കായ്കള്‍ മൂക്കുന്നതിനു മുന്നേ വിണ്ടു കീറി നശിച്ചു പോകുന്ന പ്രശ്‌നം പലരും നേരിടുന്നുണ്ട്.
ഗ്രോബാഗില്‍ നട്ട തക്കാളി നല്ലപോലെ കായ്ക്കുന്നുണ്ട്. എന്നാല്‍ കായ്കള്‍ മൂക്കുന്നതിനു മുന്നേ വിണ്ടു കീറി നശിച്ചു പോകുന്ന പ്രശ്‌നം പലരും നേരിടുന്നുണ്ട്. പല കാരണങ്ങള്‍ കൊണ്ട് ഇങ്ങനെ സംഭവിക്കാം. വിണ്ടു കീറിയ കായ്കള്‍ പാകമാകാതെ നശിച്ചു പോകും. കീടങ്ങളും മറ്റും ഇതിനെ വലിയ രീതിയില്‍ ആക്രമിച്ചു നശിപ്പിക്കും. തക്കാളി കായ്ക്കുന്നതു കണ്ടു കൊതിച്ചിരുന്ന നമുക്ക് നിരാശ മാത്രമായിരിക്കും ബാക്കി.
അമിതമായ നനയാണ് ഇത്തരം പ്രശ്‌നങ്ങളുടെ പ്രധാന കാരണം. ഗ്രോബാഗില്‍ വെള്ളം വാര്‍ന്നു പോകാന്‍ ആവശ്യത്തിനു സൗകര്യമില്ലാത്തത് പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും. വളപ്രയോഗം അമിതമായാലും വിണ്ടു കീറലുണ്ടാകാം.നൈട്രജന്‍ കൂടുതലും പൊട്ടാസ്യം കുറവുമായാലും ഈ പ്രശ്‌നമുണ്ടാകാം.
1. വിണ്ടു കീറല്‍ പ്രശ്‌നം പ്രതിരോധിക്കാന്‍ കഴിയുന്ന ഇനങ്ങള്‍ നടുക.
2. ജല സേചനം കൃത്യമായി നല്‍കുക. ആവശ്യത്തിന് മാത്രം വെള്ളം നല്‍കിയാല്‍ മതി.
3. ചെടികള്‍ പുഷ്പിക്കുന്നതിന് മുന്‍പുതന്നെ സൊലുബോര്‍ എന്ന ബോറേറ്റ് പൊടി 1.5 ഗ്രാം ഒരു ലിറ്റര്‍ വെള്ളത്തില്‍ കലര്‍ത്തി ചെടിയില്‍ തളിക്കുക. രണ്ടാഴ്ച കഴിഞ്ഞ് തളി ആവര്‍ത്തിക്കുക.
4. കൃഷിക്ക് നിലമൊരുക്കുമ്പോള്‍ തന്നെ അടിവളമായ ചാണകപ്പൊടി, ചാരം, കുമ്മായം എന്നിവയ്‌ക്കൊപ്പം 5 ഗ്രാം 'ബോറോക്‌സ്' കൂടി തടങ്ങളില്‍ ചേര്‍ത്തു കൊടുക്കുക.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment