ചെടികളുടെ വളര്‍ച്ച പ്രോത്സാഹിപ്പിക്കും; പൂകൊഴിച്ചില്‍ തടയും: അരി കഴുകിയ വെള്ളം മികച്ച ജൈവവളം

അരിവെള്ളത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവയുടെ അംശങ്ങളുണ്ട്, ഇത് സസ്യങ്ങളുടെ വളര്‍ച്ചയില്‍ നല്ല സ്വാധീനം ചെലുത്തുന്നു.

By Harithakeralam
2025-07-01

ഒരു ചെലവുമില്ലാതെ വളരെപ്പെട്ടെന്നു ലഭിക്കുന്ന ലായനി, ജൈവവളമായും വളര്‍ച്ചാ ഉത്തേജകമായുമെല്ലാം ഉപയോഗിക്കാം  അതാണ് അരി കഴുകിയ വെള്ളം. എല്ലാ വീട്ടിലെ അടുക്കളയിലും ഒരു നേരമെങ്കിലും അരി കഴുകിയ വെളളം ലഭിക്കും. ഇതു വേണ്ട രീതിയില്‍ ഉപയോഗിച്ചാല്‍ അടുക്കളത്തോട്ടത്തിലെ പച്ചക്കറികള്‍ വേഗത്തില്‍ പൂവിടുകയും കായ്ക്കുകയും ചെയ്യും.

1. അരി കഴുകിയ വെള്ളത്തില്‍ ഇരുമ്പ്, മാംഗനീസ്, മറ്റ് സസ്യ ഘടകങ്ങള്‍ എന്നിവ അടങ്ങിയിട്ടുണ്ട് . ഇവ  ചെടികളുടെ വളര്‍ച്ചയെ പ്രോത്സാഹിപ്പിക്കുന്നു.

2. പ്രകൃതിക്കോ ഉപയോഗിക്കുന്ന മനുഷ്യര്‍ക്കോ ചെടികള്‍ക്കോ  അരിവെള്ളം യാതൊരു പ്രശ്‌നവും സൃഷ്ടിക്കുന്നില്ല ഇതോടൊപ്പം മണ്ണില്‍ ആരോഗ്യകരമായ ബാക്ടീരിയകളെ ഉത്തേജിപ്പിക്കുന്നു.

3. വളര്‍ച്ചാ ഉത്തേജകമായി അരി വെള്ളം പ്രവര്‍ത്തിക്കുന്നതിനാല്‍ വളം വാങ്ങുന്നതിനുള്ള ചെലവ് ലാഭിക്കാം.

4. സ്ഥിരമായി അരിവെള്ളം ഒഴിച്ചു കൊടുക്കാല്‍  വിളകളുടെയും ഫലങ്ങളുടെയും ഉത്പാദനം വര്‍ദ്ധിക്കുമെന്നാണ് അനുഭവസ്ഥര്‍ പറയുന്നത്.

5. ഇലക്കറികള്‍ക്ക് ഏറെ നല്ലതാണ് അരിവെള്ളം. ചീര, ബോക്‌ചോയ്, തക്കാളി, വഴുതന തുടങ്ങിയ സസ്യങ്ങളുടെ വളര്‍ച്ച ഇതു വര്‍ദ്ധിപ്പിക്കുന്നു. ചെടിയുടെ മുകളില്‍ നിന്നും താഴെ നിന്നും ഇലകളിലേക്ക് അരിവെള്ളം  സ്‌പ്രേ ചെയ്യണം. രാവിലെയോ വൈകുന്നേരമോ വേണം ഇങ്ങനെ ചെയ്യാം. പോഷകങ്ങളും ഈര്‍പ്പവും എളുപ്പം ഇലകള്‍ ആഗിരണം ചെയ്യാന്‍ ഈ സമയത്ത് വെള്ളം സ്േ്രപ ചെയ്യുന്നത് സഹായിക്കും.  

6. അരിവെള്ളത്തില്‍ നൈട്രജന്‍, ഫോസ്ഫറസ്, പൊട്ടാസ്യം  എന്നിവയുടെ അംശങ്ങളുണ്ട്, ഇത് സസ്യങ്ങളുടെ വളര്‍ച്ചയില്‍  നല്ല സ്വാധീനം ചെലുത്തുന്നു.  മണ്ണിലെ ജൈവവസ്തുക്കളെ വിഘടിപ്പിച്ച് സസ്യങ്ങള്‍ വളരുന്നതിന് പ്രയോജനകരമായ പോഷകങ്ങളാക്കി മാറ്റാന്‍ ഇവ സഹായിക്കും.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs