നല്ല വെയില്‍ ലഭിക്കുന്നിടങ്ങളിലാണ് നടുന്നതെങ്കില്‍ വര്‍ഷം മുഴുവനും പൂക്കള്‍ ലഭിക്കും.
ഇന്ത്യോനേഷ്യയില്‍ കാണപ്പെടുന്ന അതിമനോഹരിയായ പക്ഷിയാണ് ബേഡ് ഓഫ് പാരഡൈ്, വലപ്പോഴും മാത്രമാണ് ഈ പക്ഷി ചിറകുകള്‍ വിടര്‍ത്തുക. ഈ പക്ഷിയോട് സാമ്യമുള്ള പൂക്കളുണ്ടാകുന്ന ചെടിക്കും ഇതേ പേരാണ്. ഇന്‍ഡോര്‍ പ്ലാന്റായും നല്ല വെയില്‍ ലഭിക്കുന്നിടത്ത് പുറത്തും ഈ ചെടി വളര്‍ത്താം. നല്ല വെയില്‍ ലഭിക്കുന്നിടങ്ങളിലാണ് നടുന്നതെങ്കില്‍ വര്‍ഷം മുഴുവനും പൂക്കള്‍ ലഭിക്കും.
അകത്തളങ്ങളില്‍ തിളങ്ങും
കേരളത്തിന്റെ കാലാവസ്ഥയില്‍ വീടിനകത്തും പുറത്തും ഈ ചെടി വളര്‍ത്താം. അകത്തു പരിപാലിക്കുമ്പോള്‍ നല്ല വെളിച്ചം ലഭിക്കുന്ന ഭാഗങ്ങളില്‍ വയ്ക്കുക. ഇന്‍ഡോര്‍ ചെടിയായി വളര്‍ത്തുമ്പോള്‍ അപൂര്‍വമായേ പൂവിടു. പൂവിട്ടില്ലെങ്കിലും ഇലകളുടെ ഭംഗികൊണ്ട് കെട്ടിടത്തെ ആകര്‍ഷകമാക്കും. ഇലകൊഴിച്ചില്‍ തീരെ കുറവായതിനാല്‍ നീന്തല്‍ക്കുളങ്ങള്‍, ജലാശയങ്ങള്‍, ഔട്ട്‌ഡോര്‍ ഫിഷ് ടാങ്കുകള്‍ എന്നിവയോടു ചേര്‍ന്നു നട്ടു വളര്‍ത്താം.
നടീല്‍ രീതി
വിത്തു വഴിയോ തണ്ടുകള്‍ മുറിച്ചു നട്ടോ തൈകള്‍ ഉല്‍പാദിപ്പിക്കാം. വിത്തില്‍ നിന്നുള്ള തൈകള്‍ പൂവിടാന്‍ പക്ഷേ 3-4 വര്‍ഷം കാത്തിരിക്കേണ്ടി വരും. അതേസമയം തണ്ടു മുറിച്ചു നട്ടാല്‍ 1-2 വര്‍ഷത്തിനുള്ളില്‍ പൂവിടും. ഓരോ തണ്ടിലും ഒന്നു മുതല്‍ മൂന്നു വരെ പൂക്കള്‍ ഉണ്ടാകും, ഇവ 2-3 ആഴ്ച വരെ നിലനില്‍ക്കുകയും ചെയ്യും.
വളപ്രയോഗം
രോഗ, കീടസാധ്യത കുറവ്, ഉണങ്ങിയ ഇലകളും പൂക്കളും നീക്കുന്നതൊഴിച്ചാല്‍ മറ്റു പരിപാലനങ്ങളും ആവശ്യമില്ല. മണ്ണ്, ചാണകപ്പൊടി/ജൈവവളം എന്നിവ ചേര്‍ന്ന നടീല്‍മിശ്രിതം ഉപയോഗിക്കാം. വേനലില്‍ ദിവസത്തിലൊരിക്കല്‍ നനയ്ക്കണം. മാസത്തിലൊരിക്കല്‍ ജൈവവളമിട്ടു കൊടുക്കാം. ന്നായി പൂവിടാന്‍ ഫോസ്ഫറസ് അടങ്ങിയ വളങ്ങളും കൊടുക്കാം.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്‍ട്ടന്‍ തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്‍ട്ടന്‍ ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്‍കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്‌സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്‍ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്‍ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment