എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @ മാമംഗലം പ്രകാശനം ചെയ്തു
കൊച്ചി: എഴുത്തുകാരനും ഫെഡറല്‍ ബാങ്ക് ഡെപ്യുട്ടി വൈസ് പ്രസിഡന്റുമായ അമിത് കുമാര്‍ രചിച്ച പുതിയ നോവല്‍ മിസ്റ്ററി @ മാമംഗലം പ്രശസ്ത എഴുത്തുകാരന്‍ കെ വി മണികണ്ഠന്‍ പ്രകാശനം ചെയ്തു. എഴുത്തുകാരിയും അധ്യാപികയുമായ തസ്മിന്‍ ഷിഹാബ് പുസ്തകം ഏറ്റുവാങ്ങി. നന്ദകുമാര്‍ എസ് പുസ്തകപരിചയം നടത്തി.
ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍, ബാങ്കിങ് പശ്ചാത്തലത്തില്‍ വികസിക്കുന്ന കഥാപരിസരമുള്ള അമിത് കുമാറിന്റെ രണ്ടാമത്തെ നോവലാണ് മിസ്റ്ററി അറ്റ് മാമംഗലം. നേരത്തെ, ബാങ്കിങ് ക്രൈം ത്രില്ലറായി പുറത്തിറക്കിയ 'ഏകെ' എന്ന നോവലും ഏറെ ജനശ്രദ്ധ നേടിയിരുന്നു.
കുട്ടികള്‍ക്കുള്ള നോവലായ സ്വപ്നലോകത്തെ രാജകുമാരന്‍, ചെറുകഥാസമാഹാരമായ ഒരുജാതി ആള്‍ക്കാര്‍, കന്നഡ ഭാഷാ പഠനസഹായിയായ മലയാളികള്‍ക്ക് ഈസി കന്നഡ, തുടങ്ങിയവയാണ് അമിത് കുമാറിന്റെ മറ്റു കൃതികള്‍. കേരള ശാസ്ത്രസാഹിത്യ പരിഷത്ത് നടത്തിയ ശാസ്ത്രകഥ മത്സരത്തില്‍ കിട്ടു എന്ന ചെറുകഥയ്ക്ക് ഒന്നാം സമ്മാനം ലഭിച്ചിട്ടുണ്ട്. ഡിസി ബുക്സാണ് മിസ്റ്ററി അറ്റ് മാമംഗലത്തിന്റെ പ്രസാധകര്‍. വില 250 രൂപ.
കോഴിക്കോട്: മഹാസാഗരത്തെ കൈക്കുമ്പിളില്‍ അളക്കാന്‍ ശ്രമിക്കുന്നതുപോലെയാണ് ശ്രീനാരായണ ഗുരുദേവ ദര്‍ശനങ്ങളെ അറിയാനുള്ള ശ്രമമെന്ന് ശിവഗിരി ഗുരുധര്‍മ്മ പ്രചരണസഭ കേന്ദ്രസെക്രട്ടറി സ്വാമി അസംഗാനന്ദഗിരി.…
കോഴിക്കോട്: നാലാമത് ഫെഡറല്‍ ബാങ്ക് സാഹിത്യ പുരസ്‌കാരം ഡോ. കെ ശ്രീകുമാറിന് . എം ടി വാസുദേവന്‍ നായര്‍ എന്ന ജീവചരിത്രമാണ് പുരസ്‌കാരത്തിന് അര്‍ഹമായത്. ഒരു ലക്ഷം രൂപയും ശില്‍പ്പവും അടങ്ങുന്നതാണ്…
തിരുവനന്തപുരം: ബയോമെഡിക്കല്‍ മാലിന്യ സംസ്‌കരണ രംഗത്ത് വിപ്ലവകരമായ മാറ്റത്തിന് തുടക്കമിട്ട് സി.എസ്.ഐ.ആര്‍-നിസ്റ്റും അങ്കമാലിയിലെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ബയോ വസ്തും സൊല്യൂഷന്‍സും കൈകോര്‍ക്കുന്നു.…
പാല്‍ തലയിലൂടെ ഒഴിച്ച് യുവ കര്‍ഷകന്‍ നടത്തിയ പ്രതിഷേധം വലിയ ചര്‍ച്ചയാകുന്നു. സംഭവത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ചതോടെ നിരവധി പേരാണ് കര്‍ഷകന് പിന്തുണയുമായി രംഗത്ത് എത്തിയിരിക്കുന്നത്. കൊല്ലം…
വ്യവസായവിദ്യാഭ്യാസ ബന്ധം കൂടുതല്‍ ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ സാഫിയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡോ. മൂപ്പന്‍സ് AI ആന്‍ഡ് റോബോട്ടിക്‌സ് സെന്റര്‍ UL സൈബര്‍പാര്‍ക്കില്‍ സംഘടിപ്പിച്ച 'ഇന്‍ഡസ്ട്രി…
മേപ്പാടി: കേരള ആരോഗ്യ സര്‍വകലാശാല നടത്തിയ ബി.എസ്. സി നഴ്‌സിംഗ് ഏഴാം സെമെസ്റ്റര്‍ പരീക്ഷയില്‍ 100 ശതമാനം വിജയം കൈവരിച്ച് ഡോ.മൂപ്പന്‍സ് നഴ്‌സിംഗ് കോളേജ്.
ബീഹാര്‍ നിയമസഭ തെരഞ്ഞെടുപ്പില്‍ ഉജ്ജ്വല വിജയം നേടാന്‍ എന്‍ഡിഎ മുന്നണിയെ സഹായിച്ച പല കാര്യങ്ങളില്‍ ഒന്നാണ് മഖാന. ലോകത്ത് തന്നെ മഖാന വിളയിക്കുന്നതില്‍ മുന്നില്‍ നില്‍ക്കുന്ന സ്ഥലമാണ് ബീഹാര്‍. ഇവിടെയുള്ള…
തിരുവനന്തപുരം: ആധുനിക സാങ്കേതിക വിദ്യകള്‍ ഉപയോഗിച്ച് കര്‍ഷകരുടെ ഡിജിറ്റല്‍ വിവരങ്ങളും ഓരോ സീസണിലും കൃഷിയിടത്തെയും വിളകളെയും പറ്റി സര്‍വ്വേ നടത്തി വിവര ശേഖരണം നടത്തുന്ന പ്രവര്‍ത്തനമായ ഡിജിറ്റല്‍ ക്രോപ്…
© All rights reserved | Powered by Otwo Designs
Leave a comment