ഓമനപ്പക്ഷികളുടെ കൂട്ടുകാരന്‍

ഓമനപ്പക്ഷികളെ വളര്‍ത്തുകയും ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യുന്നവരില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം കട്ടാക്കട സ്വദേശിയായ റെജി ജോജോയുടെ സ്ഥാനം.

By Harithakeralam

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പക്ഷികള്‍ ചേക്കേറിയ കൂടാണ് റെജി ജോജോയുടെ വീട്. വീട്ടുമുറ്റത്തും ടെറസിലും നിരവധി കൂടുകള്‍, ഇവയിലെല്ലാം പല ഇനങ്ങളില്‍പ്പെട്ട പക്ഷികള്‍… പലതും ലക്ഷങ്ങള്‍ വിലയുള്ളവ. ഓമനപ്പക്ഷികളെ വളര്‍ത്തുകയും ഇവയുടെ കുഞ്ഞുങ്ങളെ വില്‍ക്കുകയും ചെയ്യുന്നവരില്‍ ഇന്ത്യയില്‍ മുന്‍പന്തിയിലാണ് തിരുവനന്തപുരം കട്ടാക്കട സ്വദേശിയായ റെജി ജോജോയുടെ സ്ഥാനം. കുട്ടിക്കാലത്ത് പ്രാവുകളെ വളര്‍ത്തി തുടങ്ങിയ ഹോബി ഇന്നു റെജിക്ക് നല്ല വരുമാനം നേടിക്കൊടുക്കുന്ന ബിസിനസ് കൂടിയാണ്. 

പക്ഷികള്‍ പലതരം

ലോകത്തിന്റെ വിവിധ ഭാഗത്ത് നിന്നുള്ള പക്ഷികള്‍ റെജിയുടെ കൈയിലുണ്ട്. വിവിധതരം മക്കാവ്കള്‍, കൊക്കാറ്റുകള്‍, ആമസോണ്‍ പാരറ്റ്, ലോറീസ്, എക്ലറ്റസ്, ആഫ്രിക്കന്‍ േ്രഗ പാരറ്റ്, ഫിഞ്ച്സ്, വിവിധ കൊന്യൂര്‍, വിവിധ തരം ലവ് ബേഡ്‌സുകള്‍ എന്നിവയാണ് റെജിയുടെ കൂടുകളില്‍ വളരുന്നത്. ഇവയെല്ലാം മികച്ച രീതിയില്‍ പരിപാലിച്ച് കുട്ടികളെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലേക്ക് വില്‍പ്പന നടത്തുകയും ചെയ്യുന്നുണ്ട്. ബ്ലൂ ആന്‍ഡ് യെല്ലോ മക്കാവു, ഗ്രീന്‍ വിങ് മെക്കാവോ, ഹാന്‍സ് മെക്കാവോ എന്നിങ്ങനെ പോകുന്ന മക്കാവ്കള്‍. ഇതില്‍ പലതിനും ജോഡിക്ക് ഒന്നര ലക്ഷം മുതല്‍ നാലു ലക്ഷം രൂപവരെ വിലയുള്ളതാണ്. യെല്ലോ ക്രൗണ്‍ ആമസോണ്‍, മിലി ആമസോണ്‍ എന്നിങ്ങനെ പോകുന്ന ആമസോണ്‍ പെറ്റ്‌സിന്റെ കലക്ഷന്‍. റെയ്ന്‍ബോ ലോറി മുതല്‍ പല തരത്തിലുള്ള ലോറികളുമുണ്ട് റെജിയുടെ കൈയില്‍. കൊക്കാറ്റു ഇനത്തിലെ ഗ്രെയ്റ്റര്‍ സള്‍ഫര്‍ ക്രെസ്റ്റഡ് കൊക്കാറ്റു, സള്‍ഫര്‍ ക്രസ്റ്റഡ് കൊക്കാറ്റു, മീഡിയം സള്‍ഫര്‍ കൊക്കാറ്റു, കാലാ കൊക്കാറ്റു, അമ്പര്‍ല കൊക്കാറ്റു എന്നിവയും മനോഹരമായ കാഴ്ചയാണ്.

കുഞ്ഞുങ്ങളുടെ വില്‍പ്പന

പക്ഷികളുടെ കുഞ്ഞുങ്ങളെ വില്‍പ്പനയിലൂടെയാണ് റെജി തന്റെ വരുമാനം കണ്ടെത്തുന്നത്. ഈ മേഖലയില്‍ ഇന്ത്യയിലെ പ്രമുഖരില്‍ ഒരാളാണ് റെജി. തീരെ ചെറിയ കുട്ടിയായിരിക്കുമ്പോള്‍ തന്നെ പക്ഷികളെ വാങ്ങി പരിപാലിച്ചു തുടങ്ങണമെന്ന അഭിപ്രായക്കാരനാണ് ഇദ്ദേഹം. എന്നാല്‍ മാത്രമേ നല്ല പോലെ ഇണങ്ങുകയുള്ളൂ. പിന്നീടുള്ള പരിപാലനത്തിനും സൗകര്യം ഇതുതന്നെയാണ്. ഓരോ ഇനത്തിനും മുട്ടയിടലും കുട്ടികളെ വളര്‍ത്തലുമെല്ലാം പ്രത്യേകമാണ്. മക്കാവ്കള്‍ മൂന്നു മുതല്‍ നാല് മുട്ടവരെയാണ് ഇടുക, ഇവ വിരിഞ്ഞു കുട്ടികള്‍ പുറത്ത് വരാന്‍ 25 മുതല്‍ 32 ദിവസം വേണം. കുട്ടികളെ സൂക്ഷിക്കാനും പരിചരിക്കാനും ഭക്ഷണം നല്‍കാനുമൊക്കെ റെജിക്ക് തന്റേതായ മാര്‍ഗങ്ങളുണ്ട്. ഈ മേഖലയിലെ ദീര്‍ഘനാളത്തെ പരിചയസമ്പത്തു കൊണ്ട് സ്വയം ആര്‍ജിച്ചെടുത്തതാണ് ഇവയെല്ലാം. 


 

പ്രത്യേകം കൂടുകളും പരിചരണവും

റെജിയുടെ വീട്ടുമുറ്റത്ത് ഇരുമ്പുകമ്പികള്‍ കൊണ്ടു നിര്‍മിച്ച ധാരാളം കൂടുകളുണ്ട്. മൃഗശാലയില്‍ എന്ന പോലെ അത്യാധുനിക സൗകര്യമുള്ള വിശാലമായ ഈ കൂടുകളിലാണ് വിവിധ തരം പക്ഷികള്‍ വളരുന്നത്. ഒരു കൂട്ടില്‍ ഒരിനത്തില്‍പ്പെട്ട പക്ഷിയുടെ ഒരു ജോഡി എന്ന കണക്കിലാണ് വളര്‍ത്തല്‍. മുട്ടയിടാനും പക്ഷികള്‍ ആരോഗ്യത്തോടെ വളരാനും ഇതാണ് നല്ലതെന്നു പറയുന്നു റെജി. ഭക്ഷണം കഴിക്കാനും മുട്ടയിടാനും വെയിലും മഴയുമെല്ലാം കൊള്ളാനുമുള്ള സൗകര്യത്തോടെയാണ് കൂടുകള്‍ നിര്‍മിച്ചിരിക്കുന്നത്. നല്ല സുരക്ഷാ സംവിധാനങ്ങളും ഓരോ കൂട്ടിലുമുണ്ട്. ധാന്യങ്ങളും പഴങ്ങളുമാണ് പക്ഷികള്‍ക്കുള്ള തീറ്റ. ചെറുധാന്യങ്ങള്‍ മുളപ്പിച്ച് നല്‍കും, പഴങ്ങള്‍ കഴുകി വൃത്തിയാക്കി മുറിച്ചു ചെറിയ കഷ്ണങ്ങളാക്കി നല്‍കും. നമ്മുടെ നാട്ടില്‍ ലഭിക്കുന്ന ഏതു തരം പഴങ്ങളും ഇവയ്ക്കു നല്‍കാറുണ്ട്. മുട്ട പുഴുങ്ങിയതും പക്ഷികള്‍ക്ക് ഏറെ ഇഷ്ടമാണ്. രണ്ടു മാസത്തിലൊരിക്കല്‍ വിരമരുന്നും നല്‍കും, വിരശല്യമുണ്ടായാല്‍ പക്ഷികള്‍ക്ക് നിരവധി അസുഖങ്ങള്‍ പിടിപെടാന്‍ സാധ്യതയുണ്ട്. ഇടയ്ക്കിടയ്ക്ക് കൂടുകളും കഴുകി വൃത്തിയാക്കും, ഇല്ലെങ്കില്‍ ഫംഗസ് ബാധിക്കും.



കൗതുകം വരുമാനത്തിനു വഴിമാറിയപ്പോള്‍

കുട്ടിക്കാലത്ത് തുടങ്ങിയ കൗതുകം വരുമാനത്തിന് വഴിമാറുമെന്നു റെജി ഒരിക്കലും വിചാരിച്ചിരുന്നില്ല. പ്രാവുകളെയും ലൗ ബേര്‍ഡ്‌സിനെയും മുയലിനെയും വളര്‍ത്തിയാണ് ഈ മേഖലയിലേക്ക് എത്തിയത്. പിന്നീട് ഇവയെ വിറ്റു കിട്ടുന്ന പണം കൊണ്ടു മറ്റിനങ്ങളെ സ്വന്തമാക്കി. പുതിയ ഇനങ്ങളെക്കുറിച്ചു കേള്‍ക്കുമ്പോള്‍ അവയെക്കുറിച്ചു പഠിക്കുകയും സ്വന്തമാക്കാന്‍ ശ്രമിക്കുകയും ചെയ്യും. എട്ട് വര്‍ഷമായി പ്രധാന പ്രവര്‍ത്തനമേഖലയും ഇതു തന്നെയാണ്. ഇതര സംസ്ഥാനങ്ങളിലുള്ള ചില ഫാമുകളില്‍ സൂപ്പര്‍വൈസറുടെ ജോലിയും ചെയ്യുന്നുണ്ട്. അമ്മ ശ്യാമളയും ഭാര്യ അജിതാകുമാരിയും മക്കളായ അഭിഷേകും അഖിലേഷും പക്ഷി വളര്‍ത്തലില്‍ പിന്തുണയുമായുണ്ട്. കുടുംബത്തിന്റെ പിന്തുണയുണ്ടെങ്കില്‍ മാത്രമേ ഇത്തരം കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയൂ എന്നാണ് റെജിയുടെ പക്ഷം. ബിസിനസായി മാത്രം കണ്ടു രംഗത്ത് എത്തിയാല്‍ കാര്യമില്ല പക്ഷികളോടുള്ള സ്‌നേഹം ചോരയില്‍ വേണം, എന്നാല്‍ മാത്രമേ വിജയം നേടാന്‍ കഴിയൂ എന്നും റെജി ജോജോ പറയുന്നു. കൂടുതല്‍ വിവരങ്ങള്‍ക്ക് വിളിക്കാം – 9562018391.

Leave a comment

ലക്ഷ്യം ആടുവസന്ത നിര്‍മാര്‍ജ്ജനം; സൗജന്യ വാക്‌സിനേഷന്‍ ക്യാംപെയ്‌നുമായി മൃഗസംരക്ഷണവകുപ്പ്

ഒരു കാലത്ത് കാലിവസന്ത കാരണം പശുവളര്‍ത്തല്‍ മേഖലയില്‍  ഉണ്ടായ വിപത്തുകള്‍ പോലെ തന്നെ മൃഗപരിപാലനമേഖലയില്‍ വലിയ ദുരിതങ്ങള്‍ വിതയ്ക്കുന്ന സാംക്രമിക വൈറസ് രോഗമാണ്ആടുവസന്തയും. ആടുകളിലും ചെമ്മരിയാടുകളിലും…

By ഡോ. മുഹമ്മദ് ആസിഫ്. എം.
നാട്ടു പൈക്കളുടെ നന്മയുമായി മഹാലക്ഷ്മി ഗോശാല

ഭാരതത്തിലെ തനതിനം പശുക്കളുടെ സംരക്ഷകനാണ് കോട്ടയം ആനിക്കാട് സ്വദേശി ഹരി. ഐടി മേഖലയില്‍ ജോലി ചെയ്തിരുന്ന ഹരി കോവിഡ് ലോക്ഡൗണ്‍ സമയത്താണ് കൃഷിയിലേക്കും മൃഗപരിപാലനത്തിലേക്കുമെത്തുന്നത്. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളില്‍…

By പി.കെ. നിമേഷ്
പശുസഖിമാര്‍ പരിശീലനം പൂര്‍ത്തിയാക്കി

മൃഗസംരക്ഷണ വകുപ്പിന്റെ കീഴില്‍ പുതുതായി പരിശീലനം പൂര്‍ത്തിയാക്കിയ  440  ഹെല്‍പ്പര്‍മാര്‍ പ്രവര്‍ത്തനത്തിന് സജ്ജമായി. കുടുംബശ്രീ അംഗങ്ങളായ പശുസഖിമാരെയാണ് പതിനേഴു ദിവസം കൊണ്ട് പരിശീലനം പൂര്‍ത്തിയാക്കി…

By Harithakeralam
ടര്‍ക്കിക്കോഴി വളര്‍ത്തല്‍ ലാഭകരമാക്കാം

ഏകദേശം 2,000 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഇന്നത്തെ മെക്‌സിക്കോയിലാണ് ടര്‍ക്കി കോഴികളെ അവയുടെ തൂവലുകള്‍ക്കും, മാംസത്തിനുമായി ആദ്യമായി ഇണക്കി വളര്‍ത്തിയത്. ടര്‍ക്കി കോഴികളുടെ വലുപ്പത്തിലും രുചിയിലും ആകര്‍ഷ്ട്രരായി…

By ഡോ. ജോണ്‍ ഏബ്രഹാം
കോഴികള്‍ക്ക് മുട്ട കുറയുന്നുണ്ടോ...? ഭക്ഷണത്തില്‍ ഇതു കൂടി ശ്രദ്ധിക്കുക

വീട്ടാവശ്യത്തിനും വാണിജ്യാടിസ്ഥാനത്തിലും കോഴി വളര്‍ത്തുന്നവര്‍ നമ്മുടെ നാട്ടില്‍ നിരവധിയാണ്. സ്ഥിരമായി കോഴികളെ വളര്‍ത്തുന്ന ആളുകള്‍ക്കുള്ള പരാതിയാണ് കൃത്യമായി മുട്ടയിടുന്നില്ല എന്നത്. എന്നാല്‍ കോഴികളെ…

By Harithakeralam
ഗോക്കള്‍ സര്‍വസുഖം പ്രദാനം ചെയ്യുന്നു: പശുക്കുട്ടിക്ക് ഒപ്പമുള്ള ചിത്രവുമായി നരേന്ദ്രമോദി

ന്യൂഡല്‍ഹി: പശുക്കുട്ടിയെ പരിപാലിക്കുന്ന ചിത്രം സമൂഹമാധ്യമത്തില്‍ പങ്ക് വച്ചു പ്രധാനമന്ത്രി നരേന്ദ്ര മോദി. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലുള്ള പശുവിനുണ്ടായ കിടാവിന്റെ ചിത്രമാണ് പ്രധാനമന്ത്രി പങ്ക്…

By Harithakeralam
വിവര ശേഖരണം പദ്ധതി ആസൂത്രണത്തിന്റെ നട്ടെല്ലാകും : ജെ ചിഞ്ചുറാണി

തിരുവനന്തപുരം: മൃഗസംരക്ഷണ മേഖലയിലെ കൃത്യമായ വിവര ശേഖരണം വിവിധ പദ്ധതി ആസൂത്രണങ്ങളുടെ നട്ടെല്ലാകുമെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. സെപ്റ്റംബര്‍ 2 നു ആരംഭിക്കുന്ന ഇരുപത്തിയൊന്നാമത്  കന്നുകാലി സെന്‍സസിനോടനുബന്ധിച്ചു…

By Harithakeralam
ഇ സമൃദ്ധ പദ്ധതി സംസ്ഥാനമാകെ നടപ്പിലാക്കും: ജെ. ചിഞ്ചുറാണി

 വിവര സാങ്കേതിക വിദ്യയുടെ സഹായത്തോടെ പശുവിന്റെ പൂര്‍ണ വിവരങ്ങള്‍ ലഭ്യമാകുന്ന ഇ സമൃദ്ധ സംവിധാനം കേരളത്തിലുടനീളം നടപ്പിലാക്കുമെന്ന് മന്ത്രി ജെ. ചിഞ്ചു റാണി പറഞ്ഞു. എറണാകുളം ജില്ലയിലെ കോതമംഗലം ബ്ലോക്കിനു…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs