വാഴയില്‍ പിണ്ടിപ്പുഴുവും മാണം അഴുകലും - സ്വീകരിക്കാം പ്രതിരോധ നടപടികള്‍

കീടങ്ങളുടെ ആക്രമണം ശക്തമായാല്‍ ജൈവ കീടനാശിനികള്‍ കൊണ്ടു മാത്രം കാര്യമില്ല, മിതമായ അളവില്‍ രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും.

By Harithakeralam
2025-07-05

വില അല്‍പ്പം കുറഞ്ഞെങ്കിലും വാഴ കര്‍ഷകന് നല്ല നേട്ടം നല്‍കുന്ന വിളയാണിപ്പോഴും. എന്നാല്‍ മഴ കനത്തതോടെ പല തരത്തിലുള്ള പ്രശ്‌നങ്ങളാണ് വാഴത്തോട്ടത്തില്‍. അടുത്ത ദിവസങ്ങളായി ശക്തമായ മഴ പെയ്യുന്നതിനാല്‍ വാഴത്തോട്ടത്തില്‍ പ്രതിരോധ നടപടികള്‍ എടുത്തേ പറ്റൂ. കീടങ്ങളുടെ ആക്രമണം ശക്തമായാല്‍ ജൈവ കീടനാശിനികള്‍ കൊണ്ടു മാത്രം കാര്യമില്ല, മിതമായ അളവില്‍ രാസകീടനാശിനികള്‍ കൂടി പ്രയോഗിക്കേണ്ടി വരും.  വാഴപ്പഴത്തിന് നല്ല വില ലഭിക്കുന്ന ഓണ വിപണി തൊട്ടുമുന്നിലുണ്ട്, ഈ സമയത്ത് നല്ല വില കിട്ടാന്‍ തോട്ടത്തില്‍ നല്ല ശ്രദ്ധ നല്‍കണം .

പിണ്ടിപ്പുഴു

വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയ വസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. വാഴയില്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുകയും വേപ്പിന്‍ സത്തടങ്ങിയ കീടനാശിനിരൂപികകള്‍ 4 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുക. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലക്കവിളില്‍ ഒഴിക്കുക.  

പിണ്ടിപ്പുഴു

വാഴയില്‍ പിണ്ടിപ്പുഴുവിന്റെ ആക്രമണം തടയുന്നതിനായി പ്രതിരോധ നടപടികള്‍ സ്വീകരിക്കണം. വണ്ടുകള്‍ ചെടിയുടെ അവശിഷ്ട ഭാഗങ്ങളിലും അഴുകിയ വസ്തുക്കളിലുമാണ് ഒളിച്ചിരിക്കുന്നത്. ഇവയുടെ ആക്രമണം തടയുന്നതിന് ആദ്യമായി ചെയ്യേണ്ടത് കൃഷിയിടം വൃത്തിയാക്കി വെയ്ക്കുക എന്നതാണ്. വാഴയില്‍ ഉണങ്ങിയ ഇലകള്‍ നീക്കം ചെയ്യുകയും വേപ്പിന്‍ സത്തടങ്ങിയ കീടനാശിനിരൂപികകള്‍ 4 മി.ലി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലക്കി വാഴയുടെ തടഭാഗത്തും ഇലക്കവിളുകളിലും തളിക്കുക. ആക്രമണം രൂക്ഷമാകുന്ന സാഹചര്യത്തില്‍ ക്ലോര്‍പൈറിഫോസ് എന്ന കീടനാശിനി 2.5 മില്ലി ഒരു ലിറ്റര്‍ വെള്ളത്തിലെന്ന തോതില്‍ കലക്കി ഇലക്കവിളില്‍ ഒഴിക്കുക.

മാണം അഴുകല്‍

നേന്ത്രവാഴയ്ക്ക് ചിലയിടങ്ങളില്‍ ബാക്ടീരിയമൂലം ഉണ്ടാകുന്ന മാണം അഴുകല്‍ രോഗം കാണുന്നുണ്ട്. മഞ്ഞളിക്കുകയും, വാഴക്കൈകള്‍ ഒടിയുകയും ക്രമേണ വാഴയുടെ ഇലകള്‍ വാഴ കടയോടെ മറിഞ്ഞുവീഴുകയും ചെയ്യും. വാഴയുടെ മാണം ചീഞ്ഞ് അഴുകിയതായും കാണാം. മണ്ണിലൂടെയാണ് രോഗം പകരുന്നത് എന്നതു കൊണ്ട് ഇത് നിയന്ത്രിക്കുന്നതിനായി നീര്‍വാര്‍ച്ച ഉറപ്പുവരുത്തണം. ബ്ലീച്ചിംഗ് പൗഡര്‍ ഒരു ഗ്രാം ഒരു ലിറ്റര്‍ വെളളത്തില്‍ വാഴയൊന്നിന് 5 ലിറ്റര്‍ എന്ന കണക്കിന് ഒഴിച്ചു കൊടുക്കുക.

Leave a comment

തൊലിക്കും മധുരം; സലാഡ് തയാറാക്കാന്‍ അനുയോജ്യം: ഇസ്രയേല്‍ ഓറഞ്ച് നടാം

ചട്ടിയില്‍ വളര്‍ത്താവുന്ന ഓറഞ്ച്, ഏതു കാലാവസ്ഥയിലും പഴങ്ങളുണ്ടാകും... സ്വാദിഷ്ടമായ ഇവ തൊലിയോടെ കഴിക്കാം - ഏറെ പ്രത്യേകതകള്‍ ഉള്ളതാണ് ഇസ്രയേല്‍ ഓറഞ്ച്. കേരളത്തിലെ കാലാവസ്ഥയിലും നല്ല പോലെ വിളവ് തരും. ഈ…

By Harithakeralam
സ്വാദിലും വലിപ്പത്തിലും മുന്നില്‍: ഡയമണ്ടിന്റെ മൂല്യമുള്ള പേരയ്ക്ക

വിറ്റാമിനുകളാല്‍ സമ്പന്നമാണ് പേരയ്ക്ക. വിവിധ ഇനത്തിലുള്ള പേരകള്‍ ലോകത്തുണ്ട്. ഇവയില്‍ എല്ലാം തന്നെ നമ്മുടെ കാലാവസ്ഥയില്‍ നല്ല വിളവ് തരുന്നതാണ്. എന്നാല്‍ ഭൂമിയില്‍ ഇന്നുള്ളതില്‍ ഏറ്റവും മികച്ചയിനം പേര…

By Harithakeralam
ഒരു പ്ലാവില്‍നിന്ന് 100 ചക്കകള്‍, വരുമാനം 4000 രൂപ; മൂന്നേക്കറില്‍ 300 പ്ലാവുകള്‍; വിയറ്റ്നാം സൂപ്പര്‍ ഏര്‍ലി നല്‍കും നേട്ടം

പഴവര്‍ഗക്കൃഷിയില്‍ വ്യത്യസ്ത രീതികളിലൂടെ വിജയം കൈവരിക്കുന്ന യുവ കര്‍ഷകനാണ് കോട്ടയം പൊന്‍കുന്നം ചെങ്ങളം സ്വദേശി വയലുങ്കല്‍ പുതുവയലില്‍ സലേഷ് ആന്റണി. മാറുന്ന സാഹചര്യത്തില്‍ കൃഷിയിലൂടെ മികച്ച വരുമാനം നേടാന്‍…

By ഐബിന്‍ കാണ്ടാവനം
ശര്‍ക്കരയുടെ രുചിയും ഗന്ധവും: ഒലോസപ്പോ പഴം

ദൈവം നല്‍കിയ മധുരക്കനിയെന്നാണ് ഒലോസപ്പോ പഴത്തിനെ വിശേഷിപ്പിക്കുന്നത്.. ശര്‍ക്കരയുടെ രുചിയും മണവുമുള്ളൊരു പഴം... വിശ്വസിക്കാന്‍ പ്രയാസമുണ്ടോ...?  ട്രോപ്പിക്കല്‍ ഫല വൃക്ഷമായ ഒലോസപ്പോ കേരളത്തിലും നല്ല…

By Harithakeralam
തണ്ണിമത്തന്‍ നല്ല പോലെ വിളവെടുക്കാന്‍ പത്ത് മാര്‍ഗങ്ങള്‍

കടുത്ത ചൂടില്‍ ആശ്വാസം പകരാന്‍ തണ്ണിമത്തനോളം നല്ലൊരു പഴം വേറെയില്ല. എന്നാല്‍ നല്ല പരിചരണം ആവശ്യമുള്ള വിളയാണിത്. തുടക്കത്തിലേ ശ്രദ്ധിച്ചില്ലെങ്കില്‍ വിളവ് കുറയും, കീടങ്ങളുടെ ആക്രമണം രൂക്ഷമാകും. വള്ളി വീശി…

By Harithakeralam
മട്ടുപ്പാവിലും ഡ്രാഗണ്‍ ഫ്രൂട്ട് ; ടീച്ചറുടെ മണ്ണില്ലാക്കൃഷി

റിട്ടയര്‍മെന്റ് ലൈഫിലെ വിരസതയും അമ്മ നഷ്ടപ്പെട്ടതോടെയുള്ള ഏകാന്തതയും മറികടക്കാനാണ്  രമഭായി  കര്‍ഷക ലോകത്തിലേക്കെത്തുന്നത്. കുട്ടിക്കാലത്ത് അമ്മ പറഞ്ഞു തന്നെ കൃഷി അറിവുകള്‍ക്കൊപ്പം നിരന്തര പഠനങ്ങളും…

By നൗഫിയ സുലൈമാന്‍
വീട്ടുമുറ്റത്ത് കിലോ കണക്കിന് പപ്പായ വിളയിക്കാം ; റെഡ് ലേഡി നടാന്‍ സമയമായി

രുചിയിലും ഗുണത്തിലും മറ്റു പഴ വര്‍ഗങ്ങളെക്കാളും മുന്നിലാണ് പപ്പായ. നല്ല വിളവ് തരുന്നതും വ്യവസായിക അടിസ്ഥാനത്തില്‍ കൃഷി ചെയ്യാവുന്നതുമായ പപ്പായ ഇനമാണ് റെഡ് ലേഡി. പഴുത്ത പഴം ഒരാഴ്ചയോളം കേടാകാതെയിരിക്കുമെന്നതാണിന്റെ…

By Harithakeralam
പാഷന്‍ ഫ്രൂട്ടില്‍ കായ്കളുണ്ടാകുന്നില്ലേ...? അസിഡിറ്റി കൂടിയ മണ്ണാണ് കാരണം

പാഷന്‍ ഫ്രൂട്ടില്‍ കായ് പിടുത്തം കുറയുകയും പൂ കൊഴിച്ചില്‍ വര്‍ദ്ധിക്കുന്നതായും മിക്കവരും പരാതി പറയുന്നുണ്ട്.  മണ്ണിലെ കൂടിയ അസിഡിറ്റിയാണ്  വിളവ് കുറവിന് പ്രധാനകാരണം. അസിഡിറ്റി നിയന്ത്രിക്കാന്‍…

By Harithakeralam

Related News

Related News

Leave a comment

© All rights reserved | Powered by Otwo Designs