ചുരുങ്ങിയ ചെലവില്‍ ലഭിക്കും; ഗുണങ്ങള്‍ നിരവധി - നിലക്കടല കുതിര്‍ത്ത് കഴിക്കാം

നിലക്കടല കുതിര്‍ത്ത് കഴിച്ചാല്‍ ഗുണമേറെയാണെന്നാണ് ആരോഗ്യരംഗത്തെ വിധഗ്ധര്‍ പറയുന്നത്.

By Harithakeralam
2025-04-14

ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ് നിലക്കടല. കുറഞ്ഞ വിലയില്‍ നമ്മുടെ നാട്ടിലെവിടെയുമിതു ലഭിക്കും. വറുത്തും പച്ചയ്ക്കുമെല്ലാം കഴിക്കാം, എന്നാല്‍ നിലക്കടല കുതിര്‍ത്ത് കഴിച്ചാല്‍ ഗുണമേറെയാണെന്നാണ് ആരോഗ്യരംഗത്തെ വിധഗ്ധര്‍ പറയുന്നത്.

1. ആന്റി ഓക്‌സിഡന്റും വിറ്റാമിന്‍ ഇയും അടങ്ങിയ നിലക്കടല ചര്‍മത്തിന് നല്ലതാണ്. ചര്‍മം തിളങ്ങാനും പ്രായമേറുന്നതു മൂലമുണ്ടാകുന്ന ചുളിവുകള്‍ കുറയ്ക്കാനുമിതു സഹായിക്കും.  

2. നാരുകള്‍ അടങ്ങിയതിനാല്‍ നിലക്കടല കഴിച്ചാല്‍ വയര്‍ പെട്ടെന്നു നിറയും. ഇത് ഭക്ഷണം കുറച്ചു മാത്രം കഴിക്കാനുള്ള അവസ്ഥയുണ്ടാക്കുന്നു, തടിക്കുറയ്ക്കാന്‍ ഡയറ്റ് എടുക്കുന്നുവര്‍ക്കിതു നല്ലതാണ്.

3. ആന്റി ഓക്‌സിഡന്റുകള്‍ അടങ്ങിയതിനാല്‍ ഹൃദയത്തിനെ ശക്തിപ്പെടുത്താനും ഉപകരിക്കും.

4. കുതിര്‍ത്ത കപ്പലണ്ടി ചെറിയ അളവില്‍ ദിവസവും കഴിക്കുന്നതു ചീത്ത കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ ഉപകരിക്കും.

5. ജിഐ കുറവും നാരുകള്‍ ധാരാളവുമുള്ള നിലക്കടല കഴിക്കുന്നതു പ്രമേഹ സാധ്യത കുറയ്ക്കുന്നു.  

6.ഫൈബര്‍ ധാരാളമുള്ളതിനാല്‍ നിലക്കടല കഴിക്കുന്നതു ദഹനത്തെ സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs