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് 2 ആഴ്ച്ച ഇടവേളയില്‍ തളിച്ചു കൊടുക്കുന്നതും ഇവയെ നിയന്ത്രിക്കാന്‍ സഹായിക്കും.
3. പയറില്‍ പുള്ളിക്കുത്ത് രോഗത്തിന് സാധ്യതയുണ്ട്. സ്യൂഡോമോണസ് ലായനി തടത്തിലും ഇലകളിലും തളിച്ചു കൊടുക്കുക.
4. പടവലത്തില്‍ മൃദുരോമപ്പൂപ്പ് രോഗത്തിനെതിരെ മാംഗോസെബ് 4ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ നേര്‍പ്പിച്ചു തളിക്കുക.
5. ഗോമൂത്രം നേര്‍പ്പിച്ച് ഇലകളില്‍ സ്േ്രപചെയ്യുക.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്കിയിട്ടില്ലെങ്കില് കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില് ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്നം.…
© All rights reserved | Powered by Otwo Designs
Leave a comment