മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ചു നിര്‍ധനരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും
കോഴിക്കോട്: ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ പീഡിയാട്രിക് ആന്‍ഡ് റോബോട്ടിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് വിഭാഗത്തിനു തുടക്കം. സാധാരണക്കാര്‍ക്ക് കരള്‍മാറ്റിവയ്ക്കല്‍ ചികിത്സയുടെ ചെലവ് താങ്ങാനാവാത്ത പശ്ചാത്തലത്തിലാണ് സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കും മികച്ച ചികിത്സ ലഭ്യമാക്കുകയെന്ന ഉദ്ദേശ്യത്തോടെ 'റീലിവര്‍' പദ്ധതിയുമായി പുതിയ യൂണിറ്റ് ആരംഭിക്കുന്നത്. കുട്ടികള്‍ക്കുള്ള കരള്‍ മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയയ്ക്ക് പലപ്പോഴും സംസ്ഥാനത്തിനു പുറത്തു പോകേണ്ടിവരുന്ന സാഹചര്യത്തിലാണ് ഏറ്റവും നൂതനമായ റോബോട്ടിക്ക് സംവിധാനം ബിഎംഎച്ച് ഒരുക്കുന്നതെന്നതും ശ്രദ്ധേയം.
മോഹന്‍ലാലിന്റെ നേതൃത്വത്തിലുള്ള വിശ്വശാന്തി ഫൗണ്ടേഷനുമായി സഹകരിച്ചു നിര്‍ധനരോഗികള്‍ക്ക് ചികിത്സാ ചെലവുകള്‍ കുറച്ചു നല്‍കും. ജീവനു വേണ്ടി നിശബ്ദം പോരാടുന്നവര്‍ക്കുള്ള പ്രതീക്ഷയുടെ കൈനീട്ടമാണ് ഇതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിറന്നാള്‍ ദിനത്തില്‍ വിഡിയൊ വഴിയാണ് അദ്ദേഹം ചടങ്ങില്‍ പങ്കെടുത്തത്. രാജ്യത്തെ പ്രമുഖ കരള്‍മാറ്റ വിദഗ്ധനായ ഡോ. ജോയ് വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള ടീമാണ് യൂണിറ്റിനെ നയിക്കുക. 1500 ലേറെ അവയവമാറ്റ ശസ്ത്രക്രിയ നടത്തിയിട്ടുള്ള അദ്ദേഹം സര്‍ക്കാര്‍, െ്രെപവറ്റ് ആശുപത്രികളില്‍ ദശാബ്ദങ്ങളായി സേവനം നടത്തി വരുന്നു. ഡോ. വിവേക് വിജ് ഉള്‍പ്പെടെയുള്ള അവയവമാറ്റ വിദഗ്ധര്‍ യൂണിറ്റിന്റെ ഭാഗമാണ്. അവയവ ദാനത്തില്‍ ദാതാവിന്റെ സുരക്ഷ 100 ശതമാനം ഉറപ്പാക്കുന്നതില്‍ ഡോ. വിവേകിന്റെ വൈദഗ്ധ്യം ആഗോളതലത്തില്‍ പ്രശംസ നേടിയതാണ്.
ആശുപത്രി ചെയര്‍മാനും എംഡിയുമായ ഡോ. കെജി അലക്‌സാണ്ടര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പുതിയ കാലത്തിന്റെ ചലനങ്ങള്‍ക്കനുസരിച്ച് ആധുനിക സാങ്കേതിക സൗകര്യങ്ങള്‍ സംയോജിപ്പിച്ചു വളരുന്നതിന്റെ ഭാഗമായി ഇനിയും മാറ്റങ്ങള്‍ ഉണ്ടാവുമെന്ന് അദ്ദേഹം പറഞ്ഞു. പീഡിയാട്രിക് ലിവര്‍ ട്രാന്‍സ്പ്ലാന്റ് ആവശ്യമുള്ളവര്‍ക്കെല്ലാം ലഭ്യമല്ലെന്നും കരള്‍ മാറ്റിവച്ചശേഷമുള്ള പരിചരണവും നിര്‍ണായകമാണെന്നും ഡോ. ജോയ് വര്‍ഗീസ് പറഞ്ഞു. മുമ്പ് ബേബി മെമ്മോറിയല്‍ ആശുപത്രിയില്‍ കരള്‍ മാറ്റിവയ്ക്കല്‍ നടത്തി ജീവിതത്തിലേക്ക് തിരിച്ചു വന്നവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. ആശുപത്രി സിഇഒ ഡോ. അനന്ത് മോഹന്‍ പൈ, ഡോ. വിവേക് വിജ്, ഡോ. ഐ.കെ. ബിജു, ഡോ. ഷൈലേഷ് ഐക്കോട്ട്, വിശ്വശാന്തി ഫൗണ്ടേഷന്‍ പ്രതിനിധി അനുരഞ്ജ് എന്നിവര്‍ സംസാരിച്ചു.
ശരീര ഭാരം കുറയ്ക്കാനും പ്രമേഹം , കൊളസ്‌ട്രോള്‍ എന്നിവ നിയന്ത്രിക്കാനും ഏറെ നല്ല ഭക്ഷണമാണ് ഓട്‌സ്. ഫോസ്ഫറസ്, മഗ്‌നീഷ്യം തുടങ്ങിയ ധാതുക്കളും ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയതാണ് ഓട്‌സ്…
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
© All rights reserved | Powered by Otwo Designs
Leave a comment