മൃഗസംരക്ഷണ മേഖലയിലെ ദുരന്ത നിവാരണം ; ശാസ്ത്രീയമായ തയാറെടുപ്പ് വേണമെന്ന് മന്ത്രി

2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ ബാധ്യതയാണ് മന്ത്രി

By Harithakeralam
2025-05-28

തിരുവനന്തപുരം: കാലാവസ്ഥാ വ്യതിയാനത്തിന്റെ കെടുതികള്‍ അപ്രതീക്ഷിതമായി നമ്മുടെ സംസ്ഥാനത്തെയും മൃഗസംരക്ഷണ മേഖലയെയും വലിയതോതില്‍ ബാധിച്ചു വരുന്നെന്നും ഇതിനെ നേരിടുന്നതിനും പ്രത്യാഘാതങ്ങള്‍ പരമാവധി കുറയ്ക്കുന്നതിനുമുള്ള ശാസ്ത്രീയമായ തയ്യാറെടുപ്പ് അനിവാര്യമാണെന്നും മൃഗസംരക്ഷണ വകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി. മൃഗസംരക്ഷണ ക്ഷീര വികസന മേഖലയിലെ കാലാവസ്ഥ വ്യതിയാനവും ദുരന്ത നിവാരണ തയ്യാറെടുപ്പും എന്ന വിഷയത്തില്‍ തിരുവനന്തപുരം സമേതിയില്‍ സംഘടിപ്പിച്ച ശില്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

2005ലെ ദുരന്തനിവാരണ നിയമവും കേന്ദ്രസര്‍ക്കാരിന്റെ നിയമങ്ങളും അടിസ്ഥാനമാക്കി വിവിധ വകുപ്പുകള്‍ ദുരന്തനിവാരണ പ്ലാന്‍ തയ്യാറാക്കി സജ്ജമാകേണ്ടത് നിയമപരമായ ബാധ്യതയാണ് മന്ത്രി പറഞ്ഞു. വിവിധ ദുരന്തങ്ങള്‍ക്ക് സാധ്യതയുള്ള പ്രദേശങ്ങള്‍ അവ നേരിടാനുള്ള തന്ത്രങ്ങള്‍ ഇവ വകുപ്പുകളുടെ ആസൂത്രണ പരിപാടികളിലും പദ്ധതികളിലും ഉള്‍പ്പെടുത്തേണ്ടതുണ്ട്. പ്രളയം, ഉരുള്‍പൊട്ടല്‍, പക്ഷിപ്പനിപോലുള്ള മഹാമാരികള്‍ തുടങ്ങിയ അടിയന്തര സാഹചര്യങ്ങള്‍ നേരിടാന്‍ നാം സജ്ജരായിരിക്കണം. ഇതിനാവശ്യമായ ആസൂത്രണങ്ങള്‍, പരിശീലനങ്ങള്‍, ശേഷിവികസനം ഇവയ്ക്ക് വലിയ മുന്‍ഗണനയാണ് ഈ കാലയളവില്‍ സര്‍ക്കാര്‍ നല്‍കി വരുന്നത് മന്ത്രി കൂട്ടിച്ചേര്‍ത്തു.

സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ പിന്തുണയോടെ സംസ്ഥാനതലത്തില്‍ ദുരന്തനിവാരണ ആസൂത്രണവും Disaster Management പ്ലാനും തയ്യാറാക്കിയിട്ടുള്ളതായും വര്‍ദ്ധിച്ചുവരുന്ന പ്രകൃതിക്ഷോഭങ്ങള്‍ കണക്കിലെടുത്ത് അവയെ നേരിടുന്നതിനുള്ള തയ്യാറെടുപ്പ് കൂടുതല്‍ കാലികവും വികേന്ദ്രീകൃതമാക്കുന്നത് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സമേതിയുടെ നേതൃത്വത്തില്‍ മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകളിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെയും വിദഗ്ധരുടെയും പങ്കാളിത്തത്തോടെയാണ് ജില്ലാതലത്തില്‍ ദുരന്തനിവാരണ പ്ലാന്‍ രൂപീകരിക്കുന്നതിനുള്ള ശില്പശാല സംഘടിപ്പിച്ചത്.

സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് കാലാവര്‍ഷക്കെടുതിയുടെ റിപ്പോര്‍ട്ടുകള്‍ ലഭിച്ചുതുടങ്ങിയിട്ടുണ്ടെന്നും, 2018ലെ പ്രളയകാലത്ത് ആലപ്പുഴ,കോട്ടയം, പത്തനംതിട്ട, എറണാകുളം, തൃശ്ശൂര്‍ ജില്ലകളില്‍ മൃഗസംരക്ഷണ മേഖലയില്‍ കനത്ത നഷ്ടം ഉണ്ടായിട്ടുള്ളതായും മന്ത്രി പറഞ്ഞു. പ്രളയത്തില്‍ നിന്ന് രക്ഷപെട്ട പശുക്കളുടെയും മറ്റും മാറ്റി പാര്‍പ്പിക്കല്‍, പരിപാലനം, തീറ്റ എത്തിക്കല്‍ എന്നിവ വലിയ വെല്ലുവിളികളായിരുന്നു. അതിനാല്‍ തന്നെ ജില്ലാതലത്തിലും പ്രാദേശിക തലത്തിലും ഉരുക്കളെ അടിയന്തിര സാഹചര്യങ്ങളില്‍ മാറ്റി പാര്‍പ്പിക്കുന്നതിനും സംരക്ഷിക്കുന്നതിനും, വെറ്ററിനറി സേവനങ്ങള്‍ ഉറപ്പാക്കുന്നതിനും, തീറ്റയും കുടിവെള്ളവും ഉറപ്പാക്കേണ്ടതും അത്യാവശ്യമാണ്. ഇതിന്  ആവശ്യമായ നടപടികള്‍ ജില്ലാ ഓഫീസര്‍മാരുടെ നേതൃത്വത്തില്‍ സ്വീകരിക്കണമെന്നും  ഇതിനാവശ്യമായ പരിശീലനം, പദ്ധതികള്‍ ശേഷീവികസനം ഇവയും മുന്‍ഗണനയോടെ ഏറ്റെടുക്കണമെന്നും മന്ത്രി പറഞ്ഞു.

കാലാവസ്ഥാവ്യതിയാനത്തെ നേരിടാന്‍ കഴിയുന്ന സാങ്കേതിക വിദ്യകള്‍, ഐലവേറ്റഡ് കാറ്റില്‍ ഷെഡുകള്‍, ഫോഡര്‍ ബാങ്കുകള്‍, മൊബൈല്‍ സേവനങ്ങള്‍, അനിമല്‍ ഷെല്‍റ്ററുകള്‍, മഹാമാരികളെ നേരിടാനുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമുകള്‍, സൂര്യാഘാതം ഒഴിവാക്കാനുള്ള കര്‍ഷിക പരിശീലനങ്ങള്‍ തുടങ്ങി വൈവിധ്യമാര്‍ന്ന തന്ത്രങ്ങള്‍ പ്രാദേശികമായി ആസൂത്രണം ചെയ്യപ്പെടേണ്ടതുണ്ട്. ജില്ലാതലത്തിലും സംസ്ഥാനതലത്തിലും ദുരന്തനിവാരണ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്ന ഉദ്യോഗസ്ഥരുടെയും കാലാവസ്ഥാവ്യതിയാനം, ദുരന്തനിവാരണം എന്നി മേഖലകളിലെ വിദഗ്ദ്ധരുടെയും പങ്കാളിത്തത്തോടെ നടപ്പിലാക്കിയ ശില്പശാല വികേന്ദ്രീകൃതമായ ദുരന്തനിവാരണ ആസൂത്രണത്തിനും മുന്നൊരുക്കുങ്ങള്‍ക്കും സഹായിക്കും എന്ന് മന്ത്രി പറഞ്ഞു. ചടങ്ങില്‍ സമേതി ഡയറക്ടര്‍ മിനി റ്റി,ടോം അഗസ്റ്റിന്‍, ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് എന്‍വിയോണ്‍മെന്റ & ക്ലൈമറ്റ് ചെയ്ഞ്ച് പ്രതിനിധി മോഹനചന്ദ്രന്‍ സമേതി ഡെപ്യൂട്ടി ഡയറക്ടര്‍ ഡോ. കവിത എന്നിവര്‍ പങ്കെടുത്തു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs