വെറ്ററിനറി അസോസിയേഷന്‍ ക്ഷീരകര്‍ഷക അവാര്‍ഡ്

കിടാരികളും പശുക്കളും ഉള്‍പ്പെടെ പത്തുവരെ എണ്ണം പശുക്കളെ വളര്‍ത്തുന്ന മാതൃകാക്ഷീരകര്‍ഷകനെയും 11 മുതല്‍ 50 വരെ പശുക്കളെ വളര്‍ത്തുന്ന മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി തിരഞ്ഞെടുക്കുന്നത്.

By Harithakeralam
2025-11-02

തിരുവനന്തപുരം: വെറ്ററിനറി ഡോക്റ്റര്‍മാരുടെ പ്രൊഫഷണല്‍ സംഘടനായ ഇന്ത്യന്‍ വെറ്ററിനറി അസ്സോസിയേഷന്‍ കേരള ഈ വര്‍ഷം സംസ്ഥാനത്തെ മികച്ച മാതൃകാ ക്ഷീരകര്‍ഷകനെയും ചെറുകിട മാതൃകാ ക്ഷീരസംരംഭകനെയും അവാര്‍ഡ് നല്‍കി ആദരിക്കുന്നു. കിടാരികളും പശുക്കളും ഉള്‍പ്പെടെ പത്തുവരെ എണ്ണം  പശുക്കളെ വളര്‍ത്തുന്ന മാതൃകാക്ഷീരകര്‍ഷകനെയും 11 മുതല്‍ 50 വരെ പശുക്കളെ വളര്‍ത്തുന്ന  മാതൃകാ ക്ഷീരസംരംഭകനെയുമാണ് സംസ്ഥാനതല അംഗീകാരത്തിനായി  തിരഞ്ഞെടുക്കുന്നത്.മാതൃകക്ഷീരകര്‍ഷകന് ക്ഷീരരത്‌ന പുരസ്‌കാരവും,  മാതൃക ചെറുകിട ക്ഷീരസംരംഭകന് ക്ഷീരപ്രതിഭ  പുരസ്‌കാരവും നല്‍കും.

അവാര്‍ഡിനായുള്ള അപേക്ഷയും നിയമാവലിയും www.ivakerala.com എന്ന വെബ്‌സൈറ്റില്‍ നിന്നോ, 9447443167, 9895213500, 9495187522, 9895928881 എന്നീ വാട്ട്‌സാപ്പ് നമ്പറുകളില്‍ ബന്ധപ്പെട്ടാലോ ലഭിക്കുന്നതാണ്. അവാര്‍ഡിന് അപേക്ഷിക്കാന്‍ ആഗ്രഹിക്കുന്ന കര്‍ഷകര്‍ പൂരിപ്പിച്ച അപേക്ഷകള്‍ സ്ഥലം വെറ്ററിനറി ഡോക്ടറുടെയോ അല്ലെങ്കില്‍ ഫാമിന് ഉപദേശ നിര്‍ദേശങ്ങള്‍ നല്‍കുന്ന വെറ്ററിനറി ഡോക്ടറുടെയോ ശിപാര്‍ശയോടെ അയച്ചുനല്‍കണം. അപേക്ഷകള്‍ ivaaward@gmail.com എന്ന മെയിലിലേക്കാണ്  അയക്കേണ്ടത്.

തപാല്‍ (സ്പീഡ് പോസ്റ്റ് ) വഴി

ഡോ. വി.കെ.പി. മോഹന്‍കുമാര്‍,  

ജനറല്‍ സെക്രട്ടറി, ഐ.വി.എ. കേരള,

വെങ്ങാലില്‍, തിരുന്നാവായ  

മലപ്പുറം ജില്ല 676301 എന്ന വിലാസത്തിലേക്കും

അപേക്ഷകള്‍ അയക്കാവുന്നതാണ്. അപേക്ഷകള്‍ ലഭിക്കേണ്ട അവസാന തീയതി 2025 നവംബര്‍ 10

2025 ഡിസംബര്‍ 27ന് തിരുവനന്തപുരത്ത് നടക്കുന്ന ഐ. വി. എ കേരളയുടെ വാര്‍ഷിക യോഗത്തില്‍ ജേതാക്കള്‍ക്ക് ഇരുപത്തിഅയ്യായിരം രൂപയും പ്രശസ്തിപത്രവും ഫലകവും അടങ്ങുന്ന പുരസ്‌കാരങ്ങള്‍  വിതരണം ചെയ്യും.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs