തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹം തടയാനുമെല്ലാം മുതിര നല്ലതാണ്.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും കൊളസ്‌ട്രോള്‍ നിയന്ത്രിക്കാനും പ്രമേഹം തടയാനുമെല്ലാം മുതിര നല്ലതാണ്.
1. മുതിര സൂപ്പ് ഭക്ഷണത്തിന് കുറച്ചു മുമ്പ് കഴിക്കുന്നത് വിശപ്പ് കുറയ്ക്കും. വിശപ്പ് നല്ലവണ്ണമുണ്ടെങ്കില്‍ നാം ഭക്ഷണം വാരിവലിച്ച് കഴിക്കും, ഇത് തടി വര്‍ദ്ധിപ്പിയ്ക്കും. മുതിര സൂപ്പ് വിശപ്പ് കുറയ്ക്കുന്നതിലൂടെ ഭക്ഷണം കഴിക്കാനുള്ള ആവേശം കുറയും.
2. മുതിരയിലെ നാരുകള്‍ ദഹനം മെച്ചപ്പെടുത്തും. വയറിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ഇതു നല്ലതാണ്.
3. കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍ മുതിര ഇടയ്ക്ക് കഴിക്കുന്നതു സഹായിക്കും. കൊളസ്‌ട്രോള്‍ കുറയുന്നതു ഹൃദയത്തിന്റെ ആരോഗ്യത്തിനും നല്ലതാണ്.
4. പ്രമേഹ രോഗികള്‍ക്കും മുതിര നല്ലതാണ്. ശരീരത്തിലെ ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് ലെവല്‍ നിയന്ത്രിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു.
5. വയറിലെ അടിഞ്ഞു കൂടിയ മുടി, നഖം പോലുള്ള പുറത്ത് കളയാനും മുതിര കഴിക്കുന്നതു നല്ലതാണെന്ന് പഴമക്കാര്‍ പറുന്നു.
6. മസിലുകളെ ബലം വര്‍ധിപ്പിക്കാനും മുതിര നല്ലതാണ്. കായികമായി നല്ല അധ്വാനമുള്ളവര്‍ ആഴ്ചയില്‍ രണ്ടു തവണയെങ്കിലും മുതിര കഴിക്കണം.
ബദാം, അണ്ടിപ്പരിപ്പ്, വാള്‍നട്ട് തുടങ്ങിയവ വാങ്ങാന്‍ നല്ല ചെലവാണ്, സാധാരണക്കാര്‍ക്ക് ഇതെല്ലാം വാങ്ങി ദിവസവും കഴിക്കാന്‍ കഴിഞ്ഞു കൊള്ളണമെന്നില്ല. എന്നാല്‍ ഏതു വരുമാനക്കാര്‍ക്കും വാങ്ങി കഴിക്കാനുതകുന്നതാണ്…
മൂത്ര സഞ്ചി നിറഞ്ഞിരിക്കുന്നതായി അനുഭവപ്പെട്ടാലും മൂത്രമൊഴിക്കാന്‍ കഴിയാത്ത അവസ്ഥ ചിലര്‍ക്കുണ്ടാകാറുണ്ട്, പ്രത്യേകിച്ചു പുരുഷന്‍മാര്‍ക്ക്. പല കാരണങ്ങള്‍ കൊണ്ടാണീ അവസ്ഥയുണ്ടാകുന്നതെന്ന് പറയുന്നു വിദഗ്ധര്‍…
1. നേന്ത്രപ്പഴം
പൊട്ടാസ്യം ധാരാളം അടങ്ങിയ നേന്ത്രപ്പഴം കഴിക്കുന്നത് ശരീരത്തിന് പെട്ടെന്ന് ഊര്‍ജം ലഭിക്കാനും പേശികളുടെ വളര്‍ച്ചയ്ക്കും ഏറെ സഹായകമാണ്. പ്രീ വര്‍ക്കൗട്ട് ഫുഡായും…
നല്ല ഉറക്കം ആരോഗ്യമുള്ള മനസും ശരീരവും പ്രദാനം ചെയ്യും. ഉറക്കം കുറഞ്ഞാലും കൂടിയാലും ശരീരത്തിന് അപകടമാണ്. ഉറക്കുറവാണ് ഇപ്പോള്‍ യുവാക്കളടക്കം നേരിടുന്ന പ്രശ്‌നം. ഇതു രക്തസമര്‍ദം കൂടാനും ഹൃദയാഘാതത്തിനും വരെ…
രാവിലെ എണീറ്റതുമുതല്‍ അസിഡിറ്റിയും ഗ്യാസും പ്രശ്‌നമുണ്ടാക്കുന്നുണ്ടോ...? ഒരു 35 വയസ് കഴിഞ്ഞ മിക്കവര്‍ക്കും ഈ പ്രശ്‌നമുണ്ടാകും. ചില ഭക്ഷണങ്ങള്‍ കഴിച്ചും ചിലത് ഒഴിവാക്കിയും ഇതുമാറ്റിയെടുക്കാം.
മുതിര കഴിച്ചാല്‍ കുതിരയപ്പോലെ കരുത്തുണ്ടാകുമെന്നാണ് പഴമാക്കാര്‍ പറയുക. പലതരം വിഭവങ്ങളുണ്ടാക്കി നാം മുതിര കഴിക്കാറുണ്ട്. കാല്‍സ്യം, പ്രോട്ടീന്‍, അയേണ്‍ തുടങ്ങിയ പല പോഷകങ്ങളും മുതിരയിലുണ്ട്. തടി കുറയ്ക്കാനും…
1. ക്യാപ്സിക്കം
വൃക്കയുടെ പ്രവര്ത്തനം നല്ല രീതിയില്‍ നടക്കാന് ക്യാപ്സിക്കം കഴിക്കുന്നതു നല്ലതാണ്, പ്രത്യേകിച്ച് ചുവന്ന ക്യാപ്സിക്കം. ഇതില് പൊട്ടാസ്യം വളരെ കുറവാണ് ,കൂടാതെ…
മനുഷ്യ ശരീരത്തിലെ പ്രധാന അവയവങ്ങളിലൊന്നാണ് കണ്ണ്. സാങ്കേതിക വിദ്യയും ജോലി സാഹചര്യങ്ങളും മാറിയതോടെ കണ്ണിന് അധ്വാനം കൂടുതലാണ്. മൊബൈല്, കംപ്യൂട്ടര് എന്നിവയുടെ ഉപയോഗം വര്ധിച്ചതോടെ കണ്ണിന്റെ കാര്യത്തില്…
© All rights reserved | Powered by Otwo Designs
Leave a comment