സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോര്‍ജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവര്‍ത്തിക്കുക.
തൊടുപുഴ: അതിനൂതന റോബോട്ടിക് സാങ്കേതിക വിദ്യയുടെ സഹായത്തോടെയുള്ള മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ തുടക്കമായി. ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ കമ്പനി വികസിപ്പിച്ചെടുത്ത വെലിസ് റോബോട്ടിക് സംവിധാനം ഉപയോഗിച്ചുള്ള ശസ്ത്രക്രിയ കേരളത്തില്‍ ആദ്യമായാണ് തുടങ്ങുന്നത്. ലണ്ടന്‍ ഹെല്‍ത്ത് സെന്റര്‍ പ്രതിനിധി ഡോ. ജെയിംസ് എല്‍ ഹോവാഡും ഓര്‍ത്തോപീഡിക്‌സ് മേധാവി ഡോ. ഒ.ടി. ജോര്‍ജും ചേര്‍ന്ന് റോബോട്ടിക് മുട്ടുമാറ്റിവയ്ക്കല്‍ സംവിധാനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം മുട്ടുമാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ നടത്തിയിട്ടുള്ള ഡോ. ഒ.ടി. ജോര്‍ജിന്റെ നേതൃത്വത്തിലാണ് റോബോട്ടിക് സംവിധാനം പ്രവര്‍ത്തിക്കുക.
ഏറ്റവും കൃത്യമായും സൂക്ഷ്മതയോടെയും ശസ്ത്രക്രിയ നടത്താമെന്നതാണ് റോബോട്ടിക് സംവിധാനത്തിന്റെ മെച്ചം. ചെറിയ മുറിവുകളെ ഉണ്ടാകുന്നുള്ളൂ. ഇതുവഴി രക്തനഷ്ടം, വേദന, ഇന്‍ഫെക്ഷന്‍ എന്നിവ പരമാവധി കുറയ്ക്കാനും സമയനഷ്ടം ഒഴിവാക്കി ആശുപത്രിവാസം കുറയ്ക്കാനും പറ്റുന്നു. കുറഞ്ഞ ചെലവില്‍ സാധാരണക്കാര്‍ക്കു കൂടി പ്രയോജനപ്പെടുന്നതാണ് റോബോട്ടിക്ക് മുട്ടുമാറ്റിവയ്ക്കല്‍. ബിഎംഎച്ച് തൊടുപുഴ സിഇഒ ഡോ. ജെയ് കിഷന്‍. കെ.പി, മെഡിക്കല്‍ സൂപ്രണ്ട് ഡോ. ടോമി മാത്യു തുടങ്ങിയവര്‍ ഉദ്ഘാടന ചടങ്ങില്‍ പ്രസംഗിച്ചു.
ഇടുക്കി ജില്ലയില്‍ നിന്നും സമീപപ്രദേശങ്ങളില്‍ നിന്നുമുള്ള ആളുകള്‍ക്ക് എളുപ്പത്തില്‍ ലഭിക്കാത്ത ഉന്നത നിലവാരത്തിലുള്ള അസ്ഥിസംയുക്ത ചികിത്സയ്ക്കായി ഇപ്പോഴും വലിയൊരു വിഭാഗം ആളുകള്‍ ജില്ലക്ക് പുറത്തേക്ക് യാത്ര ചെയ്യേണ്ട സാഹചര്യമുണ്ട്. മികച്ച സൗകര്യങ്ങളും വിദഗ്ധ ഡോക്ടര്‍മാരും ഉള്‍പ്പെടുന്ന അത്യാധുനിക സംവിധാനങ്ങളോടുകൂടിയ ചികിത്സാ കേന്ദ്രങ്ങളുടെ അഭാവമാണ് ഇതിനു മുഖ്യകാരണമായത്.ഈ പശ്ചാത്തലത്തിലാണ് ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ അതുല്യമായൊരു മുന്നേറ്റം നടത്തുന്നത്. ഏറ്റവും പുതിയ ഓര്‍ത്തോപീഡിക് ടെക്‌നോളജികളും, പ്രവീണരായ ഓര്‍ത്തോ സര്‍ജന്‍മാരുടെയും ടീം ചേര്‍ന്ന് രൂപപ്പെടുത്തുന്ന സമഗ്ര പരിചരണ സംവിധാനത്തിലൂടെ, അസ്ഥിസംയുക്ത ചികില്‍സയില്‍ വിപ്ലവം സൃഷ്ടിക്കാനാണ് ബിഎംഎച്ചിന്റെ ലക്ഷ്യം. ഇനി മുതല്‍ ഇടുക്കി സ്വദേശികള്‍ക്കും സമീപവാസികള്‍ക്കും ദീര്‍ഘ ദൂര യാത്രകള്‍ ഒഴിവാക്കി അന്താരാഷ്ട്ര നിലവാരത്തിലുള്ള ഓര്‍ത്തോപീഡിക് ചികിത്സ ലഭ്യമാകും.
സമൂഹത്തിലെ എല്ലാവര്‍ക്കും മികച്ച ആരോഗ്യസംരക്ഷണം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ നാലു പതിറ്റാണ്ട് മുന്‍പ് ഡോ. കെ. ജി. അലക്‌സാണ്ടറിന്റെ നേതൃത്വത്തില്‍ കോഴിക്കോട്ട് തുടക്കംകുറിച്ച ബേബി മെമ്മോറിയല്‍ ആശുപത്രി ഇപ്പോള്‍ സംസ്ഥാനത്തെ ആരോഗ്യമേഖലയില്‍ മുന്‍നിരക്കാരാണ്. ഗുണനിലവാരവും പ്രതിബദ്ധതയും നിറഞ്ഞ സേവനത്തിന്റെ തുടര്‍ച്ചയാണ് തൊടുപുഴയിലെ ബേബി മെമ്മോറിയല്‍ ആശുപത്രി. അത്യാധുനിക സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയ ഇവിടെ അന്താരാഷ്ട്ര നിലവാരമുള്ള ചികിത്സാ സൗകര്യങ്ങള്‍ ലഭ്യമാണ്. മുപ്പതില്‍ കൂടുതല്‍ സ്‌പെഷ്യാലിറ്റി സൂപ്പര്‍ സ്‌പെഷ്യാലിറ്റി മെഡിക്കല്‍, സര്‍ജിക്കല്‍ വിഭാഗങ്ങള്‍ ആശുപത്രിയുടെ ഭാഗമാണ്.
ഉയര്‍ന്ന റിസ്‌കുള്ള ഗര്‍ഭധാരണ പരിചരണം, 24*7 അടിയന്തിര വിഭാഗം, ഓപ്പറേഷന്‍ തിയറ്ററുകള്‍ (എമര്‍ജന്‍സി ഒ.ടി ഉള്‍പ്പെടെ),ഐസിയു ബെഡുകള്‍ (എന്‍ഐസിയു , പിഐസിയു ഉള്‍പ്പെടെ), 24 മണിക്കൂര്‍ ആക്‌സിഡന്റ് ട്രോമ കെയര്‍ യൂണിറ്റ്, 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ഇന്റര്‍വെന്‍ഷനല്‍ കാര്‍ഡിയോളജി, കാത്ത് ലാബ്, ന്യൂറോസര്‍ജറി പ്രത്യേക ഒ.ടി, ഐസിയു വിഭാഗം എന്നിവ പൂര്‍ണസജ്ജമാണ്. കൂടാതെ, ന്യൂറോളജി ആന്‍ഡ് സ്‌ട്രോക്ക് ക്ലിനിക്ക്, ഇഇജി, സ്ലീപ് സ്റ്റഡി തുടങ്ങി ന്യൂറോ ഡയഗ്‌നോസ്റ്റിക് സേവനങ്ങള്‍, ഡയാലിസിസ് യൂണിറ്റ്, സിടി ആന്‍ഡ് എംആര്‍ഐ സ്‌കാനിങ്, 24 മണിക്കൂറും പ്രവര്‍ത്തന സജ്ജമായ ആംബുലന്‍സ്, ഫാര്‍മസി, ലബോറട്ടറി, ബ്ലഡ് സെന്റര്‍ എന്നിവയും ശ്രദ്ധേയം. നൂറിലേറെ വരുന്ന പരിചയസമ്പന്നരായ വിദഗ്ധ ഡോക്ടര്‍മാരുടെയും മറ്റ് ആരോഗ്യപ്രവര്‍ത്തകരുടെയും സേവനം ആശുപത്രിയെ വേറിട്ടതാക്കുന്നു.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment