കരിക്ക്, ഇളനീര്‍, തേങ്ങാവെള്ളം എന്നൊക്കെ പല കാലങ്ങളില്‍ രൂപാന്തരം പ്രാപിക്കുന്ന ഈ ലായനി പ്രകൃതി കനിഞ്ഞു നല്‍കിയ അമൃതാണ്.
സംഭവം വീട്ട് മുറ്റത്ത് തന്നെ നില്‍പ്പുണ്ട്, പക്ഷേ നാം വലിയ ശ്രദ്ധയൊന്നും നല്‍കാറില്ല. അടുത്തിടെ തേങ്ങയുടെ വില വര്‍ധിച്ചതോടെയാണ് പലരും തെങ്ങിനെയൊന്നു പരിഗണിക്കാന്‍ പോലും തുടങ്ങിയത്. കരിക്കിന്‍ വെള്ളത്തെക്കുറിച്ചാണ് പറയുന്നത്. കരിക്ക്, ഇളനീര്‍, തേങ്ങാവെള്ളം എന്നൊക്കെ പല കാലങ്ങളില്‍ രൂപാന്തരം പ്രാപിക്കുന്ന ഈ ലായനി പ്രകൃതി കനിഞ്ഞു നല്‍കിയ അമൃതാണ്. ദോഷങ്ങള്‍ കണ്ടു പിടിക്കാന്‍ നാം എത്ര നോക്കിയാലും കരിക്കിന്‍ വെള്ളത്തിന്റെ തട്ട് താണുതന്നെയിരിക്കും.
1. ഏതു സമയത്തും നമ്മെ ഹൈഡ്രേറ്റായിരിക്കാന്‍ സഹായിക്കുന്ന തേങ്ങാവെള്ളം ഏതു കാലാവസ്ഥയിലും കുടിക്കാം. ചൂടെന്നോ തണുപ്പെന്നോ പ്രശ്‌നമില്ലാതെ ഉപയോഗിക്കാം.
2. കുടലിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അസിഡിറ്റിയെ തടയാനും ദഹനം മെച്ചപ്പെടുത്താനും സഹായിക്കും.
3. പൊട്ടാസ്യം, മഗ്‌നീഷ്യം എന്നിവയും കുറഞ്ഞ അളവില്‍ സോഡിയവും തേങ്ങാവെള്ളത്തിലുണ്ട്. ശരീരത്തില്‍ ഇലക്ട്രോലൈറ്റുകളെ നിലനിര്‍ത്താനിവ സഹായിക്കുന്നു.
4. വിറ്റാമിന്‍ സിയുടെ കലവറയാണ് തേങ്ങാവെള്ളം, ചര്‍മ്മാരോഗ്യത്തിന് ഇതേറെ സഹായിക്കും.
5. പ്രകൃതി കനിഞ്ഞു നല്‍കിയ മധുരമാണ് കരിക്കിന്‍ വെള്ളത്തില്‍, മധുര പ്രേമികള്‍ക്ക് ആരോഗ്യ പ്രശ്‌നങ്ങളില്ലാതെ വയറു നിറച്ചു കുടിക്കാം.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment