കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് ആദ്യ വളപ്രയോഗം

ഈ സമയത്തു നല്‍കുന്ന വളപ്രയോഗവും പരിപാലനവുമാണ് കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് വിളവെടുപ്പു വരെയുള്ള വളര്‍ച്ചയ്ക്കു സഹായിക്കുന്നത്.

By Harithakeralam
2024-06-23

ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്‍കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ് വളരെ പ്രധാനം. ഈ സമയത്തു നല്‍കുന്ന വളപ്രയോഗവും പരിപാലനവുമാണ് കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് വിളവെടുപ്പു വരെയുള്ള വളര്‍ച്ചയ്ക്കു സഹായിക്കുന്നത്. നമ്മുടെ ദഹന പക്രിയ സുഗമമാക്കുന്നതില്‍ കിഴങ്ങ് വര്‍ഗങ്ങള്‍ക്കുള്ള പങ്ക് വളരെ വളരെ വലുതാണ്. രോഗ, കീടബാധകള്‍ വളരെ കുറവുള്ളവയാണ് കിഴങ്ങ് വര്‍ഗങ്ങള്‍. ഇതിനാല്‍ രാസവളമോ കീടനാശിനി പ്രയോഗമില്ലാതെ നമ്മുടെ അടുക്കളത്തോട്ടങ്ങളില്‍ ഇവ കൃഷി ചെയ്യാം.

ചേന

ചേനയുടെ തടത്തിലെ കളകള്‍ പറിച്ചു പച്ചിലകള്‍ വെട്ടി തടത്തിനു ചുറ്റുമിടണം. ഇതിന് ശേഷം ജൈവ വളങ്ങളിലെ പ്രധാനിയായ പച്ചച്ചാണകം പച്ചിലകളുടെ മീതേയിട്ട് അല്‍പ്പം മണ്ണ് വെട്ടികൂട്ടാം. ഒരു പിടി പച്ചച്ചാണകം ഉരുളയാക്കി ചേനത്തണ്ടിന്റെ കവിളില്‍ വെച്ച് കൊടുക്കണം. ഇതു മഴ ലഭിക്കുന്ന മുറയ്ക്ക് പലപ്പോഴായി ഒലിച്ചിറങ്ങി ചേനയുടെ വേരുകളിലെത്തുകയും നല്ല വളമാകുകയും ചെയ്യും.

കപ്പ

തടത്തിലെ കളകള്‍ നീക്കം ചെയ്തു ജൈവവളം ചുറ്റുമിട്ടു കൊടുക്കുക. വെണ്ണീര് അല്ലെങ്കില്‍ കടയില്‍ നിന്ന് വാങ്ങുന്ന ജൈവ വളങ്ങള്‍ തടത്തിലിടാം. കൊടുക്കുന്ന വളങ്ങള്‍ പെട്ടന്ന് ഒലിച്ച് പോകാതിരിക്കാന്‍ അല്‍പ്പം മണ്ണ് വിതറണം. ചാരം നല്ല ജൈവ വളവും രാസവളമായ പൊട്ടാഷിന് തുല്ല്യവുമാണ്. കപ്പക്കിഴങ്ങ് നല്ല പൊടിവെക്കാന്‍ ചാരം അഥവാ വെണ്ണീര് സഹായിക്കും.

കാവിത്ത്, ചേമ്പ്

കാവിത്ത്, ചേമ്പ് എന്നിവയ്ക്കും തടത്തിലെ കളകള്‍ പറിച്ച് പച്ചിലകളിട്ട് ജൈവ വളങ്ങള്‍ കൊടുക്കാം. കാവിത്തിന്റെ വള്ളികള്‍ നീണ്ട് തുടങ്ങിട്ടുണ്ടാവും, ഇവ ഏതെങ്കിലും മരത്തിലേയ്ക്ക് കയറ്റിവിടണം. ഈ പച്ച ചാണക കുഴമ്പ് പച്ചിലയുടെ മുകളിലൂടെ തളിച്ചു നല്‍കണം. ശേഷം അല്‍പ്പം മണ്ണ് വിതറി കൊടുക്കാം. സാവധാനം ഇവയെല്ലാം കൂടി ചീഞ്ഞ് ഇഞ്ചിക്ക് നല്ല വളമായി മാറും. തടത്തിലും ഗ്രേബാഗിലും വെള്ളം കെട്ടികിടക്കാതെ നോക്കണം. ഇതേ വള പ്രയോഗം തന്നെ മഞ്ഞളിനും നല്‍കാം. ഗ്രോബാഗിലെ ഇഞ്ചിക്കും കളകള്‍ പറിച്ചു പെട്ടെന്ന് അഴുകുന്ന പച്ചിലയും പച്ച ചാണക കുഴമ്പും മഴയുടെ ശക്തി കുറയുന്നതോടെ നല്‍കാം.

Leave a comment

റബറിന് വീണ്ടും മികച്ച വില

കോട്ടയം: വിലത്തകര്‍ച്ചയുടെ നീണ്ട നാളുകള്‍ക്കൊടുവില്‍ കേരളത്തില്‍ റബറിന് മികച്ച വില. ആര്‍.എസ്.എസ്. നാലിന് ബാങ്കോക്കില്‍ 185 രൂപയാണ് വില. തദ്ദേശീയ വില 204 രൂപ പിന്നിട്ടു. തായ്ലന്‍ഡിലും മറ്റും വിളവെടുപ്പ്…

By Harithakeralam
കുരുമുളകിന് വേണം ശാസ്ത്രീയ പരിപാലനം

വിരല്‍ മുറിച്ചു കുത്തിയാല്‍ വേരു പിടിക്കുമെന്നു പഴമക്കാര്‍ പറഞ്ഞിരുന്ന തിരുവാതിര ഞാറ്റുവേലക്കാലമാണിപ്പോള്‍. കുരുമുളക് പോലുള്ള സുഗന്ധവ്യജ്ഞനങ്ങള്‍ നടാന്‍ ഏറെ അനുയോജ്യമാണ് ഈ സമയം. കാലാവസ്ഥ വ്യതിയാനം വലിയ…

By Harithakeralam
കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് ആദ്യ വളപ്രയോഗം

ഏപ്രില്‍-മേയ് മാസങ്ങളില്‍ നട്ട കിഴങ്ങ് വര്‍ഗങ്ങളായ ചേന, കപ്പ, കാവിത്ത്, ചേമ്പ് എന്നിവയ്ക്ക് നല്ല വളര്‍ച്ച ലഭിച്ചിട്ടുണ്ടാവും. കിഴങ്ങ് വര്‍ഗങ്ങള്‍ക്ക് നല്‍കുന്ന ആദ്യത്തെ രണ്ടു വളപ്രയോഗങ്ങളും പരിരക്ഷയുമാണ്…

By Harithakeralam
തെങ്ങിന് വളപ്രയോഗം മൂന്നു ഘട്ടമായി

തെങ്ങില്‍ നിന്നും നല്ല വിളവ് ലഭിക്കണമെങ്കില്‍ യഥാസമയം വളപ്രയോഗം നടത്തിയേ പറ്റൂ. അതിനു പറ്റിയ സമയമാണിപ്പോള്‍. കായ്ക്കുന്ന തെങ്ങിനു വളപ്രയോഗം നടത്തേണ്ട വിധം പരിശോധിക്കാം.  

By Harithakeralam
തെങ്ങിന് തടം തുറന്നു വളം നല്‍കാം

മലയാളികളുടെ സ്വന്തം കല്‍പ്പ വൃക്ഷമാണ് തെങ്ങ്. ഗ്രാമത്തിലായാലും നഗരത്തിലായാലായും ഒന്നോ രണ്ടോ തെങ്ങില്ലാത്ത വീടുകള്‍ കേരളത്തില്‍ കുറവാണ്. തെങ്ങിന് തടം തുറന്നു വള പ്രയോഗം നടത്തേണ്ട സമയമാണിപ്പോള്‍. ഇപ്പോള്‍…

By Harithakeralam
കനത്തമഴ: കറുത്ത പൊന്നിന് വേണം പ്രത്യേക പരിചരണം

ഒരു കാലത്ത് കേരളത്തിന്റെ സ്വകാര്യ അഹങ്കാരമായിരുന്ന കുരുമുളക് കൃഷിയിന്നു നാശത്തിന്റെ വക്കിലാണ്. കാലാവസ്ഥ വ്യതിയാനവും രോഗങ്ങളുമെല്ലാം കേരളത്തിലെ കുരുമുളക് കൃഷിയുടെ നട്ടെല്ലൊടിച്ചിരിക്കുന്നു. കനത്ത മഴ തുടരുന്നതിനാല്‍…

By Harithakeralam
ഇഞ്ചി നടാന്‍ സമയമായി

കേരളത്തില്‍ എല്ലായിടത്തും ഇതിനോടകം തന്നെ ഒന്നോ രണ്ടോ മഴ ലഭിച്ചു കഴിഞ്ഞു. അതുകൊണ്ട് തന്നെ ഇഞ്ചി, മഞ്ഞള്‍ എന്നിവ നടാന്‍ പറ്റിയ സമയമാണിപ്പോള്‍. അടുക്കളത്തോട്ടത്തില്‍ സ്ഥലം ഉള്ളവര്‍ക്ക് ചെറു തടങ്ങളെടുത്ത്…

By Harithakeralam
കപ്പക്കൃഷിക്ക് തുടക്കം കുറിക്കാം

വേനല്‍ മഴയുടെ ആരംഭത്തോടെയാണ് കേരളത്തില്‍ മിക്ക സ്ഥലത്തും കപ്പ കൃഷിക്ക് തുടക്കമാകുക. മികച്ച വിളവ് ലഭിക്കാന്‍ മഴ ശക്തമായി തുടര്‍ച്ചയായി പെയ്യാന്‍ തുടങ്ങുന്ന കാലവര്‍ഷത്തിന് മുമ്പ് കപ്പ നട്ട് മുള വന്നിരിക്കണം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs