പച്ചക്കറികള്‍ നന്നായി പൂത്ത് കായ്ക്കാന്‍ പുളിപ്പിച്ച കഞ്ഞി വെള്ളവും കാപ്പിപ്പൊടിയും

By Harithakeralam
2025-12-27

ഏതു വീട്ടിലെയും അടുക്കളയില്‍ അവശിഷ്ടമായി ലഭിക്കുന്ന വസ്തുക്കളാണ് കഞ്ഞിവെള്ളവും കാപ്പിപ്പൊടിയും. ഇവ മാലിന്യമായി കളയാതെ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ക്കും പൂച്ചെടികള്‍ക്കും വളമായി നല്‍കാം. നല്ല പോലെ പൂക്കളുണ്ടാകാന്‍ ഈ വളക്കൂട്ട് സഹായിക്കും.

ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. ഇവ രണ്ടും ചെടികള്‍ നന്നായി പൂക്കാനും കീടങ്ങളെ തുരത്തി വളരാനും സഹായിക്കും. പുളിച്ച കഞ്ഞിവെള്ളത്തിലുള്ള ബാക്റ്റീരിയകള്‍ മണ്ണില്‍ നിന്നും വേഗത്തില്‍ പോഷകങ്ങള്‍ വലിച്ചെടുക്കാനും ചെടിയെ സഹായിക്കും.

കാപ്പി തയാറാക്കിയ ശേഷം വരുന്ന കാപ്പിപ്പൊടി വേണം വളം തയാറാക്കാനായി ഉപയോഗിക്കാന്‍. നൈട്രജന്‍ ധാരാളമുണ്ട് കാപ്പിപ്പൊടിയില്‍ . ഇവ ഇലകളുടെ വളര്‍ച്ചയെ സഹായിക്കും. പുളിപ്പിച്ച കഞ്ഞിവെള്ളത്തില്‍ കുറച്ച് കാപ്പിപ്പൊടി ചേര്‍ത്ത ശേഷം നന്നായി ഇളക്കുക. തുടര്‍ന്ന് മൂന്നിരട്ടി വെള്ളം ചേര്‍ത്ത് നേര്‍പ്പിച്ച ശേഷം വേണം ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാന്‍.

ചെടികള്‍ പൂവിടാന്‍ തുടങ്ങുന്ന സമയം വേണമിതു നല്‍കാന്‍. വളര്‍ച്ചയുടെ അവസാനഘട്ടത്തിലോ തുടക്കത്തിലോ ഇതു നല്‍കിയിട്ടു കാര്യമില്ല. തുടക്കത്തില്‍ നല്‍കിയാല്‍ ഇലകള്‍ ധാരാളമുണ്ടായി പൂക്കള്‍ കുറയും. വൈകുന്നേരത്ത് ഈ ലായനി പ്രയോഗിക്കാന്‍ ശ്രദ്ധിക്കുക.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs