സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട്ട്

കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം 'ആഗോള ആരോഗ്യത്തിനായി ക്ഷീര ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക' എന്നതാണ്.

By Harithakeralam
2025-11-24

കോഴിക്കോട്: സതേണ്‍ ഡെയറി ഫുഡ് കോണ്‍ക്ലേവ് (SDFC-2026)  ജനുവരി 8,9,10 തിയ്യതികളില്‍ കോഴിക്കോട് നടക്കും.  കാലിക്കറ്റ് ട്രേഡ് സെന്ററില്‍ (വര്‍ഗീസ് കുര്യന്‍ നഗര്‍) നടക്കുന്ന കോണ്‍ക്ലേവിന്റെ പ്രമേയം  'ആഗോള ആരോഗ്യത്തിനായി ക്ഷീര  ഭക്ഷ്യ സംവിധാനങ്ങളെ പരിവര്‍ത്തനം ചെയ്യുക'  എന്നതാണ്.  ഇന്ത്യന്‍ ഡെയറി അസോസിയേഷന്‍ (സൗത്ത് സോണ്‍, കേരള ചാപ്റ്റര്‍) മില്‍മ, കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് യൂണിവേഴ്‌സിറ്റി, ക്ഷീരവികസന വകുപ്പ് എന്നിവയുടെ സഹകരണത്തോടെയാണ് കോണ്‍ക്ലേവ് സംഘടിപ്പിക്കുന്നത്. മില്‍മയാണ് മുഖ്യ സ്‌പോണ്‍സര്‍. ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള നയരൂപകര്‍ത്താക്കള്‍, മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, വ്യവസായ പ്രമുഖര്‍, സാങ്കേതിക വിദഗ്ധര്‍, ഗവേഷകര്‍, സംരഭകര്‍ എന്നിവര്‍ പങ്കെടുക്കും, ജനുവരി 9ന്  നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ കേരളം, തമിഴ്‌നാട്, പോണ്ടിച്ചേരി, തെലുങ്കാന, ആന്ധ്ര തുടങ്ങി  അഞ്ച് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ക്ഷീര വകുപ്പ് മന്ത്രിമാര്‍  സംബന്ധിക്കും.  1000 ഡെലിഗേറ്റ്‌സ്, 120 0ഓളം ക്ഷീര കര്‍ഷകര്‍ എന്നിവര്‍ കോണ്‍ക്ലേവില്‍ പങ്കെടുക്കും.

മില്‍മ, ഡോഡ്‌ല ഡെയറി, ഹെറിറ്റേജ് ഫുഡ്‌സ് ലിമിറ്റഡ്, ക്രീംലൈന്‍ ഡെയറി പ്രൊഡക്റ്റ്‌സ് ലിമിറ്റഡ്, മില്‍ക്കി മിസ്റ്റ് ഡെയറി ഫുഡ് ലിമിറ്റഡ്, കര്‍ണാടക മില്‍ക്ക് ഫെഡറേഷന്‍ (കെ.എം.എഫ്), ആവിന്‍, സംഘം ഡെയറി തുടങ്ങി ദക്ഷിണേന്ത്യയിലെ പ്രമുഖ ഡെയറി കമ്പനികളും, ഫുഡ് മാനുഫാക്‌ചേഴ്‌സും കോണ്‍ക്ലേവില്‍ പങ്കാളികളായിരിക്കും.  കോണ്‍ക്ലേവിനോടനുബന്ധിച്ച് നടക്കുന്ന എക്‌സിബിഷനില്‍ ഇവരുടെ സ്റ്റാളുകളുമുണ്ടാവും. 150 സ്്റ്റാളുകളോടെയുള്ള വിപുലമായ എക്‌സിബിഷനാണ് കോണ്‍ക്ലേവിനോടനുബന്ധിച്ച് ഒരുക്കുന്നത്. എസ.്ഡി.എഫ.്‌സി 2026 ന്റെ ലോഗോ പ്രകാശനം മില്‍മ ചെയര്‍മാന്‍ കെ.എസ്.മണി, ഐ.ഡി.എ. കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ എസ്.എന്‍. രാജകുമാര്‍, മുന്‍ ഐ.ഡി.എ ചെയര്‍മാന്‍ ഡോ.പി.ഐ ഗീവര്‍ഗീസ് എന്നിവര്‍ ചേര്‍ന്ന് നിര്‍വ്വഹിച്ചു.

വാര്‍ത്താ സമ്മേളനത്തില്‍ കെ.എസ്. മണി (ചെയര്‍മാന്‍ മില്‍മ കെ.സി.എം.എം.എഫ്, സംഘാടക സമിതി ചെയര്‍മാന്‍ എസ്.ഡി.എഫ്.സി2026), ഡോ. എസ്.എന്‍. രാജകുമാര്‍ (ചെയര്‍മാന്‍, ഐ.ഡി.എകേരള ചാപ്റ്റര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി എസ്.ഡി.എഫ്.സി2026),  കെ.സി. ജെയിംസ് (മാനേജിംഗ് ഡയറക്ടര്‍, മില്‍മ, സംഘാടക സമിതി സഹചെയര്‍മാന്‍ എസ്.ഡി.എഫ്.സി2026), ഡോ. പി.ഐ.ഗീവര്‍ഗീസ് (മുന്‍ ഐ.ഡി.എ ചെയര്‍മാന്‍, എസ്.ഡി.എഫ്.സി2026 സംഘാടക സമിതി രക്ഷാധികാരി), ഐ.എസ്. അനില്‍ കുമാര്‍ ( മാനേജര്‍  പ്രൊഡക്ഷന്‍ മലബാര്‍മില്‍മ, കണ്‍വീനര്‍ ഓര്‍ഗനൈസിംഗ് കമ്മറ്റി എസ്.ഡി.എഫ്.സി 2026)  എന്നിവര്‍ സംബന്ധിച്ചു.

Leave a comment

കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിച്ച് വൈഗ 2026 സമാപിച്ചു

തിരുവനന്തപുരം: ഫെബ്രുവരി 11 മുതല്‍ ആനയറ കാര്‍ഷിക മൊത്തവ്യാപാര വിപണിയായ വേള്‍ഡ് മാര്‍ക്കറ്റില്‍ നടന്ന വൈഗ 2026 കാര്‍ഷിക മഹാമേളയ്ക്ക് ഗംഭീര പരിസമാപ്തി. സമാപന സമ്മേളനത്തില്‍ കൃഷി വകുപ്പ്…

By Harithakeralam
കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ സമ്മേളനമാണ് കര്‍ഷക പാര്‍ലമെന്റ്: കൃഷി മന്ത്രി പി. പ്രസാദ്

തിരുവനന്തപുരം: വൈഗ 2026-നോടനുബന്ധിച്ച് സംഘടിപ്പിച്ച കര്‍ഷക പാര്‍ലമെന്റ് ഒരു സാധാരണ സമ്മേളനമല്ലെന്നും, മറിച്ച് കേരളത്തിന്റെ കാര്‍ഷിക ഭാവി രൂപപ്പെടുത്തുന്ന ചരിത്രപ്രാധാന്യമുള്ള ജനാധിപത്യ…

By Harithakeralam
വൈഗ 2026 - ഇനി വെറും ഒരു ദിവസം മാത്രം! കാര്‍ഷികോത്സവത്തിന്റെ മഹാസമാപനത്തിലേക്ക് കേരളം

തിരുവനന്തപുരം: ആനയറ വേള്‍ഡ് മാര്‍ക്കറ്റ് ഗ്രൗണ്ടില്‍ സംഘടിപ്പിച്ച വൈഗ 2026 കാര്‍ഷിക പ്രദര്‍ശന-വിപണന മേള 16ന് സമാപിക്കും. കാര്‍ഷിക വിജ്ഞാനവും വ്യാപാരവും വിനോദവും ഒരുമിപ്പിച്ച മഹാമേള അനുഭവിക്കാന്‍ ഇനി വെറും…

By Harithakeralam
വൈഗ 2026: കൃഷിയുടെ ലോകം ഒരൊറ്റ വേദിയില്‍

തിരുവനന്തപുരം: കാര്‍ഷിക രംഗത്തെ പുതുമകളും പാരമ്പര്യവും ആഗോള വിപണി സാധ്യതകളും ഒരുമിച്ചുചേരുന്ന വൈവിധ്യ മഹാമേളയായി വൈഗ 2026 പ്രദര്‍ശന സ്റ്റാളുകള്‍ ശ്രദ്ധേയമാകുന്നു. കുടുംബസമേതം എത്തുന്ന സന്ദര്‍ശകര്‍ക്ക്…

By Harithakeralam
വൈഗ 2026: കാര്‍ഷിക യന്ത്രവല്‍ക്കരണത്തില്‍ ഹരിത ചുവടുവെപ്പ് - കാംകോയുടെ 'വിദ്യുത്' ഇലക്ട്രിക് റിപ്പര്‍ വിപണിയിലേക്ക്

തിരുവനന്തപുരം: കാര്‍ഷിക യന്ത്രവല്‍ക്കരണ രംഗത്ത് അഞ്ച് പതിറ്റാണ്ടിലേറെയായി മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു വരുന്ന കേരള അഗ്രോ മെഷിനറി കോര്‍പ്പറേഷന്‍ ലിമിറ്റഡ് (കാംകോ) പരിസ്ഥിതി സൗഹൃദ സാങ്കേതികവിദ്യയിലൂടെ…

By Harithakeralam
വൈഗ 2026ന് വര്‍ണ്ണാഭമായ തുടക്കം; കര്‍ഷകരെ സംരംഭകത്വത്തിലേക്ക് എത്തിച്ചു വരുമാനം നേടിക്കൊടുക്കണം

തിരുവനന്തപുരം: സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തി കര്‍ഷകരുടെ വരുമാനം വര്‍ധിപ്പിക്കുന്നതിനും പുതിയ…

By Harithakeralam
വൈഗ 2026: മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാനത്തെ കാര്‍ഷികോല്‍പ്പന്നങ്ങളുടെ സംസ്‌കരണം, മൂല്യവര്‍ദ്ധനവ്, വിപണനം എന്നീ മേഖലകളുടെ  സാദ്ധ്യതകള്‍ പ്രയോജനപ്പെടുത്തിക്കൊണ്ട് കര്‍ഷകര്‍ക്ക് മെച്ചപ്പെട്ട വരുമാനം ഉറപ്പ് വരുത്തുന്നതിനും പൊതു സംരംഭകരെ…

By Harithakeralam
വൈഗ 2026 - ഡി.പി.ആര്‍. ക്ലിനിക് ഫെബ്രുവരി 9-10 തീയതികളില്‍ സംഘടിപ്പിക്കും

തിരുവനന്തപുരം: കേരള സര്‍ക്കാര്‍ കൃഷി വകുപ്പ് തിരുവനന്തപുരത്ത് സംഘടിപ്പിക്കുന്ന വൈഗ 2026 ന്റെ ഭാഗമായ ഡി.പി.ആര്‍. ശില്പശാല ഫെബ്രുവരി 9-10 തീയതികളില്‍ തിരുവനതപുരം ആനയറയിലെ പരിശീലന സ്ഥാപനമായ സമേതിയില്‍ വച്ച്…

By Harithakeralam

Related News

Leave a comment

© All rights reserved | Powered by Otwo Designs