റോസ് നല്ല പോലെ പൂക്കാന്‍ സഹായിക്കുന്ന ചില വളങ്ങള്‍ നോക്കാം.
തണുപ്പും വെയിലും ചേര്‍ന്ന കാലാവസ്ഥയാണിപ്പോള്‍. പൂന്തോട്ടം ഏറെ മനോഹരമായിരിക്കുന്ന കാലമാണിത്. എന്ത് പൂക്കളുണ്ടായാലും പൂന്തോട്ടത്തിന്റെ ഭംഗി റോസാച്ചെടിയിലാണ്. പൂത്തുലഞ്ഞ റോസിനൊപ്പം നില്ക്കാന് മറ്റൊരു ചെടിയുമില്ല. റോസ് നല്ല പോലെ പൂക്കാന്് സഹായിക്കുന്ന ചില വളങ്ങള്‍ നോക്കാം.
1. ഉണങ്ങിപ്പൊടിഞ്ഞ ചാണകം വെള്ളത്തില്‍ കലക്കി ഒഴിക്കുക. പച്ചച്ചാണകം ഈ സമയത്ത് പ്രയോഗിക്കാതെയിരിക്കാം.
2. കോഴിക്കാഷ്ടം മിതമായ അളവില്‍ നല്‍കാം. എന്നാല്‍ കൂടാന്‍ പാടില്ല, ഇതിനു ശേഷം നന നിര്‍ബന്ധമാണ്.
3. മീന്‍ കഴുകിയ വെള്ളം ചുവട്ടിലൊഴിച്ചു കൊടുക്കാം. ഇനി മീന്‍ അവശിഷ്ടങ്ങള്‍ കുറച്ചു കഷ്ണങ്ങളെടുത്ത് തടത്തിനു സമീപം കുഴിച്ചിടുന്നതും നല്ലതാണ്.
4. അരി കഴുകിയ വെള്ളം ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഒഴിച്ചു കൊടുക്കുക.
5. മുട്ടത്തോട് പൊടിച്ചു തടത്തിലിട്ടു കൊടുക്കാം. ചട്ടിയില്‍ വളര്‍ത്തുന്ന റോസുകള്‍ക്ക് ഇത് ഏറെ നല്ലതാണ്, നല്ല പോലെ കാല്‍സ്യം ലഭിക്കാനിതു സഹായിക്കും.
6. ചായപ്പൊടി, കാപ്പിപ്പൊടി എന്നിവ ഉപയോഗിച്ച ശേഷം ചണ്ടി ചുവട്ടിലിട്ടു കൊടുക്കാം.
7.ധാരാളം പൊട്ടാസ്യം അടങ്ങിയതാണ് വാഴപ്പഴത്തിന്റെ ചണ്ടി, ഇതു ചെറിയ കഷ്ണങ്ങളാക്കി മുറിച്ച് തടത്തിലിട്ടു കൊടുക്കാം.
പൂന്തോട്ടത്തില്‍ എപ്പോഴും സുഗന്ധം വേണമെങ്കില്‍ നടേണ്ട ചെടിയാണ് ഗന്ധരാജന്‍. ചെടി നിറയെ വെള്ള പൂക്കളുണ്ടാകുന്ന ഗന്ധരാജന്‍ സുഗന്ധത്തോടൊപ്പം അഴകം നല്‍കും. വലിയ പരിചരണമൊന്നുമില്ലാതെ തന്നെ നല്ല പോലെ പൂക്കുന്ന…
വീടിന് മുന്നിലോ ബാല്‍ക്കണിയിലോ മതിലിനു സമീപത്തോ ഒരല്‍പ്പം കര്ട്ടന് തൂക്കുന്നതിന് പകരം ചെടി വളര്‍ത്തിയാലോ...? ഇതിനു പറ്റിയ പ്ലാന്റാണ് കര്ട്ടന് ക്രീപ്പര്‍ പ്ലാന്റ്. താഴേക്ക് തൂങ്ങി വള്ളിയായി വളരുന്ന…
പൂന്തോട്ടത്തിലെ ശോഭ കുറയുന്ന കാലമാണ് വേനല്‍. ചൂട് കൂടുമ്പോള്‍ ചെടികള്‍ വാടി പൂക്കള്‍ കൊഴിഞ്ഞു പോകുന്നു. നല്ല പരിചരണം നല്കിയാലും പൂന്തോട്ടം വേനലില്‍ കളര്‍ഫുള്ളായിക്കൊള്ളണമെന്നില്ല. എന്നാല്‍ ഈ കാലാവസ്ഥയില്‍…
ഇന്ത്യയുടെ മഹാനഗരമായ മുംബൈയിലെ പിങ്ക് വസന്തത്തിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈസ്റ്റേണ്‍ എക്സ്പ്രസ് ഹൈവേയുടെ ഇരുഭാഗങ്ങളിലും മനോഹരമായ പിങ്ക് പൂവുകള്‍ നിറഞ്ഞു നില്ക്കുന്ന…
പേരു കേള്‍ക്കുമ്പോള്‍ വലിയ പരിചയം തോന്നില്ലെങ്കിലും നമ്മുടെ വീട്ട് മുറ്റത്ത് നല്ല പോലെ പൂവിടുന്ന ചെടിയാണ് നിക്കോഡിയ. വയലറ്റ്, ലാവെന്‍ഡര്‍ നിറങ്ങളില്‍ ധാരാളം പൂക്കളുണ്ടാകുന്ന ഈ ചെടിക്ക് വലിയ പരിചരണമൊന്നും…
തണുപ്പും വെയിലുമുള്ളതിനാല്‍ റോസ് നല്ല പോലെ പൂക്കുന്ന കാലമാണിപ്പോള്‍. പൂന്തോട്ടത്തില്‍ റോസാച്ചെടി പൂത്ത് നില്ക്കുന്ന കാഴ്ച മനോഹരമാണ്. എന്നാല്‍ പലതരത്തിലുള്ള രോഗങ്ങളുമിപ്പോള്‍ റോസാച്ചെടിയെ ബാധിക്കും. ഇതിലൊന്നാണ്…
മുത്ത് പോലുള്ള ഇലകള്‍ തൂങ്ങിക്കിടക്കുന്ന വള്ളിച്ചെടി... വീട്ടിനകത്തും ഓഫീസിലും ബാല്‍ക്കണിയുമെല്ലാം വളര്‍ത്താന്‍ അനുയോജ്യമായ സ്ട്രിങ് ഓഫ് പേള്‍സ്. പേരു സൂചിപ്പിക്കും പോലെ മുത്തുകള്‍ തൂങ്ങിക്കിടക്കുന്നതു…
വീട്ടുമുറ്റത്തും അകത്തളങ്ങളിലും വളര്‍ത്താന്‍ അനുയോജ്യമായ വള്ളിച്ചെടിയാണ് സ്പാനിഷ് മോസ്. അമേരിക്കന്‍ ദ്വീപുകളില്‍ സ്വാഭാവികമായി വളരുന്ന ഈ ചെടി നമ്മുടെ നാട്ടില്‍ അലങ്കാരത്തിനായിട്ടാണ് വളര്‍ത്തുന്നത്. പൂന്തോട്ടത്തില്‍…
© All rights reserved | Powered by Otwo Designs
Leave a comment