സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് പ്രവര്‍ത്തനം ആരംഭിച്ചു.

By Harithakeralam
2025-05-30

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്  പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ചെയര്‍മാന്‍ ഷുക്കൂര്‍ കിനാലൂരും, മാനേജിംഗ് ഡയറക്ടര്‍ അബ്ദുല്‍ കരീമും  എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ നിഷാന്ത് തോമസും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ഷോറൂമിന്റെ  സോഫ്റ്റ് ലോഞ്ച് നടത്തി. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു. ഗോള്‍ഡ് ആദ്യ വില്‍പ്പന ഫൗസിയക്ക് നല്‍കി ഡോ. മൊയ്തീനും ഡയമണ്ട് ആദ്യ വില്‍പ്പന റിന്‍സിക്ക് നല്‍കി പഴേരിയില്‍ മുഹമ്മദ് ഷെരീഫ് ഹാജിയും നിര്‍വ്വഹിച്ചു. കോഴിക്കോട് അരയിടത്തുപാലം മിനി ബൈപ്പാസ് റോഡില്‍ ആണ് ഷോറൂം.

ഉല്‍ഘാടനത്തോടനുബന്ധിച്ചു നടന്ന വിസിറ്റ് & വിന്‍ ഓഫറിന്റെ  ഭാഗമായി 5  ഭാഗ്യശാലികള്‍ക്ക് 10,000 രൂപ വീതം അര ലക്ഷം രൂപ  സമ്മാനവും നല്‍കി. കൂടാതെ പര്‍ച്ചേസ് ചെയ്യുന്നവരില്‍ നിന്നും ഓരോ മണിക്കൂര്‍ വീതം ഇടവിട്ട് നടക്കുന്ന നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക്  സ്വര്‍ണ്ണ നാണയവും സമ്മാനമായി നല്‍കി.    ഉല്‍ഘാടനം പ്രമാണിച്ച് നിരവധി ഓഫറുകളും ഇളവുകളും ഉപഭോക്താക്കള്‍ക്ക്  ലഭിക്കുന്നതാണ്.  ഗോള്‍ഡ്, ഡയമണ്ട്‌സ്, പ്ലാറ്റിനം എന്നിവയുടെ,ഏത് സാധാരണക്കാര്‍ക്കും വാങ്ങാനാകുന്ന വിധത്തിലുള്ള ലക്ഷ്വറി ഐറ്റംസുകള്‍ ഉള്‍കൊള്ളിച്ചുള്ള കോഴിക്കോട്ടെ ആദ്യത്തെ ജ്വല്ലറി ഷോറൂമാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്.

വൈവിധ്യമാര്‍ന്ന, കാലത്തിനൊത്ത പ്രീമിയം ജ്വല്ലറി മോഡലുകള്‍, മനസ്സിനിണങ്ങുന്ന സ്‌പെഷ്യല്‍ ഡിസൈനര്‍ ആഭരണങ്ങള്‍ തുടങ്ങി ഒരു ഇന്റര്‍നാഷണല്‍ ഷോപ്പിംഗ് അനുഭവമായിരിക്കും ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് കോഴിക്കോടിന് സമ്മാനിക്കുവാന്‍ പോകുന്നത്.  സ്വര്‍ണാഭരണ വ്യാപാര മേഖലയില്‍ അര നൂറ്റാണ്ടിന്റെ പാരമ്പര്യമുള്ള പ്രമുഖ ബിസിനസ്സ് സംരംഭകരുടെ കൂട്ടായ്മയാണ് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സിന് നായകത്വം വഹിക്കുന്നത്. വടകര, താമരശ്ശേരി, പട്ടാമ്പി, മാനന്തവാടി, എടവണ്ണപ്പാറ, പനമരം, ചക്കരക്കല്‍, താനൂര്‍, ബാലുശ്ശേരി, മുക്കം, തൊടുപുഴ, മണ്ണാര്‍ക്കാട്, ഈരാറ്റുപേട്ട, കാഞ്ഞങ്ങാട്, അട്ടപ്പാടി  എന്നിങ്ങനെ തുടങ്ങി 25 ഓളം സ്ഥലങ്ങളിലായാണ്  ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഗ്രൂപ്പ് അസോസിയേറ്റ് ഷോറൂമുകള്‍ പ്രവര്‍ത്തിക്കുന്നത്. ഫോണ്‍: +91 9567 455 916. ഇന്‍സ്റ്റ, ഫേസ്ബുക്ക്, യൂട്യൂബ്:  thegrandgoldanddiamonds.

Leave a comment

സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിച്ച് ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് ഉദ്ഘാടനം ചെയ്തു

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്  പ്രവര്‍ത്തനം ആരംഭിച്ചു. ബിസിനസ് രംഗത്തെ പ്രമുഖരായ, ദി…

By Harithakeralam
ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം; മഴ ഇനിയും ശക്തമാകും

തിരുവനന്തപുരം: ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടു. ഒഡിഷ തീരത്തിനു സമീപം വടക്ക് പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലിനു മുകളിലായാണ് പുതിയ ന്യൂനമര്‍ദം രൂപപ്പെട്ടത്. അടുത്ത 5 ദിവസം പടിഞ്ഞാറന്‍…

By Harithakeralam
സ്വര്‍ണാഭരണ രംഗത്ത് പുതിയൊരു സംസ്‌കാരത്തിന് തുടക്കം കുറിക്കാന്‍ ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ്

കോഴിക്കോട്: കോഴിക്കോടിന് പുതിയൊരു  ആഭരണ സംസ്‌കാരം പരിചയപ്പെടുത്താന്‍ നവീന ആശയങ്ങളും കാഴ്ചപ്പാടുകളുമായി ദി ഗ്രാന്‍ഡ് ഗോള്‍ഡ് & ഡയമണ്ട്‌സ് എത്തുകയാണ്. മെയ് 29 വ്യാഴാഴ്ച രാവിലെ 10 മണിക്ക് ബിസിനസ്…

By Harithakeralam
'സേവിംഗ്‌സിന്റെ വിദ്യ' പരസ്യ ക്യാംപെയിനുമായി ഫെഡറല്‍ ബാങ്ക്

കൊച്ചി: ഇടപാടുകാരില്‍ സമ്പാദ്യശീലം വളര്‍ത്തുന്നതിലൂടെ നിക്ഷേപ സമാഹരണം ലക്ഷ്യമിട്ട് 'സേവിംഗ്‌സിന്റെ വിദ്യ' എന്ന പരസ്യ ക്യാംപെയിന് ഫെഡറല്‍ ബാങ്ക് തുടക്കമിട്ടു. പ്രശസ്ത സിനിമാതാരവും ബാങ്കിന്റെ ബ്രാന്‍ഡ്…

By Harithakeralam
മഴക്കെടുതി: കാര്‍ഷിക മേഖലയില്‍ കണ്‍ട്രോള്‍ റൂം തുറന്നു

സംസ്ഥാനത്ത് നിലവിലെ കനത്ത മഴ മൂലം കാര്‍ഷിക വിളകള്‍ക്കുണ്ടാകുന്ന നാശനഷ്ടം വിലയിരുത്തുന്നതിനും, അതുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ക്ക് മേല്‍നോട്ടം വഹിക്കുന്നതിനുമായി എല്ലാ ജില്ലകളിലും കണ്‍ട്രോള്‍ റൂമുകള്‍…

By Harithakeralam
നിക്ഷേപ തട്ടിപ്പ്: ഫാം ഫെഡ് കമ്പനി മേധാവികള്‍ അറസ്റ്റില്‍

തിരുവനന്തപുരം: നിക്ഷേപകരെ കബളിപ്പിച്ച് 300 കോടിയിലേറെ രൂപ തട്ടിയെടുത്ത  കേസില്‍  ഫാം ഫെഡ് കമ്പനി ചെയര്‍മാന്‍ രാജേഷ് പിള്ള, മാനേജിംഗ് ഡയറക്ടര്‍ അഖിന്‍ ഫ്രാന്‍സിസ് എന്നിവര്‍ അറസ്റ്റില്‍. കവടിയാര്‍…

By Harithakeralam
നേരെത്തെയെത്തി തകര്‍ത്തു പെയ്ത് കാലവര്‍ഷം

കേരളത്തില്‍ എല്ലായിടത്തും കനത്ത മഴ തുടരുന്നു. നേരത്തെയെത്തിയ കാലവര്‍ഷം തകര്‍ത്തു പെയ്യുകയാണ്. നിരവധി സ്ഥലങ്ങളില്‍ മണ്ണിടിച്ചിലും വെള്ളപ്പൊക്കവും റിപ്പോര്‍ട്ട് ചെയ്യുന്നു. പത്തനംതിട്ട, കോട്ടയം, ഇടുക്കി,…

By Harithakeralam
കാലവര്‍ഷം ഉടനെത്തും ; ഇനി മഴയുടെ നാളുകള്‍

ശക്തമായ ചൂടിന് വിരാമമിട്ട് കേരളത്തില്‍ കാലവര്‍ഷമെത്തുന്നു. അടുത്ത 3-4 ദിവസത്തിനുള്ളില്‍ കേരളത്തില്‍ കാലവര്‍ഷമെത്താന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.  വിവിധ ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs