രാത്രിയാണ് ഇവയുടെ ആക്രമണം, പുലര്‍ച്ചെയോടെ കാണാതാകും. നേരം വെളുത്തു നോക്കിയാല്‍ പച്ചക്കറികളും പൂച്ചെടികളുമെല്ലാം നശിപ്പിച്ചിട്ടുണ്ടാകും.
മഴ കനത്തതോടെ കേരളത്തില്‍ പലയിടത്തും ഒച്ച് ശല്യം രൂക്ഷമായിരിക്കുകയാണ്. മലപ്പുറം, പത്തനംതിട്ട, കോട്ടയം തുടങ്ങിയ ജില്ലകളില്‍ അസഹനീയമായ രീതിയില്‍ ഒച്ച് ശല്യമുണ്ടാകുന്നതായി പരാതി ഉയരുന്നു. എത്ര നശിപ്പിച്ചാലും ഇവ പിന്നീട് കൂട്ടമായി എത്തുകയാണ്. രാത്രിയാണ് ഇവയുടെ ആക്രമണം, പുലര്‍ച്ചെയോടെ കാണാതാകും. നേരം വെളുത്തു നോക്കിയാല്‍ പച്ചക്കറികളും പൂച്ചെടികളുമെല്ലാം നശിപ്പിച്ചിട്ടുണ്ടാകും. അടുക്കളത്തോട്ടത്തിലും മട്ടുപ്പാവിലും ഗ്രോബാഗില്‍ കൃഷി ചെയ്യുന്നവരുടെ മറ്റൊരു പ്രധാനശത്രുവാണ് ഒച്ചുകള്‍. ഗ്രോബാഗുകളില്‍ ഒച്ചുകള്‍ കൂട്ടത്തോടെയെത്തി താമസമാക്കുന്നത് കൃഷി നശിക്കാന്‍ കാരണമാകുന്നു. കാബേജ്, കോളിഫഌര്‍ എന്നിവയുടെ തളിര്‍ ഇലകളും തണ്ടുകളും ഒച്ചുകള്‍ക്ക് ഏറെ ഇഷ്ടമാണ്. ഇവയെ അടുക്കളത്തോട്ടത്തില്‍ നിന്നും വീട്ടില്‍ നിന്നും ഓടിക്കാനുള്ള വഴികള്‍ നോക്കാം.
1. ഗ്രോബാഗില്‍ ഇവയെ നിയന്ത്രിക്കാന്‍ നടീല്‍ മിശ്രിതത്തില്‍ കുമ്മായം ചേര്‍ത്തു കൊടുക്കണം.
2. വേപ്പിന്‍ പിണ്ണാക്ക് പോട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കുന്നതിലൂടെ ഒരു പരിധിവരെ ഒച്ചുകളെ തടയാം.
3. അഞ്ച് മില്ലി വിനാഗിരി ഒരു ലിറ്റര്‍ വെള്ളത്തില്‍ എന്ന തോതില്‍ കലര്‍ത്തി ഗ്രോബാഗുകളില്‍ ഒഴിച്ചുകൊടുത്താല്‍ ഒച്ചുകളെ നിയന്ത്രിക്കാം.
4. ഒച്ചുശല്യം കൂടുതലുള്ള സ്ഥലങ്ങളില്‍ കപ്പലണ്ടിപ്പിണ്ണാക്കിന്റെ ഉപയോഗം കുറയ്ക്കാന്‍ ശുപാര്‍ശ ചെയ്യാറുണ്ട്.
5. കാബേജ്, കോളിഫഌര്‍, പപ്പായ ഇലകള്‍ ചെറുതായി മുറിച്ച് ചാക്കിലോ ഷീറ്റിലോ ഇട്ട് ഒച്ച് വരുന്ന സ്ഥലത്ത് വയ്ക്കുക. ഇവ കൂട്ടത്തോടെ എത്തുമ്പോള്‍ ഉപ്പ് ലായനിയില്‍ പിടിച്ചിട്ടു നശിപ്പിക്കുക.
6. ഒരു ലിറ്റര്‍ വെള്ളത്തില്‍ 3 ഗ്രാം തുരിശ് ചേര്‍ത് ലായനി ചേര്‍ത്ത് തളിക്കാം, കൃഷിയിടത്തില്‍ മാത്രമേ ഇവ പ്രയോഗിക്കാവൂ.
7. അര കിലോ ഗോതമ്പു പൊടി, കാല്‍കിലോ ശര്‍ക്കര, 25 ഗ്രാം യീസ്റ്റ്,25 ഗ്രാം തുരിശ് എന്നിവ ചേര്‍ത്തിളക്കിയ മിശ്രിതം ചെറുതായി നനച്ച ചണച്ചാക്കിലോ ഒരടി ആഴമുള്ള കുഴിയിലോ ഇട്ട് മഴ കൊള്ളാതെ വയ്ക്കുക, ഒച്ചുകള്‍ ഇവ കഴിച്ചു ചത്ത് പോകും.
നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…
കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…
കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…
വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…
പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…
തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…
© All rights reserved | Powered by Otwo Designs
Leave a comment