ചൂടത്തും ചര്‍മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്ന പഴങ്ങള്‍ നോക്കാം.
പൊള്ളുന്ന വെയിലാണിപ്പോള്‍ നമ്മുടെ നാട്ടില്‍. വേനല്‍ക്കാലം തുടങ്ങിയിട്ടില്ല... എന്നിട്ടും ഉച്ചസമയത്തൊന്നും പുറത്തിറങ്ങാന്‍ പറ്റാത്ത അവസ്ഥയാണ്. ഈ സമയത്ത് ചര്‍മ സംരക്ഷണം കുറച്ചു ബുദ്ധിമുട്ടുള്ള കാര്യമാണ്. വില കൂടിയ ക്രീമുകളും മറ്റും വാങ്ങി പുരട്ടുന്നതിനേക്കാള്‍ നല്ലതാണ് ഭക്ഷണത്തിലൂടെ പ്രശ്‌നം പരിഹരിക്കുന്നത്. ചൂടത്തും ചര്‍മത്തിന് തിളക്കവും നല്‍കാന്‍ സഹായിക്കുന്ന പഴങ്ങള്‍ നോക്കാം.
1. ചൂടുകാലമാണ് ഓറഞ്ചിന്റെ സീസണ്‍. വിറ്റാമിന്‍ സി അടങ്ങിയ ഈ പഴം ചര്‍മ്മത്തിന്റെ ഇലാസ്തികതയ്ക്കും കൊളാജന്‍ ഉല്‍പാദനത്തിനും സഹായിക്കുന്നു. കറുത്ത പാടുകള്‍ കുറയ്ക്കാനും ചര്‍മ്മത്തിന്റെ ഘടന മിനുസപ്പെടുത്താനും എണ്ണമയം നിയന്ത്രിക്കാനും ഓറഞ്ച് ഉപയോഗിക്കുന്നതു സഹായിക്കും.
2. നിരവധി ഗുണങ്ങളുള്ള പഴമാണ് മാതളനാരങ്ങ അഥവാ ഉറുമാമ്പഴം. ആന്റിഓക്‌സിഡന്റുകള്‍ നിറഞ്ഞ ഈ പഴം ചര്‍മത്തിലെ കോശങ്ങള്‍ക്ക് ഏറെ നല്ലതാണ്. രക്തചംക്രമണം വര്‍ദ്ധിപ്പിക്കുകയും ചര്‍മത്തിന് സ്വാഭാവിക തിളക്കവും നല്‍കുന്നു.
3. ചൂടുകാലത്ത് കഴിക്കാന്‍ ഏറെ നല്ല പഴമാണ് പപ്പായ. പ്‌പെയ്ന്‍ പോലുള്ള എന്‍സൈമുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇത് പ്രകൃതിദത്തമായ എക്‌സ്‌ഫോളിയേറ്ററായി പ്രവര്‍ത്തിക്കും ചര്‍മ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്യും.
4. ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ സി അടങ്ങിയിട്ടുള്ളതിനാല്‍ ചര്‍മ്മത്തിന് തിളക്കം നല്‍കാനും ശൈത്യകാല വരള്‍ച്ചയെ ചെറുക്കാനും പേരയ്ക്കയ്ക്ക സഹായിക്കും.
5. മറ്റൊരു വേനല്‍ക്കാല പഴമാണ് മുസംബി, പൊട്ടാസ്യം, ഇരുമ്പ്, കാല്‍സ്യം, വൈറ്റമിന്‍ എ, സി, ബി 1 എന്നിവ മുസംബിയില്‍ ധാരാളമുണ്ട്. ചര്‍മ്മത്തിന് ആവശ്യമായ എല്ലാ ധാതുക്കളും ഇതിലടങ്ങിയിട്ടുണ്ട്.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment