വിദേശ രാജ്യങ്ങളില്‍ ഓമനമൃഗമായി വളര്‍ത്തുന്ന ആര്‍ഗസ് മോണ്‍ട്ടറുകള്‍ ഇപ്പോള്‍ ഇന്ത്യയിലുമെത്തിയിട്ടുണ്ട്.
ഒരു ദിനോസര്‍ കുഞ്ഞിനെ വാങ്ങി വീട്ടില്‍ വളര്‍ത്തിയാലോ...? എന്തു മണ്ടത്തരമാണ് പറയുന്നതെന്നായിരിക്കും ഇപ്പോള്‍ വിചാരിക്കുന്നത്. എന്നാല്‍ കാഴ്ചയില്‍ ദിനോസറിനെപ്പോലെ തോന്നുന്ന ആര്‍ഗസ് മോണ്‍ട്ടര്‍ എന്ന ജീവിയെക്കുറിച്ചാണ് പറയുന്നത്. വിദേശ രാജ്യങ്ങളില്‍ ഓമനമൃഗമായി വളര്‍ത്തുന്ന ആര്‍ഗസ് മോണ്‍ട്ടറുകള്‍ ഇപ്പോള്‍ ഇന്ത്യയിലുമെത്തിയിട്ടുണ്ട്. പ്രൈവറ്റ് സൂകളിലും എക്‌സോട്ടിക് പെറ്റുകളുടെ വളര്‍ത്തുന്നവരുമാണിപ്പോള്‍ ഈ ജീവിയെ പരിപാലിക്കുന്നത്. ഇവയെ വളര്‍ത്തുന്നത് അല്‍പ്പം പ്രയാസമേറിയ കാര്യവുമാണ്.
ഓസ്‌ട്രേലിയയാണ് ഇവയുടെ ജന്മദേശം. പാപുവ ന്യൂഗിനി ദ്വീപുകളിലും കാണപ്പെടുന്നു. നമ്മുടെ നാട്ടില്‍ കാണുന്ന പല്ലിയുടേയും ഓന്തിന്റെയുമൊക്കെ രൂപം തന്നെയാണ്. എന്നാല്‍ നാലു മുതല്‍ അഞ്ച് അടിവരെ വളരും. തവിട്ടുനിറത്തില്‍ കറുത്ത പുള്ളികളോടുകൂടിയതാണ് ശരീരം. ഉറപ്പുള്ള ശക്തമായ നഖങ്ങളും നീണ്ട വാലുമാണ് മറ്റൊരു പ്രത്യേകത, വാല്‍ ചുരുട്ടി ശത്രുക്കളെ ഓടിക്കും.
നൂറു ശതമാനം മാംസഭുക്കാണ് ആര്‍ഗസ് മോണ്‍ട്ടര്‍. ചെറുകിളികള്‍, പല്ലികള്‍, പാമ്പുകള്‍, കീടങ്ങള്‍ തുടങ്ങിയവയെല്ലാം പിടിച്ചു തിന്നും. എന്നാല്‍ നമ്മള്‍ കൂട്ടിലിട്ടു വളര്‍ത്തുമ്പോള്‍ ചിക്കന്‍, മുട്ട, ചെറിയ കീടങ്ങള്‍ എന്നിവയെ എല്ലാം നല്‍കാം.
വിദേശ മൃഗമായതിനാല്‍ ഇന്ത്യയില്‍ ഇവയെ വളര്‍ത്താന്‍ പ്രത്യേക രജിസ്‌ട്രേഷന്‍ ആവശ്യമാണ്. അതു പോലെ അത്യാവശ്യം വലിപ്പമുള്ള കൂടും ഇവയ്ക്ക് വേണം. നല്ല പോലെ ചലനം ഇഷ്ടമുള്ള ജീവികളാണ്. ഇതിനാല്‍ ഇവയ്ക്ക് ചലിക്കാനുള്ള സാഹചര്യമുണ്ടായിരിക്കണം. ചൂടുള്ള കാലാവസ്ഥ ഇഷ്ടമുള്ള ജീവികളാണ്. ഇതിനുള്ള സംവിധാനവും കൂട്ടിലൊരുക്കണം. കുട്ടിയായിരിക്കുമ്പോള്‍ വാങ്ങി പരിശീലനം നല്‍കി ഇണക്കി വളര്‍ത്തണം.
എന്നാല്‍ മാത്രമേ വലുതായാലും നമ്മുടെ നിയന്ത്രണത്തില്‍ നില്‍ക്കൂ. പരിചയമില്ലാത്തവരോട് ആക്രമണ സ്വഭാവം കാണിക്കാനും സാധ്യതയുണ്ട്. വലുതായിക്കഴിഞ്ഞാല്‍ കുട്ടികള്‍ക്ക് കൈകാര്യം ചെയ്യാന്‍ കഴിഞ്ഞെന്നു വരില്ല. അതു പോലെ വിശാലമായ പറമ്പും സ്ഥലവുമൊക്കെ ആവശ്യമാണ്.
വളര്‍ത്തുമത്സ്യങ്ങളെ ഭീമന്മാരാണ് ജയന്റ് ഗൗരാമികള്‍. പേരു സൂചിപ്പിക്കുന്നതുപോലെ വലുപ്പം തന്നെ ഇതിന്റെ പ്രധാന പ്രത്യേകത. ഇവയുടെ പ്രധാന ഭക്ഷണം ഇലകളായതിനാല്‍ തീറ്റയ്ക്കുവേണ്ടി പ്രത്യേകം പണം മുടക്കേണ്ടതില്ല.…
കുറഞ്ഞ മുതല്‍മുടക്കില്‍ കൂടുതല്‍ ആദായം നേടിത്തരുന്ന കാടവളര്‍ത്തലിന് കേരളത്തില്‍ ഏറെ പ്രചാരം ലഭിച്ചു കഴിഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ക്ക് കാടമുട്ടയും ഇറച്ചിയും വളരെ ആശ്വാസം നല്‍കുന്നതായി അനുഭവസ്ഥര്‍ പറയുന്നു.…
രാജ്യത്തിന്റെ പാലുല്‍പാദനരംഗം മികച്ചതാക്കാന്‍ അത്യുല്‍പാദനശേഷിയുള്ള രണ്ടു സിന്തറ്റിക് പശുവിനങ്ങളെ ഔദ്യോഗികമായി രജിസ്റ്റര്‍ ചെയ്ത് ഇന്ത്യന്‍ സര്‍ക്കാര്‍. അത്യുല്‍പാദനശേഷിയുള്ള കരണ്‍ ഫ്രീസ്, വൃന്ദാവനി…
പഞ്ഞിക്കെട്ടു പോലെ നിറയെ രോമങ്ങളുള്ള പൂച്ചയും നായയും നമ്മുടെ പ്രിയപ്പെട്ട ഓമന മൃഗങ്ങളാണ്. ഇവയെ വീട്ടിനകത്തും കിടപ്പുമുറിയിലുമെല്ലാം പ്രവേശനം നല്‍കി താലോലിക്കുന്നവരുമുണ്ടാകും. കാലാവസ്ഥ ചൂടു കൂടിയതായതോടെ…
ലോകത്താകമാനവും ഉദ്പാദിപ്പിക്കപ്പെടുന്ന പോത്തിറച്ചിയില്‍ 50% ഉല്‍പാദിപ്പിക്കുന്നത് ഇന്ത്യയിലാണ്. മാംസാവശ്യത്തിനുള്ള മറ്റ് മൃഗങ്ങളുടെ മാംസവുമായി താരതമ്യം ചെയ്യുമ്പോള്‍ കൊഴുപ്പിന്റെ അളവ് കുറവാണ്. പോത്തിറച്ചിയില്‍…
കുട്ടി ജനിച്ചയുടന്‍ തന്നെ ശാസ്ത്രീയ പരിചരണങ്ങളും തുടങ്ങണം. വിദേശ ജനുസുകളില്‍പ്പെട്ട പശുക്കള്‍ക്ക് ശാസ്ത്രീയ പരിചരണം നിര്‍ബന്ധമാണ്.
കുട്ടി ജനിച്ചയുടന്‍ അനുവര്‍ത്തിക്കേണ്ട പരിപാലന മുറകള്‍
1)…
1963ല്‍ ഇന്‍ഡോ സ്വിസ്സ് പ്രൊജക്റ്റ് മാട്ടുപട്ടിയില്‍ ആരംഭിച്ചതുമുതല്‍ കേരളത്തില്‍ സങ്കരയിനം പശുക്കളുടെ ആവിര്‍ഭാവമായി. ഇന്ത്യയില്‍ തന്നെ ആദ്യമായി കാളകളുടെ ബീജം ഗാഢശീതികരണം നടത്തി, കൃത്രിമ ബീജ സങ്കലനപ്രക്രിയയിലൂടെ…
അന്തരീക്ഷത്തില്‍ ചൂട് കൂടിക്കൊണ്ടിരിക്കുകയാണ്. വേനല്‍ക്കാലത്തേക്ക് കേരളം കടന്നു കൊണ്ടിരിക്കുന്നു. മനുഷ്യനെപ്പോലെ മൃഗങ്ങള്‍ക്കും ചൂട് പ്രശ്നം സൃഷ്ടിക്കും. കൂട്ടിലിട്ട് വളര്‍ത്തുന്ന കോഴികള്‍ക്കാണ് ചൂട്…
© All rights reserved | Powered by Otwo Designs
Leave a comment