ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ലിഗ്നാനുകള്‍ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് കഴിക്കുന്നത് ഏറെ നല്ലതാണ്.
ഭക്ഷണം കഴിക്കാനും വ്യായാമം ചെയ്യാനുമൊന്നും സമയം ലഭിക്കാത്ത അവസ്ഥയാണ് പലര്‍ക്കും. ജോലിയും ബിസിനസും പോലുള്ള തിരക്കുകള്‍ കാരണമാണിത്. ജീവിതം റോക്കറ്റ് കണക്കെ വേഗത്തില്‍ കുതിക്കുമ്പോള്‍ ശരീരത്തിനും അതിനുള്ള ശക്തി നല്‍കണം. ജീവിത ശൈലി രോഗങ്ങള്‍ വ്യാപകമായതോടെ പലരും പലരം ഡയറ്റുകള്‍ പരീക്ഷിച്ചു തുടങ്ങി. ഇതില്‍ പ്രധാനമാണ് പോഷകങ്ങള്‍ ലഭിക്കാന്‍ നട്സും സീഡുകളുമൊക്കെ കഴിക്കുന്ന ശീലം. ഇവയില്‍ പ്രധാനിയാണ് ഫ്ളാക്സ് സിഡ് അഥവാ ചണവിത്ത്. ഒമേഗ-3 ഫാറ്റി ആസിഡുകള്‍, ഫൈബര്‍, പ്രോട്ടീന്‍, ലിഗ്നാനുകള്‍ എന്നിവ അടങ്ങിയ ഫ്ളാക്സ് സീഡ് കഴിക്കുന്നത് ഏറെ നല്ലതാണ്.
പൊടിച്ച് സ്മൂത്തികളിലും സാലഡിലും ചേര്‍ക്കാം. ഇതു പൊടിച്ച് ഓട്സില്‍ ചേര്‍ത്തു കഴിക്കുന്നത് ഏറെ നല്ലതാണ്. വെറും വയറ്റില്‍ ഫ്ളാക്സ് സീഡ് വെള്ളം കുടിക്കാം. ഫ്ളാക്സ് സീഡ് എണ്ണയും സലാഡുകളിലും സൂപ്പുകളിലും ഉപയോഗിക്കാം.
ഹൃദയാരോഗ്യം: രക്ത സമ്മര്‍ദവും കൊളസ്ട്രോളും നിയന്ത്രിക്കാന്‍ ഇതിലടങ്ങിയിരിക്കുന്ന ഒമേഗ- 3 ഫാറ്റി ആസിഡുകള്‍ സഹായിക്കുന്നു.
ദഹനം: ധാരാളം ഫൈബര്‍ അടങ്ങിയിട്ടുള്ളതിനാല്‍ മലബന്ധം തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
ശരീരഭാരം നിയന്ത്രിക്കും: ശരീര ഭാരം കുറയ്ക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് നല്ലൊരു മാര്‍ഗമാണിത്. വിശപ്പ് കുറയ്ക്കാനും വയറ് നിറഞ്ഞതായി കുറേ സമയം തോന്നാനുമിതു സഹായിക്കും.
ചര്‍മ്മ സൗന്ദര്യം: ചര്‍മ്മത്തിന് ഈര്‍പ്പം നല്‍കും വാര്‍ധ്യകത്തിന്റെ ലക്ഷണങ്ങള്‍ കുറയ്ക്കാനും വൈകിപ്പിക്കാനുമിതു സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment