ആരോഗ്യപരമായ റംസാന്‍ വ്രതം: ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

പ്രമേഹം, രക്തസമര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ ഉള്ളവരും കഠിനമായ ജോലികള്‍ ചെയ്യുന്നവരുമെല്ലാം നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

By Harithakeralam
2026-02-19

റംസാന്‍ വ്രതത്തിന് തുടക്കമായി കഴിഞ്ഞു. പകല്‍ മുഴുവന്‍ ഭക്ഷണം കഴിക്കാതെ നോമ്പ് എടുക്കുകയും വൈകിട്ട് ഭക്ഷണം കഴിക്കുകയും ചെയ്യുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. പ്രമേഹം, രക്തസമര്‍ദം, കൊളസ്‌ട്രോള്‍ തുടങ്ങിയ അവസ്ഥകള്‍ ഉള്ളവരും കഠിനമായ ജോലികള്‍ ചെയ്യുന്നവരുമെല്ലാം നോമ്പെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്.

1. അത്താഴത്തിന് എന്ത് കഴിക്കുന്നുവെന്നതു പ്രധാനമാണ്. തവിട് കളയാത്ത ധാന്യങ്ങള്‍, ഓട്സ്, തവിടുള്ള അരി , മുട്ട, തൈര്, പയറുവര്‍ഗങ്ങള്‍, ഇലക്കറികള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തണം. ഇവ പതുക്കെ മാത്രമേ ദഹിക്കുകയുള്ളൂ,  കൂടുതല്‍ നേരം വിശപ്പറിയാതെ ഇരിക്കാന്‍ സഹായിക്കും.

2. നോമ്പ് തുറക്കുമ്പോള്‍ മിതമായ രീതിയില്‍ ഭക്ഷണം കഴിക്കുക. വെള്ളം, ഈന്തപ്പഴം, പഴങ്ങള്‍ അല്ലെങ്കില്‍ സൂപ്പ് എന്നിവ ഉപയോഗിച്ച് നോമ്പ് തുറക്കുന്നത് ശരീരത്തിന് ആവശ്യമായ ജലാംശവും ഊര്‍ജ്ജവും പെട്ടെന്ന് ലഭിക്കാന്‍ സഹായിക്കും.

3. വാരിവലിച്ചു കഠിനമായ ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഒഴിവാക്കുക. പഴങ്ങളും മറ്റും നന്നായി ചവച്ചരച്ചു വയറിന് അമിത സമ്മര്‍ദ്ദം നല്‍കാതെ സാവധാനം  കഴിക്കാന്‍ ശ്രദ്ധിക്കണം.

4. എണ്ണയില്‍ പൊരിച്ചതും ധാരാളം മസാല ഉപയോഗിച്ചതുമായ ഭക്ഷണങ്ങള്‍ ഒഴിവാക്കുക. സാധാരണ കഴിക്കുന്ന സമൂസ പോലുള്ള ഭക്ഷണങ്ങള്‍ ബിരിയാണി, മ്ന്തി പോലുള്ളവ എന്നിവ ഒഴിവാക്കുന്നതു നല്ലതാണ്. ഇതിനൊപ്പം മധുരവും കുറച്ചു മതി.

5. ഉറക്കത്തിന്റെ കാര്യത്തില്‍ ഒരിക്കലും കോംപ്രമൈസ് ചെയ്യരുത്. ഇഫ്താറിന് ശേഷം നേരത്തെ ഉറങ്ങുന്നതും പകല്‍ നേരങ്ങളില്‍ ചെറിയ ഉറക്കം ശീലിക്കുന്നതും ക്ഷീണം കുറയ്ക്കാന്‍ സഹായിക്കും.

Leave a comment

റംസാന്‍ നോമ്പും കടുത്ത ചൂടും: നിര്‍ജലീകരണം തടയാന്‍ ഈ പാനീയങ്ങള്‍

കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.

By Harithakeralam
ബിഗ് സൈസില്‍ നിന്ന് സീറോ സൈസിലേക്ക് .! ഇന്ന് ലോക അമിതവണ്ണ ദിനം

ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം  അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…

By Dr. Vimal M.V
ചീത്ത കൊളസ്‌ട്രോള്‍ ഒഴിവാക്കാന്‍ ഭക്ഷണത്തില്‍ ശ്രദ്ധിക്കുക

ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…

By Harithakeralam
പ്രമേഹവും രക്തസമ്മര്‍ദവും കുറയ്ക്കാന്‍ മുരിങ്ങയില

എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…

By Harithakeralam
കറുപ്പോ മഞ്ഞയോ...? ഉണക്ക മുന്തിരിയില്‍ മികച്ചത് ഏതാണ്

പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.  

By Harithakeralam
വൃക്കകള്‍ക്ക് കരുത്ത് പകരാന്‍ പഴങ്ങളും ഇലക്കറികളും

വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.

By Harithakeralam
വിശ്രമവും വ്യായാമവും തലച്ചോറിനും വേണം: മറവിയെ തുരത്താന്‍ ചില മാര്‍ഗങ്ങള്‍

മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…

By Harithakeralam
കഴുത്തു വേദന കുട്ടിക്കളിയല്ല: ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചില്ലെങ്കില്‍ പിടലീ വിളി കേള്‍ക്കേണ്ടി വരും

പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs