അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയര്‍ന്നത്. പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കേരളത്തിലെ പച്ചക്കറി വിലയില്‍ വന്‍ വര്‍ധന. പച്ചമുളക്, തക്കാളി, പടവലം, ബീന്‍സ്, അമരപ്പയര്‍, കോളിഫ്‌ളവര്‍ എന്നിവയ്‌ക്കെല്ലാം വില വലിയ തോതില്‍ വില കൂടിയിട്ടുണ്ട്. ഒരാഴ്ച് 10-50 രൂപയുടെ വര്‍ധനയാണ് പച്ചക്കറികളുടെ വിലയിലുണ്ടായത്. അടുക്കളയില്‍ ഒഴിവാക്കാന്‍ പറ്റാത്ത പച്ചമുളകിനും തക്കാളിക്കുമാണ് ഏറ്റവുമധികം വില ഉയര്‍ന്നത്. പച്ചക്കറികളുടെ വരവ് കുറഞ്ഞതാണ് വില ഉയരാന്‍ കാരണമെന്നാണ് വ്യാപാരികള്‍ പറയുന്നത്. അയല്‍ സംസ്ഥാനങ്ങളില്‍ ഉത്പാദനം കുറഞ്ഞതാണ് പ്രധാന പ്രശ്‌നം.
പച്ചമുളക് നീളന് കിലോയ്ക്ക് 140-150 രൂപയാണ് എറണാകുളത്തെ വില. എന്നാല്‍, ചിലയിടങ്ങളില്‍ വില ഇതിലും കൂടുതലാണ്. ഉണ്ട മുളകിന് 145-155 രൂപ വരെ വിലയുണ്ട്. തക്കാളിക്ക് കിലോയ്ക്ക് 80-100 രൂപയായി. ഒരാഴ്ചകൊണ്ട് 40 രൂപയാണ് കൂടിയത്. ചില സൂപ്പര്‍/ഹൈപ്പര്‍ മാര്‍ക്കറ്റുകളില്‍ വില ഇതിലും കൂടുതലാണ്. ഇഞ്ചി വില 200 രൂപയില്‍ തുടരുകയാണ്. ബീന്‍സിന് കിലോയ്ക്ക് 180 രൂപയിലാണ് വ്യാപാരം. ഉരുളക്കിഴങ്ങ്, സവാള, വഴുതന എന്നിവയ്ക്ക് നേരിയ രീതിയില്‍ വില വര്‍ധന പ്രകടമാണ്.
തമിഴ്‌നാട്, കര്‍ണാടക, ആന്ധ്ര എന്നിവിടങ്ങളില്‍ നിന്നാണ് കേരളത്തിലേക്ക് കൂടുതലായി പച്ചക്കറികള്‍ എത്തുന്നത്. വേനല്‍ ശക്തമായത് കൃഷിനാശത്തിന് കാരണമായി. മഴ നേരത്തേ എത്തിയതും ഉത്പാദനത്തെ ബാധിച്ചു. വിപണിയില്‍ നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ പച്ചക്കറി വിലയില്‍ വലിയ കുതിപ്പ് പ്രകടമാകുമെന്നാണ് വ്യാപാരികള്‍ പറയുന്നത്.
കായലിലേക്ക് മാലിന്യം തള്ളിയ സംഭവത്തില്‍ ഗായകന്‍ എം.ജി. ശ്രീകുമാറിന് പിഴ. സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലെ ദിവസും സമയവും സ്ഥലവും പരിശോധിച്ച് പഞ്ചായത്ത് അധികൃതരാണ് എം ജി ശ്രീകുമാറിന് പിഴയിട്ടത്.…
കൊച്ചി: പദ്ധതി വിഹിതത്തില്‍ മിച്ചം പിടിച്ച തുക ഉപയോഗിച്ച് കറന്റ് , ഗ്യാസ് ബില്ലുകളില്‍ 25 ശതമാനം ഇളവ് നല്‍കാന്‍ കിഴക്കമ്പലം, ഐക്കരനാട് പഞ്ചായത്തുകള്‍. ട്വന്റി ട്വന്റി ഭരിക്കുന്ന എറണാകുളം കിഴക്കമ്പലം,…
കേരളത്തില്‍ നിന്ന് തേങ്ങ കടത്തി വെളിച്ചെണ്ണ വിപണിയില്‍ കൃത്രിമ ക്ഷാമമുണ്ടാക്കി തമിഴ്‌നാട് ലോബി. കേരളത്തില്‍ തേങ്ങ് കൂടുതലുള്ള മേഖലകളിലെത്തി തേങ്ങ സംഭരിച്ച് തമിഴ്‌നാട്ടിലേക്ക് കടത്തുകയാണ് ഈ ലോബി ചെയ്യുന്നത്.…
തിരുവനന്തപുരം: 'ഡിജിറ്റല്‍ ലഹരിക്ക്' അടിമകളായ കുട്ടികളെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാന്‍ പൊലീസ് നടപടി ശക്തമാക്കി. ഓണ്‍ലൈന്‍ ഗെയിമുകള്‍, സമൂഹമാദ്ധ്യമങ്ങള്‍, അശ്ലീല വെബ്‌സൈറ്റുകളിലടക്കം അടിമകളായി…
കേരള മീഡിയ അക്കാദമിയുടെ 2024 - 25ലെ മാധ്യമ ഗവേഷണ ഫെലോഷിപ്പുകള് പ്രഖ്യാപിച്ചു. പൊതു ഗവേഷണ (General Research) മേഖലയില് ഹരിതകേരളം ന്യൂസ് ചീഫ് സബ് എഡിറ്റര് നൗഫിയ ടി.എസ് ഫെല്ലോഷിപ്പിന് അര്ഹയായി.…
കോഴിക്കോട്: മലബാര്‍ മേഖലയിലെ മൂന്നു ജില്ലകളിലായി ഫെഡറല് ബാങ്ക് പതിനൊന്നു പുതിയ ശാഖകള് തുറന്നു. മലപ്പുറം, പാലക്കാട്, വയനാട് ജില്ലകളിലായി പുഴക്കാട്ടിരി, കുന്നുംപുറം, തെയ്യാല, ചട്ടിപറമ്പ, വെളിയങ്കോട്,…
മാലിന്യമുക്തം നവകേരളം പരിപാടിയുടെ ഭാഗമായി സംസ്ഥാനത്തെ ഓരോ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേയും മാലിന്യ സംസ്കരണത്തിലെ മാതൃകാ വീടുകളും സ്ഥാപനങ്ങളും കണ്ടെത്തി പുരസ്കാരം നല്കുന്നു. മികച്ച വാര്ഡ്, സ്ഥാപനം,…
നിത്യോപയോഗ സാധനങ്ങള് വിലക്കുറവില് ലഭിക്കുന്ന സപ്ലൈക്കോയുടെ റംസാന് ഫെയറിന് ഇന്ന് തുടക്കം. തിരുവനന്തപുരം ജില്ലയില് മാത്രമാണ് ഇന്ന് റംസാന് ഫെയര് ആരംഭിക്കുന്നത്. മറ്റെല്ലാ ജില്ലകളിലും നാളെയാണ് റംസാന്…
© All rights reserved | Powered by Otwo Designs
Leave a comment