അധികം എണ്ണയുപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എയര്‍ ഫ്രൈയറിനെക്കുറിച്ചു നിരവധി സംശയങ്ങളാണ് ഏവര്‍ക്കുമുള്ളത്.
ക്യാന്‍സര്‍ അടക്കമുള്ള പല അസുഖങ്ങള്‍ക്കും വില്ലനായി കാണുന്നത് എണ്ണയെയാണ്. ഏതു ഭക്ഷണം തയാറാക്കുമ്പോഴും ധാരാളം എണ്ണ ഉപയോഗിക്കുന്നവരാണ് നാം. വിപണിയില്‍ ലഭിക്കുന്ന എണ്ണകളിലെല്ലാം വലിയ തോതില്‍ മായം കലര്‍ന്നിട്ടുണ്ട്. വലിയ തരത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളാണിതുണ്ടാക്കുന്നത്. ഇതിനെല്ലാമുള്ളൊരു പരിഹാരമായിട്ടാണ് എയര്‍ ഫ്രൈയര്‍ രംഗത്ത് എത്തിയത്. അധികം എണ്ണയുപയോഗിക്കാതെ ഭക്ഷണം പാകം ചെയ്യാനുപയോഗിക്കുന്ന എയര്‍ ഫ്രൈയറിനെക്കുറിച്ചു നിരവധി സംശയങ്ങളാണ് ഏവര്‍ക്കുമുള്ളത്.
1. സമോസ, ഉള്ളിവട, പഴം പൊരി പോലുള്ള എണ്ണക്കടികള്‍ ഇഷ്ടമുള്ളവരാണോ...? എങ്കില്‍ എയര്‍ ഫ്രൈയര്‍ ഒരെണ്ണം വാങ്ങിക്കോളൂ. ഇവ തയാറാക്കാനുള്ള എണ്ണ സാധാരണ അടുപ്പിലുണ്ടാക്കുന്നതിനേക്കാള് 80 ശതമാനം കുറവ് മതി എയര്‍ ഫ്രൈയറില്‍. മോശം എണ്ണയും കൊഴുപ്പുമൊന്നും ശരീരത്തിലെത്താതെ തടയാം, ആഗ്രഹത്തിന് അനുസരിച്ചു ഭക്ഷണവും കഴിക്കാം.
2. വെളിച്ചെണ്ണ വില കുത്തനെ ഉയരുന്നതൊന്നും എയര്‍ ഫ്രൈയര്‍ ഉള്ളവര്‍ക്ക് പ്രശ്നമല്ല. കാരണം ഇവിടെ വളരെക്കുറച്ച് എണ്ണ മതി, സ്േ്രപ ചെയ്താണ് ഫ്രൈയറില്‍ എണ്ണ ഉപയോഗിക്കുക. തീരെ എണ്ണയുപയോഗിക്കാതിരുന്നതാല് രുചിയിലും മാറ്റമുണ്ടാകും. അതു നമുക്ക് ഇഷ്ടമായെന്നു വരില്ല.
3. പാചകം എളുപ്പത്തിലാക്കാനുമിതു സഹായിക്കും. സമയം സെറ്റ് ചെയ്യാം, നമുക്ക് വേറെ പണിയും നോക്കാം.
4. വറുത്തും പൊരിച്ചും പാത്രത്തിനടിയില്‍ പിടിച്ചുള്ള പ്രശ്നമില്ല. എയര്‍ ഫ്രൈയറിലെ ബാസ്ക്കറ്റും പാനും എളുപ്പം വൃത്തിയാക്കാം.
5. എയര്‍ ഫ്രൈയറില്‍ തയാറാക്കുന്ന ഭക്ഷണം കഴിച്ചാല്‍ കാന്‍സര്‍ വരുമെന്നതു പ്രചാരണം മാത്രമാണ്. ഇതിനുള്ള തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ല. പിന്നെ കറന്റ് ബില്ലിനെയാണ് സൂക്ഷിക്കേണ്ടത്. നമ്മുടെ നാട്ടിലെ വൈദ്യുതിയുടെ വില നോക്കി മാത്രം തന്ത്രപരമായി ഉപയോഗിക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന് നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment