കുറച്ചു ശ്രദ്ധ നല്കിയാല് നമ്മുടെ വീട്ടില്‍ ഗ്രോബാഗിലും മുറ്റത്തുമെല്ലാം ചീര വിളയിക്കാം.
ചീരക്കൃഷി തുടങ്ങാന്‍ അനുയോജ്യമാ സമയമാണിപ്പോള്‍. രാവിലെയുള്ള മഞ്ഞും പിന്നെ ചൂടുള്ള കാലാവസ്ഥയുമെല്ലാം ചീര നല്ല പോലെ വിളയാന്‍ സഹായിക്കും. മനുഷ്യര്‍ക്കും ഏറെ ഗുണം നല്കുന്ന ഇലക്കറിയാണ് ചീര. കുറച്ചു ശ്രദ്ധ നല്കിയാല് നമ്മുടെ വീട്ടില്‍ ഗ്രോബാഗിലും മുറ്റത്തുമെല്ലാം ചീര വിളയിക്കാം.
ഉറുമ്പുകളാണ് ചീരക്കൃഷി തുടങ്ങുമ്പോഴുള്ള പ്രധാന ശത്രുക്കള്‍. എത്ര വിത്ത് വാങ്ങി വിതച്ചാലും മുളയ്ക്കുന്നില്ലെന്ന പരാതി പലര്‍ക്കുമുണ്ടാകും. ഇതു വിത്തെല്ലാം ഉറുമ്പ് കൊണ്ടു പോകുന്നതു കൊണ്ടാണ്. അരിപ്പൊടിയും മഞ്ഞള്‍പ്പൊടിയും കലര്‍ത്തി വിത്ത് വിതറിയാല്‍ ഉറുമ്പ് ശല്യം പേടിക്കേണ്ട.
ചീര പറിച്ചു നട്ടും അല്ലാതെയും കൃഷി ചെയ്യാം. നാലോ അഞ്ചോ ഇല വന്നാല്‍ തൈ പറിച്ചു നടാം. വൈകുന്നേരങ്ങളിലോ അതിരാവിലെയോ ആണ് പറിച്ചു നടാന്‍ അനുയോജ്യമായ സമയം. വിത്ത് ഒരു സ്ഥലത്ത് വിതച്ച് അവിടെ നിന്നും ഗ്രോബാഗുകളിലേക്ക് മാറ്റി നടാം. വീട്ടാവശ്യത്തിനു കുറച്ചു സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ക്ക് പറിച്ചു നട്ടുള്ള രീതി അവലംബിക്കാം.
ജൈവവളങ്ങള്‍ നല്കിയാലും നല്ല വിളവുറപ്പാണ്. ആട്ടിന്‍ കാഷ്ഠം, ഗോമൂത്രം, കപ്പലണ്ടി പിണ്ണാക്ക്, വേപ്പിന് പിണ്ണാക്ക്, ചാണകം, മണ്ണിര വളം എന്നിവ വളമായി ചേര്‍ക്കാം. ചീരയ്ക്ക് ഒപ്പം വളരുന്ന കളകള്‍ നീക്കം ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. രാസകീടനാശിനികളുടെ പ്രയോഗം ഒഴിവാക്കാന്‍ ശ്രദ്ധിക്കുക. ചീരയുടെ ഇലകളില്‍ കൂടുകെട്ടി പുഴുക്കള്‍ രൂക്ഷമായാല്‍ ഇതു നുള്ളിയെടുത്ത് നശിപ്പിക്കണം. പുള്ളിക്കുത്ത് രോഗത്തിന് മഞ്ഞപ്പൊടിയും ബാര്‍ സോപ്പും ചേര്‍ത്ത വെള്ളം തളിക്കുന്നതും ഗുണം ചെയ്യും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment