വെള്ളീച്ച ശല്യം വ്യാപകം : ജൈവരീതിയില്‍ പ്രതിരോധിക്കാം

പയര്‍, പാവയ്ക്ക, വെണ്ട, വഴുതന തുടങ്ങി സകല വിളകളും നശിപ്പിക്കാന്‍ വെളളീച്ച മതി.

By Harithakeralam
2025-09-30

വെള്ളീച്ച ശല്യം വ്യാപകമാണിപ്പോള്‍ കേരളത്തില്‍. പച്ചക്കറികള്‍ മുതല്‍ തെങ്ങ് വരെ വെള്ളീച്ചയുടെ ആക്രമണത്തിന് വിധേയമാകുന്നു. ഡിസംബര്‍  - ജനുവരി മാസങ്ങളിലെ ചൂടുളള പകലും തണുത്ത രാത്രിയും വൃശ്ചിക കാറ്റും കൂടിയാവുമ്പോള്‍  വെള്ളീച്ച വലിയ രീതില്‍ പടര്‍ന്നു പിടിക്കുകയാണ്. പയര്‍, പാവയ്ക്ക, വെണ്ട, വഴുതന തുടങ്ങി സകല വിളകളും നശിപ്പിക്കാന്‍ വെളളീച്ച മതി.

പച്ചക്കറികളില്‍  

പയറിലാണ് വെള്ളീച്ച വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുക. ഇവയുടെ സാന്നിധ്യം മൊസൈക് വൈറസിന്റെ വ്യാപനത്തിന് കാരണമാകും. ഇവയെ നിയന്ത്രിക്കുന്നതിനായി ആഴ്ചയില്‍ ഒരിക്കല്‍ 2% വീര്യമുള്ള വേപ്പെണ്ണ -  വെളുത്തുള്ളി മിശ്രിതം തളിക്കുക. അല്ലെങ്കില്‍ 20 ഗ്രാം ലക്കാനിസീലിയം ലക്കാനി എന്ന മിത്ര കുമിള്‍ ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി തളിക്കുക. വെണ്ടയിലും സമാന പ്രശ്‌നമുണ്ടാക്കും. ഇതിനും മുകളില്‍പ്പറഞ്ഞ കീടനാശിനി തന്നെ മതി.  

മഞ്ഞക്കെണിയും പരീക്ഷിക്കാം  

ഒരു ടിന്നിലോ മറ്റോ മഞ്ഞ പെയിന്റ് അടിച്ച് അതില്‍ ഉണങ്ങുമ്പോള്‍ ആവണക്കെണ്ണ തേച്ചശേഷം കൃഷിയിടത്തില്‍ കെട്ടിയിടാം. ഇത് വെള്ളീച്ചകളെ ആകര്‍ഷിക്കുന്നു. ഇങ്ങനെ വെള്ളീച്ചയെ ഇല്ലതാക്കാന്‍ കഴിയും.

കാന്താരിമുളകും ഫലപ്രദം

പാല്‍കായം, കാന്താരിമുളക്, വെളുത്തുള്ളി എന്നിവ തുല്യ അളവില്‍ എടുത്ത് അരച്ചശേഷം വെള്ളത്തില്‍ മിക്‌സ് ചെയ്യുക. ഇത് ചെടികളില്‍ സ്‌പ്രേ ചെയ്യാം. വെള്ളീച്ചപോലുള്ള കീടങ്ങളെ നിയന്ത്രിക്കാന്‍ ഇത് നല്ലൊരു മാര്‍ഗമാണ്. ജൈവകീടനിയന്ത്രണത്തിന് മുന്നേ നല്ല രീതിയില്‍ കീടബാധ വന്ന ഇലകളൊക്കെ വെട്ടിയെടുത്ത് കരിച്ചു നശിപ്പിക്കുക.

സോപ്പ് ലായനിയും

വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം ഉപയോഗിച്ചും വെള്ളീച്ചയെ നിയന്ത്രിക്കാം. 20 ഗ്രാം വെളുത്തുള്ളി അരച്ച്് മില്ലി വെള്ളത്തില്‍ ചേര്‍ത്ത് അതിന്റെ സത്ത് ഊട്ടിയെടുക്കുക. 50  മില്ലി വെള്ളത്തിലേക്ക് 50  ഗ്രാം സോപ്പ് ലയിപ്പിക്കുക. വെളുത്തുള്ളി ലായനിയും സോപ്പ് ലായനിയും തമ്മില്‍ മിക്‌സ് ചെയ്യുക. ഇതിലേക്ക് 900 മില്ലി വെള്ളവും ഇരുപത് മില്ലി വേപ്പെണ്ണയും കൂടി മിക്‌സ് ചെയ്ത് ചെടികളില്‍ തളിക്കാം.

തെങ്ങിനും ഭീഷണി

തെങ്ങിന്റെ ഒരു അപ്രധാന കീടമായിരൂന്ന വെള്ളീച്ച കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി കേരളത്തിലെ തെങ്ങ് കൃഷിക്ക് ഒരു പുതിയ ഭീഷണിയായി മാറിക്കൊണ്ടിരിക്കുന്നു. കീടത്തിന്റെ ആക്രമണം ഓലകളിലെ ഹരിതകം നഷ്ടമാക്കി തെങ്ങിനെ ക്ഷീണിപ്പിക്കുന്നതിനാല്‍ മുന്‍കരുതല്‍ എന്ന നിലയ്ക്ക് ശാസ്ത്രീയ വള പ്രയോഗവും ജലസേചനവും നല്‍കി തെങ്ങിന്റെ ആരോഗ്യം സംരക്ഷിക്കേണ്ടതാണ്. കീടനിയന്ത്രണത്തിനായി ജൈവ കീടനാശിനിയായ വേപ്പെണ്ണ  വെളുത്തുള്ളി മിശ്രിതം തളിക്കാം. ആക്രമണം രൂക്ഷമായി കാണുന്ന സ്ഥലങ്ങളില്‍കീടബാധയേറ്റ ഓലകളുടെ അടിവശത്ത് വീഴത്തക്കവണ്ണം കീടനാശിനി തളിച്ചുകൊടുക്കേതാണ്. കൂടാതെ കഞ്ഞിവെള്ളം ഒരു ശതമാനം വീര്യത്തില്‍ തെങ്ങിന്റെ ഓലകളില്‍ തളിക്കുന്നതും ഈ കീടത്തിന്റെ ആക്രമണ രൂക്ഷത കുറയ്ക്കാന്‍ സഹായിക്കും.

Leave a comment

രാവിലെയോ വൈകുന്നേരമോ...? ചെടികള്‍ നനയ്ക്കാന്‍ ഏതാണ് നല്ല സമയം

നല്ല വെയിലായതിനാല്‍ ചെടികള്‍ക്ക് ദിവസവും നനയ്‌ക്കേണ്ടത് അത്യാവശ്യമാണ്. എന്നാല്‍ ചെടികള്‍ പ്രത്യേകിച്ച് പച്ചക്കറികള്‍ നനയ്ക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. രാവിലെയും വൈകീട്ടുമാണ് കര്‍ഷകര്‍…

By Harithakeralam
കോവക്കയില്‍ കുരുടിപ്പ് ; തക്കാളിയില്‍ മഞ്ഞളിപ്പ് - വേനല്‍ക്കാലക്കൃഷിയില്‍ വിജയം കാണാന്‍

കോവക്കയില്‍ കുരുടിപ്പ്, പയറില്‍ മുഞ്ഞ, തക്കാളിയില്‍ മഞ്ഞളിപ്പ് രോഗം- ഈ സമയത്ത് കര്‍ഷകരെ വലയ്ക്കുന്ന പ്രധാന പ്രശ്‌നങ്ങളിതാണ്. പലതരം കീടനാശിനികള്‍ പ്രയോഗിച്ചിട്ടും ഇവയ്ക്ക് പരിഹാരം കാണാനായില്ലെങ്കില്‍ ഈ…

By Harithakeralam
ഇലതീനീപ്പുഴുക്കളെ തുരത്തി പച്ചമുളക് വിളയിക്കാം

കനത്ത മഴക്കാലത്ത് ഒഴികെ നല്ല വിളവ് തരുന്ന പച്ചക്കറിയാണ് പച്ചമുളക്. തണുപ്പും വെയിലും നന്നായി ഉള്ള ഈ കാലാവസ്ഥയില്‍ മുളക് നല്ല പോലെ കായ്ക്കും. പക്ഷേ ഇലതീനി പുഴുക്കള്‍ വലിയ പ്രശ്‌നമാണ് സൃഷ്ടിക്കുന്നത്. ഇവ…

By Harithakeralam
അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
വേനല്‍ക്കാലത്ത് കൃഷി വിജയമാക്കാം; ഓര്‍ത്തിരിക്കണം ഈ നാട്ടറിവുകള്‍

കൃഷിയില്‍ ഏറെ ശ്രദ്ധ വേണ്ട സമയമാണ് വേനല്‍ക്കാലം. ചൂടത്ത് വേണ്ട ശ്രദ്ധ നല്‍കിയിട്ടില്ലെങ്കില്‍ കൃഷി അപ്പാടെ നശിച്ചു പോകും. കടുത്ത ചൂടില്‍ കൃഷി തളരാതെ സൂക്ഷിക്കാന്‍ പഴമക്കാര്‍ ഉപയോഗിച്ചിരുന്ന ചില മാര്‍ഗങ്ങള്‍…

By Harithakeralam
വെള്ളരി വര്‍ഗവിളകളില്‍ കായ് ചീയല്‍ രൂക്ഷം; ജൈവ രീതിയില്‍ നിയന്ത്രിക്കാം

വേനല്‍ക്കാലത്ത് നല്ല വിളവ് തരുന്നവയാണ് വെള്ളരി, പാവല്‍, പടവലം, മത്തന്‍ പോലുള്ളവ. പന്തലിട്ടും നിലത്ത് പടര്‍ത്തിയും ഇവയെ വളര്‍ത്താം. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രോഗങ്ങളും ഇത്തരം വിളകള്‍ക്ക് കൂടുതലായിരിക്കും.…

By Harithakeralam
മഴയും വെയിലും മാറി വരുന്നു; വെണ്ടയില്‍ പച്ചത്തുള്ളന്റെ ശല്യം, കുരുമുളകില്‍ മഞ്ഞളിപ്പ്

പ്രത്യേക തരം കാലാവസ്ഥയാണിപ്പോള്‍ കേരളത്തില്‍. കടുത്ത ചൂടുള്ള വെയില്‍ ചില സമയത്ത്, ഒറ്റയടിക്ക് പെരുംമഴയും. വെയിലും മഴയും മാറി മാറി വരുന്നതിനാല്‍ കാര്‍ഷിക മേഖലയാകെ പ്രശ്‌നത്തിലാണ്. പച്ചക്കറികളിലും നാണ്യവിളകളുമൊക്കെ…

By Harithakeralam
ഗ്രോബാഗില്‍ നിന്നു തക്കാളി വിളവെടുത്തു മടുക്കും

തക്കാളിക്കൃഷി തുടങ്ങാന്‍ അനുയോജ്യമായ സമയമാണിപ്പോള്‍. ഗ്രോബാഗിലും നിലത്തുമെല്ലാം തക്കാളി തൈകള്‍ നട്ട് തുടങ്ങാം. പൊതുവെ കേരളത്തിന്റെ മണ്ണില്‍ തക്കാളി നല്ല വിളവ് തരാന്‍ പ്രയാസമാണ്, മണ്ണിലെ അമ്ലതയാണ് പ്രശ്‌നം.…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs