മുഞ്ഞയെയും വെളളീച്ചയെയും തുരത്താന്‍ വെര്‍ട്ടിസീലിയം
ജൈവകൃഷി ചെയ്യുന്നവര്‍ നിര്‍ബന്ധമായും ഉപയോഗിക്കേണ്ട മിത്രകുമിളാണ് വെര്‍ട്ടിസീലിയം ലെക്കാനി. വഴുതന വിളകളിലെ കീടനിയന്ത്രണത്തിന് ഏറെ ഉപയോഗപ്രദമാണിത്. കുമിളുകള്‍ കീടങ്ങളുടെ ശരീരത്തില്‍ പ്രവേശിച്ച് അവയുടെ ഉള്ളിലെ അവയവങ്ങളെ നശിപ്പിക്കുന്നു. പിന്നീട് കുമിള്‍ പുറംതൊലിയില്‍ വളരുകയും പുതിയ ബീജങ്ങള്‍ ഉത്പാദിപ്പിക്കുകയും ചെയ്യുന്നു. മുഞ്ഞ, വെള്ളീച്ച, ഇലപ്പേനുകള്‍, ജാസിഡുകള്‍ എന്നിവയെ തുരത്താന്‍ നല്ലതാണിത്.
വഴുതന വിളകള്‍ക്ക് അനുയോജ്യം: തക്കാളി, വഴുതന, പച്ചമുളക് പോലുള്ള വിളകളിലാണ് കീടശല്യം രൂക്ഷമായി കാണുക. ഇലകളും കായ്കളും നശിപ്പിക്കുന്ന കീടങ്ങള്‍ ഈ ചെടികളെ ഏതു കാലാവസ്ഥയിലും ആക്രമിക്കും. രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ പോലും ചിലപ്പോള്‍ ഇവയെ പരിപൂര്‍ണമായി ഒഴിവാക്കാന്‍ സാധിക്കില്ല. ഇവിടെയാണ് വെര്‍ട്ടിസീലിയം രക്ഷയ്ക്ക് എത്തുക.
ഉപയോഗിക്കേണ്ട രീതി: 20 ഗ്രാം വെര്‍ട്ടിസീലിയം ലെക്കാനി ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി 10 ദിവസം ഇടവിട്ട് തളിക്കാം. കീടങ്ങളുടെ ആക്രമണത്തിന് കാത്തു നില്‍ക്കേണ്ട, ഇടയ്ക്ക് പ്രയോഗിക്കാം. മണ്ണിനോ മനുഷ്യനോ ഇവയുടെ ഉപയോഗം യാതൊരുവിധ പ്രശ്നവും ഉണ്ടാക്കുകയില്ല.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment