നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളിലും മാലിന്യമുക്തമാക്കാം.
ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം പല തരത്തിലുള്ള രാസവസ്തുക്കളാണ് പഴങ്ങളിലും പച്ചക്കറികളിലുമെല്ലാം പ്രയോഗിച്ചിട്ടുള്ളത്. ഇവ അതുപോലെ കഴിക്കുന്നതു മലയാളിയെ മാരകരോഗങ്ങള്‍ക്ക് അടിമകളാക്കുന്നു. നമ്മുടെ വീട്ടില്‍ തന്നെയുള്ള ചില വസ്തുക്കള്‍ ഉപയോഗിച്ച് പഴങ്ങളും പച്ചക്കറികളിലും മാലിന്യമുക്തമാക്കാം.
വെള്ളരി, പാവല്‍, പടവലം, കുമ്പളം പോലുള്ള പന്തല്‍ വിളകള്‍ വലിയ തോതില്‍ കീടനാശിനി പ്രയോഗം കഴിഞ്ഞാണ് നമ്മുടെ മാര്‍ക്കറ്റിലെത്തുന്നത്. ഇവയില്‍ കീടങ്ങളുടെ ശല്യം നല്ല പോലെ ഉണ്ടായിരിക്കും ഇതിനാല്‍ വാണിജ്യക്കൃഷി ചെയ്യുമ്പോള്‍ രാസകീടനാശിനികള്‍ പ്രയോഗിക്കാതെ പറ്റില്ല. നിയന്ത്രണമൊന്നുമില്ലാതെയാണ് പാവയ്ക്കയിലും വെള്ളരിയിലുമെല്ലാം കീടനാശിനികള്‍ പ്രയോഗിക്കുന്നത്.
ഇവ നല്ല പോലെ കഴുകി വേണം ഉപയോഗിക്കാന്‍. തുണികഴുകുന്ന ബ്രഷ് ഉപയോഗിച്ചു പച്ചക്കറികള്‍ മൃദുവായി ഉരച്ചു കഴുകണം. പല തവണ തുടര്‍ച്ചയായി കഴുകണം, വെള്ളം ശക്തമായി തുറന്നു വിടുന്ന പൈപ്പിന് ചുവട്ടില്‍ പിടിച്ചാലും മതി. ഒരു പിടി വാളന്‍പുളി അരലിറ്റര്‍ വെള്ളത്തില്‍ കലക്കി ലായനി തയാറാക്കണം, ഇതില്‍ പച്ചക്കറികള്‍ മുക്കി വയ്ക്കാം. കൂടുതല്‍ പച്ചക്കറികളുണ്ടെങ്കില്‍ ലായനിയുടെ അളവും കൂട്ടണം. അരമണിക്കൂറിന് ശേഷം ഇവ പുറത്തെടുത്ത് കോട്ടണ്‍ തുണിയുപയോഗിച്ചു തുടയ്ക്കുക, ശേഷം പാചകത്തിന് ഉപയോഗിക്കാം. വിനാഗിരി ലായനി, ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത ലായനി എന്നിവയും ഉപയോഗിക്കാം.
ഇലക്കറികള്‍ പൊതുവേ നല്ല തോതില്‍ കീടനാശിനി പ്രയോഗിച്ചവയാണ്. ചീര, പുതിന, മല്ലിയില, കറിവേപ്പില എന്നിവയെല്ലാം വലിയ തോതില്‍ കീടനാശിനികള്‍ പ്രയോഗിച്ചാണ് മാര്‍ക്കറ്റിലെത്തുന്നത്. ഇവ വാങ്ങിയ ഉടനേ തന്നെ നാം പാചകം ചെയ്ത് കഴിക്കുകയും ചെയ്യും. വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ ഇതുമൂലമുണ്ടാകും. വിനാഗിരി ലായനിയിലോ അല്ലെങ്കില്‍ വാളന്‍പുളി ലായനിയിലോ ഇവ അരമണിക്കൂര്‍ മുക്കിവയ്ക്കുക. ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്ത ലായനി ഇലക്കറികളില്‍ ഉപയോഗിക്കാതിരിക്കുകയാണ് നല്ലത്. രുചി വ്യത്യാസമുണ്ടാകുന്നതായി പലരും അഭിപ്രായപ്പെട്ടിട്ടുണ്ട്.
മുന്തിരി, മാമ്പഴം, പേരയ്ക്ക പോലുള്ള തൊലിയോടെ നാം കഴിക്കുന്ന പഴങ്ങളും അണുവിമുക്തമാക്കിയ ശേഷമേ കഴിക്കാവൂ. ഇവിടെ ഉപ്പും മഞ്ഞള്‍പ്പൊടിയും ചേര്‍ത്തുള്ള ലായനിയാണ് നല്ലത്. വിനാഗിരി, വാളന്‍പുളി ലായനി പഴങ്ങളുടെ രുചിക്ക് വ്യത്യാസമുണ്ടാക്കും.
ശുദ്ധമായ പശുവിന്‍ നെയ്യിന്റെ ഗുണം പണ്ടു കാലം മുതലേ മനുഷ്യന് അറിയാവുന്നതാണ്. നമ്മുടെ ഭക്ഷണത്തില്‍ ഒരു ടീസ്പൂണ്‍ നെയ്യ് സ്ഥിരമാക്കുന്നത് നല്ലതാണ്. കുട്ടികള്‍ക്ക് നെയ്യ് പതിവായി നല്‍കണമെന്നാണ് പറയുക. വളര്‍ച്ചയുടെ…
പേസ് മേക്കറിന്റെ സഹായത്തോടെ പുതു ജീവന്‍ ലഭിച്ചിരിക്കുകയാണ് പില്ലുവെന്ന പൂച്ചയ്ക്ക്. ഇന്ത്യയില്‍ ആദ്യമായിട്ടാണ് പൂച്ചകളില്‍ പേസ്‌മേക്കര്‍ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയാക്കുന്നത്. പുനെയിലെ റെയിന്‍ ട്രീ…
കേരളത്തില്‍ വീണ്ടും നിപ സ്ഥിരീകരിച്ചു. മലപ്പുറം വളാഞ്ചേരി സ്വദേശിയായ 42 വയസുകാരിക്കാണ് നിപ ബാധ സ്ഥിരീകരിച്ചത്. ഇവര്‍ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
തടി കുറയാനും വയറിലെ കൊഴുപ്പ് കുറയ്ക്കാനുമെല്ലാം ഗ്രീന്‍ ഗുണം ചെയ്യുമെന്ന പഠനങ്ങള്‍ പുറത്ത് വന്നിട്ടുണ്ട്. പതിവായി ഗ്രീന്‍ ടി കുടിക്കുന്നതാണ് ജപ്പാനിലുള്ളവരുടെ സൗന്ദര്യ രഹസ്യമെന്നും പറയപ്പെടുന്നു. ഇതിനാലിപ്പോള്‍…
ഇതര സംസ്ഥാനത്ത് നിന്നും നമ്മുടെ അടുക്കളയിലെത്തുന്ന പച്ചക്കറികളിലും ഇലക്കറികളിലും വലിയ തോതില്‍ കീടനാശിനികള്‍ തളിച്ചിട്ടുള്ളവയാണ്. എളുപ്പത്തില്‍ വിളവ് ലഭിക്കാനും കീടങ്ങളെ അകറ്റാനും കേടുവരാതിരിക്കാനുമെല്ലാം…
രക്ത സമര്‍ദം വലിയ ആരോഗ്യപ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. കൃത്യമായും ചിട്ടയുമായ നിയന്ത്രണങ്ങളിലൂടെ മാത്രമേ രക്ത സമര്‍ദം നിയന്തിക്കാന്‍ കഴിയൂ. ഇതിനു സഹായിക്കുന്ന ചില പഴങ്ങള്‍ നോക്കാം.
ദിവസവും ചിക്കന്‍ കഴിക്കുന്നവരുടെ എണ്ണമിപ്പോള്‍ കൂടുതലാണ്. പണ്ടൊക്കെ വല്ലപ്പോഴും വീട്ടില്‍ ചിക്കന്‍ കറിയുണ്ടാക്കിയ കാലം കടന്ന് അല്‍ഫാമും ഷവര്‍മയും പോലുള്ള വിഭവങ്ങള്‍ തീന്‍മേശ കീഴടക്കി. പ്രോട്ടീന്‍ ലഭിക്കാന്‍…
പല്ല് നന്നായാല് പാതി നന്നായി എന്നാണ് പറയുക. മനുഷ്യ സൗന്ദര്യത്തില് പല്ലിന് അത്ര വലിയ സ്ഥാനമുണ്ട്. ഭക്ഷണം ചവച്ച് അരച്ച് കഴിക്കാന് സഹായിക്കുന്ന പല്ലിന്റെ ആരോഗ്യം നാം സംരക്ഷിക്കേണ്ടതുണ്ട്. ഇതിന്…
© All rights reserved | Powered by Otwo Designs
Leave a comment