മഴയും ഇടയ്ക്ക് ശക്തമായ വെയിലും സ്ഥിരമായതോടെ കര്‍ഷകര്‍ ദുരിതത്തിലാണ്. പല തരത്തിലുള്ള അസുഖങ്ങളാണ് ഇതിനെ തുടര്‍ന്ന് വിളകള്ക്കുണ്ടാകുന്നത്. ഇവയ്ക്കുള്ള പ്രതിവിധി നിര്‍ദേശിക്കുകയാണ് പി. വിക്രമന്(കൃഷി ജോയിന്റ് ഡയറക്റ്റര്‍. റിട്ട).
1. കറിവേപ്പ് ഇലകള്‍ നരയ്ക്കുന്നു, കാരണവും പ്രതിവിധിയും പറഞ്ഞു തരാമോ...?
കഞ്ഞിവെള്ളം ഇടയ്ക്ക് സ്േ്രപ ചെയ്തു കൊടുത്താല്‍ തന്നെ പ്രശ്നം പരിഹരിക്കാം. വേപ്പെണ്ണ സോപ്പുവെള്ളം വെളുത്തുള്ളി നീര് എന്നിവ ലായനിയാക്കി നേര്‍പ്പിച്ച് ഒഴിച്ചു കൊടുക്കുന്നതും നല്ലതാണ്. ഇലപ്പേന്‍ ഉണ്ടെങ്കില്‍ വേപ്പെണ്ണ പ്രയോഗിക്കുന്നതിലൂടെ നശിച്ചു കൊള്ളും. 10 ഗ്രാം സ്യൂഡോമോണസ് ഒരു ലിറ്റര്‍ വെളളത്തില്‍ എന്ന അളവില്‍ തളിക്കുക.
2. ആട്ടിന്കാഷ്ടം പൊടിക്കാന്‍ നല്ല മാര്‍ഗമേതാണ്...?
വെള്ളം തളിച്ച് ഉണക്കി പ്ലാസ്റ്റിക് ചാക്കിലിട്ടു കെട്ടി അട്ടിയിട്ടു വയ്ക്കുക, കുറച്ചു ദിവസം കഴിഞ്ഞാല്‍ തനിയെ പൊടിയായിക്കൊള്ളും. കുമ്മായം, വെണ്ണീര് എന്നിവയിട്ട് ആട്ടിന്കാഷ്ടം കെട്ടി വയ്ക്കരുത്.
3. കുറുനാമ്പ് രോഗം വരാതിരിക്കാന്‍ നേന്ത്ര വാഴ നടുമ്പോള്‍ സ്വീകരിക്കേണ്ട മാര്‍ഗങ്ങള്‍
വാഴക്കന്നിന്റെ പുറം ഭാഗത്തെ തോല് ചെത്തി കേടുപാടുകള്‍ ഇല്ലെന്നു ബോധ്യപ്പെടുക. ചൂടുവെള്ളത്തില്‍ ഒരു മിനിറ്റ് മുക്കി വെയിലത്തിച്ച് ഉണക്കിയ ശേഷം മാത്രം നടുക. മുള വരുന്ന ഭാഗമല്ല കിഴങ്ങു ഭാഗമാണു ചൂടുവെള്ളത്തില്‍ മുക്കേണ്ടത്. ചാരവും ചാണകവും കൂടി കലക്കിയ ലായനിയില്‍ കന്ന് മുക്കി മൂന്നു ദിവസം വെയിലത്തിട്ട് ഉണക്കിയ ശേഷം നടുക.
4. ഇഞ്ചിയുടെ തണ്ട് അഴുകലിനു കാരണവും പരിഹാരവും നിര്‍ദേശിക്കാമോ...?
മൃദുചീയല്‍ രോഗമാണിത്, വിത്തിഞ്ചി നടുന്നതിന് മുമ്പ് സ്യൂഡോമോണോസില്‍ മുക്കി തണലത്ത് ഉണക്കുക. രോഗബാധ സാധ്യതയുള്ള നടീല്‍ വസ്തു ഉപയോഗിക്കാതെ സൂക്ഷിക്കുക. നടുന്നതിന് മുമ്പ് ഒരു സെന്റില്‍ രണ്ടര കിലോ എന്ന തോതില്‍ കുമ്മായമിട്ട് തടം നന്നായി ഇളക്കുക. െ്രെടക്കോഡര്‍മ ചേര്‍ത്ത് സമ്പൂഷ്ടീകരിച്ച വളം മാത്രം ചേര്‍ക്കുക. മുളച്ചു കഴിഞ്ഞാല്‍ ഇടയ്ക്ക് പച്ചച്ചാണകമൊഴിച്ചു കൊടുക്കുക.
5. ഒച്ചിനെ തുരത്താനുള്ള ജൈവ മാര്‍ഗങ്ങള്‍ എന്താണ്...?
ഒച്ചു ശല്യമുള്ള സ്ഥലത്ത് നനഞ്ഞ ചണച്ചാക്ക് കൊണ്ടിടുക, കാബേജ്, ചെമ്പരത്തി ഇല, പപ്പായ ഇല എന്നിവ ചെറുതായി അരിഞ്ഞ് ചാക്കിന് മുകളില്‍ വിതറുക. ഒച്ചുകള്‍ കൂട്ടത്തോടെ ഇതിലേക്കെത്തും, ഈ സമയത്ത് പിടികൂടി നശിപ്പിക്കാം. മുട്ടത്തോട്ട് പൊടിച്ചു വിതറുക, ഇതു ഒച്ച് ഭക്ഷണമാക്കുന്നതോടെ മുറിവുണ്ടായി ചത്ത് പോകും.
6. വാഴയെ ആക്രമിക്കുന്ന തടതുരപ്പന്‍ പുഴുവിനെ എങ്ങനെ തുരത്താം...?
നാല് മാസം പ്രായമുള്ള വാഴയിലാണ് തടതുരപ്പന്‍ പുഴുക്കളുടെ ശല്യമുണ്ടാകുക. വേപ്പെണ്ണ സോപ്പ് ലായനി, സ്പ്രേ ചെയ്യുക. തുടക്കമാണെങ്കില്‍ സോപ്പ് വെള്ളം മാത്രം സ്േ്രപ ചെയ്താലും മതി. ആരോഗ്യമില്ലാത്ത വാഴകളുടെ തട മുറിച്ചു തോട്ടത്തില്‍ വിതറുക. പുഴക്കള് ഇതിലേക്ക് ആകര്‍ഷിച്ച് മുട്ടയിട്ടു കൊള്ളും. മുട്ടവിരിയുന്നതിന് മുമ്പെ തടകള്‍ ഉണങ്ങി അവ നശിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില് ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment