നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ ഓണമാകുമ്പോഴേക്കും മത്തന്‍ വിളഞ്ഞു പാകമാകൂ.
മത്തന്‍ വിത്തുകള്‍ മുളച്ചു വള്ളി വീശിതുടങ്ങിയിട്ടുണ്ടാകും. ഈ സമയത്ത് നല്‍കുന്ന പരിചരണമാണ് വിളവ് ലഭിക്കുന്നതില്‍ പ്രധാനം. കാലാവസ്ഥയിലെ മാറ്റങ്ങള്‍ മറ്റു പച്ചക്കറികളെപ്പോലെ മത്തനെയും ബാധിച്ചിട്ടുണ്ട്. കീടങ്ങളും രോഗങ്ങളും വലിയ തോതില്‍ ആക്രമിക്കുന്നു. നിര്‍ബന്ധമായും ഈ സമയത്ത് നല്‍കേണ്ട പരിചരണങ്ങള്‍ ഇവയാണ്. നല്ല പരിചരണം നല്‍കിയാല്‍ മാത്രമേ ഓണമാകുമ്പോഴേക്കും മത്തന്‍ വിളഞ്ഞു പാകമാകൂ.
1. വിത്ത് മുളച്ചു വള്ളി വീഴുമ്പോഴും പൂവിരിയുന്ന സമയത്തും ഓരോ കിലോ കടലപ്പിണ്ണാക്ക് വളമായി നല്‍കാം. വള്ളി വീശിപ്പോകുമ്പോള്‍ ഓരോ മുട്ടിലും മണ്ണിട്ട് കൊടുക്കുന്നത് നല്ലതാണ്.
2. ചാണകപ്പൊടിയും മത്തന് നല്ല വളമാണ്. ഈ സമയത്ത് ചാണകപ്പൊടിയിട്ടു കൊടുക്കുന്നതു നല്ല വലിപ്പമുള്ള പൊടിയുള്ള കായ്കളുണ്ടാകാന്‍ സഹായിക്കും.
3. വള്ളിയുടെ കീഴിലായി ഉണങ്ങിയ ഓലയിട്ടു കൊടുക്കുന്നതു നല്ലതാണ്.
4. കീടങ്ങളുടെ ആക്രമണം ഈ കാലാവസ്ഥയില്‍ കൂടുതലായിരിക്കും. പറന്നുവരുന്ന കീടങ്ങള്‍ ഇലകളെ നശിപ്പിക്കുന്നതാണ് പ്രധാന പ്രശ്‌നം. 20 ഗ്രാം വെളുത്തുള്ളി നന്നായി അരച്ച് ഒരു ലിറ്റര്‍ വെള്ളത്തില്‍ കലക്കി അരിച്ചെടുത്ത് ഇലകളില്‍ സ്‌പ്രേ ചെയ്യാം.
5. മത്തന്‍ വണ്ട് ഇലകളും പൂക്കളും തിന്നു നശിപ്പിക്കും. വേപ്പധിഷ്ടിത കീടനാശിനികള്‍ ഇതിനെതിരേ പ്രയോഗിക്കാം.
6. സ്യൂഡോമോണസ് ലായനി ആഴ്ചയിലൊരിക്കല്‍ പ്രയോഗിക്കുന്നതും ചെടി കരുത്തോടെ വള്ളി വീശി വളരാന്‍ സഹായിക്കും.
വെയിലത്ത് നല്ല പോലെ നനയ്ക്കുകയും വളങ്ങള്‍ നല്‍കുകയും ചെയ്താല്‍ വെണ്ടയില്‍ നിന്നു മികച്ച വിളവ് ലഭിക്കും. മൊസൈക്ക് രോഗം, തണ്ടുതുരപ്പന്‍, ഇലചുരുട്ടിപ്പുഴു എന്നിവ ഈ സമയത്ത് വെണ്ടയില്‍ പ്രശ്നം സൃഷ്ടിച്ചു തുടങ്ങും.…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
വിവിധ വിഭവങ്ങളില്‍ നാം ഉപയോഗിക്കുന്ന പുതിന മനുഷ്യന് ഏറെ ഗുണങ്ങള്‍ നല്‍കുന്ന ഇലയാണ്. എന്നാല്‍ വിപണിയില്‍ ലഭിക്കുന്ന പുതിനയില്‍ വലിയ തരത്തിലുള്ള കീടനാശിനികള്‍ പ്രയോഗിക്കുന്നതാണ്. ഇതു വലിയ തരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളാണ്…
വേനലില്‍ നല്ല വിളവ് തരുന്നവയാണ് പന്തല്‍ വിളകള്‍, ഇതില്‍ ഏറ്റവും പ്രധാനമാണ് പാവല്‍. എന്നാല്‍ കീടങ്ങള്‍ വലിയ തോതില്‍ പാവലിനെ ആക്രമിക്കാനെത്തും. വിത്തിടുമ്പോള്‍ തന്നെ ശ്രദ്ധിച്ചില്ലെങ്കില്‍ കീടങ്ങളെ തുരത്താന്‍…
വെയില്‍ ശക്തമാണെങ്കിലും നല്ല വിളവ് തരുന്ന പച്ചക്കറികളാണ് വഴുതന-വെള്ളരി വിളകള്‍. എന്നാല്‍ രോഗങ്ങളും കീടങ്ങളും ഈ സമയത്ത് ഇവയെ ശക്തമായി ആക്രമിക്കും. കീടനാശിനി പ്രയോഗം മനുഷ്യനും പ്രകൃതിക്കും ദോഷവുമാണ്. രോഗ-കീട…
പച്ചക്കറികളിലുണ്ടാകുന്ന പ്രധാന പ്രശ്നമാണ് ഫംഗസ് ബാധ. ഇലകളിലുള്ള നിറവ്യത്യാസം, പാടുകള്‍, ഇലകളിലും തണ്ടിലുമുള്ള പൂപ്പലുകള്‍, ചെടി വാടിപ്പോകല്‍, മുരടിപ്പ് തുടങ്ങിയ സൂചനകള്‍ ഫംഗസ് അണുബാധയുടെ…
പയര്‍, വെണ്ട, വഴുതന, തക്കാളി, പടവലം, പാവല്‍ എന്നിവ നല്ല വിളവ് തരുന്ന സമയമാണിത്. എന്നാല്‍ കീടങ്ങളുടെ ആക്രമണം അതിരൂക്ഷമാണെന്നു കര്‍ഷകര്‍ പറയുന്നു. വീര്യം കൂടിയ രാസകീടനാശിനികള്‍ പ്രയോഗിച്ചാല്‍ നമ്മുടെ ശരീരത്തിനും…
ചൂട് കടുത്തു വരുകയാണ് കേരളത്തില്‍. ഈ സമയത്ത് പച്ചക്കറികള്‍ക്ക് നല്ല പരിചരണം ആവശ്യമാണ്. ഇല്ലെങ്കില്‍ അവ നശിച്ചു പോകും. പഴമക്കാര്‍ പ്രയോഗിച്ചിരുന്ന ചില നാട്ടറിവുകള്‍ നമുക്കും പിന്തുടര്‍ന്നു നോക്കാം. ഗ്രോബാഗിലും…
© All rights reserved | Powered by Otwo Designs
Leave a comment