ഭാരം കുറയ്ക്കാന്‍ രാവിലെ ഇവ കഴിക്കുക

പ്രഭാതത്തില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കും.

By Harithakeralam
2025-11-13

പൊണ്ണത്തടിയും കുടവയറും കുറയ്ക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ തയാറാണ്.. പക്ഷേ ഭക്ഷണ കാര്യത്തില്‍ ഒരു മാറ്റത്തിന് തയാറല്ല. ഇത്തരക്കാര്‍ക്ക് വേണ്ടിയുള്ള ചില കാര്യങ്ങളാണിന്ന് പറയുന്നത്. പ്രഭാതത്തില്‍ ഈ ഭക്ഷണങ്ങള്‍ കഴിക്കുന്നത് വണ്ണം കുറയാന്‍ സഹായിക്കും. വിശപ്പ് കുറയ്ക്കുമെന്നതിനാല്‍ ഉച്ചഭക്ഷണത്തിന് മുമ്പുള്ള ഇടവേളകളില്‍ ഒന്നും കഴിക്കാനും തോന്നില്ല.

തൈര്

സുലഭമായി നമ്മുടെ നാട്ടില്‍ കിട്ടുന്ന ഒന്നാണ് തൈര്. നല്ല ഗുണനിലവാരമുള്ള തൈര് തന്നെ കുറഞ്ഞ ചെലവില്‍ ലഭ്യമാണ്.  ഉയര്‍ന്ന പ്രോട്ടീനും കാല്‍സ്യവും തൈരിലുണ്ട്. ഇതു മെറ്റബോളിസത്തെ വേഗത്തിലാക്കും.  പ്രോബയോട്ടിക്കുകള്‍ കുടലിന്റെ ആരോഗ്യത്തിനും സഹായിക്കുന്നു. മധുരമോ മറ്റു വസ്തുക്കളോ ചേര്‍ക്കാതെ തൈര് കഴിക്കുക.

ചിയ സീഡ്‌സ്

ഭാരം കുറയ്ക്കാന്‍ ശ്രമിക്കുന്ന പലരുടെയും ഡയറ്റ് പട്ടികയിലുള്ള ഒന്നാണ് ചിയ സീഡ്‌സ്. ഇതിലെ ഉയര്‍ന്ന ഫൈബറും പ്രോട്ടീനും വിശപ്പ് കുറയ്ക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

ബേസില്‍ സീഡ്‌സ്

ചിയ സീഡ്‌സുകളെ പോലെ തന്നെ ഫൈബര്‍ ധാരാളം അടങ്ങിയ ഒന്നാണ് ബേസില്‍ സീഡ്‌സും.  വിശപ്പ് കുറയ്ക്കും, വയറ് നിറഞ്ഞതായി തോന്നിപ്പിക്കും. രക്തത്തിലെ പഞ്ചസാര കുറയ്ക്കാനും മെറ്റബോളിസം വര്‍ദ്ധിപ്പിക്കാനും സഹായിക്കും.

വാല്‍നട്ട്

നിരവധി ഗുണങ്ങള്‍ അടങ്ങിയ ഒന്നാണ് വാള്‍നട്ട്. കുതിര്‍ത്ത കുറച്ചു വാള്‍നട്ടുകള്‍ രാവിലെ കഴിക്കുന്നതു തടി കുറയ്ക്കാന്‍ സഹായിക്കും.

ആപ്പിള്‍

ആപ്പിള്‍ കഴിച്ചാല്‍ ഡോക്റ്ററെ കാണേണ്ടി വരില്ലെന്നു ചെറുപ്പത്തില്‍ നാം പഠിച്ചിട്ടുണ്ടാകും. അത്ര കണ്ടു ഗുണങ്ങള്‍ ഉള്ളതാണ് ആപ്പിള്‍. പ്രഭാത ഭക്ഷണത്തില്‍ ആപ്പിള്‍ കൂടി ഉള്‍പ്പെടുത്തുക.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs