തണ്ടിലകള്‍ കൂട്ടിപ്പിടിച്ച് കൂടുണ്ടാക്കി അതിനുള്ളിലിരുന്നു പുഴുക്കള്‍ ഇലയുടെ ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുകയാണു ചെയ്യുന്നത്.
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം സൃഷ്ടിക്കുക.
ഇലകള്‍ പുഴുക്കള്‍ തിന്നുന്നതിനാല്‍ ചെടി മുരടിച്ചു നില്ക്കും. പച്ചപ്പെല്ലാം പുഴുക്കള്‍ ഭക്ഷണമാക്കിയതിനാല്‍ തണ്ടുകള്‍ അസ്ഥികൂടം പോലെ നില്ക്കുന്നതു കാണാം. തണ്ടിലകള്‍ കൂട്ടിപ്പിടിച്ച് കൂടുണ്ടാക്കി അതിനുള്ളിലിരുന്നു പുഴുക്കള്‍ ഇലയുടെ ഭാഗങ്ങള്‍ തിന്നു നശിപ്പിക്കുകയാണു ചെയ്യുന്നത്.
ഇല തന്നെ നമ്മള് കഴിക്കുന്നതിനാല്‍ രാസകീടനാശിനികള്‍ പ്രയോഗിക്കുന്നതു നല്ലതല്ല. ഇതിനാല്‍ ജൈവ കീടനാശിനികളാണ് നല്ലത്.
1. ചെടിയെ പതിവായി നിരീക്ഷിക്കുക. പുഴുക്കള്‍ കൂടുകെട്ടുന്നതു ശ്രദ്ധയില്‍പ്പെട്ടാല്‍ ഇലകള്‍ നശിപ്പിക്കുക.
2. വേപ്പെണ്ണ - വെളുത്തുള്ളി മിശ്രിതം തളിച്ചു കൊടുക്കുന്നതു കീടങ്ങളെ അകറ്റാന്‍ സഹായിക്കും. 20 മില്ലി വേപ്പെണ്ണ, 20 ഗ്രാം വെളുത്തുള്ളി അരച്ചത്, അഞ്ച് ഗ്രാം ബാര്‍ സോപ്പ് എന്നിവ ഒരു ലിറ്റര്‍ വെള്ളത്തില്‍ ചേര്‍ത്ത് യോജിപ്പിച്ചു സ്േ്രപ ചെയ്തു കൊടുക്കാം.
3. വെളുത്തുള്ളി-കാന്താരി മിശ്രിതവും പ്രയോഗിക്കുന്നതു നല്ലതാണ്. 20 ഗ്രാം വെളുത്തുള്ളി, 10 ഗ്രാം കാന്താരി എന്നിവ അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് തളിക്കുക.
4. നനയ്ക്കുമ്പോള്‍ ഇലകളില്‍ മണ്ണ് തെറിക്കാതെ സൂക്ഷിക്കുക. മണ്ണ് മറ്റുമെത്തിയാല്‍ ഇലകള്‍ നശിക്കും.
5. ചുവപ്പും പച്ചയും ചീര ഇടകലര്‍ത്തി നട്ടാല്‍ കുറെയൊക്കെ കീടങ്ങളുടെ ആക്രമണം ചെറുക്കാം.
പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…
വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…
എല്ലാകാലത്തും നല്ല കായ്ഫലം നല്കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന് അമിതമായി…
അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…
നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…
ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്നം…
പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…
നല്ല പരിചരണം നല്കിയാല് വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്. ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍ രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…
© All rights reserved | Powered by Otwo Designs
Leave a comment