ഏറെ ഗുണങ്ങളുള്ള പഴമാണ് പപ്പായ. രോഗപ്രതിരോധം, കാഴ്ച, ചര്‍മം എന്നിവയ്‌ക്കെല്ലാം പപ്പായ നല്ലതാണ്. വണ്ണം , പ്രമേഹം തുടങ്ങിയ പ്രശ്‌നങ്ങളുള്ളവര്‍ക്കും ധൈര്യമായി കഴിക്കാവുന്ന പഴമാണെങ്കിലും താഴെ പറയുന്ന പ്രശ്‌നങ്ങളുള്ളവര്‍ ഒരിക്കലും പപ്പായ തൊട്ടു പോലും നോക്കരുത്.
പഴുത്ത പപ്പായ ഗര്‍ഭിണികള്‍ ഒരിക്കലും കഴിക്കരുത്. ഇതു കഴിക്കുന്നതു ഗര്‍ഭാശയം സങ്കോചിക്കാന്‍ കാരണമാകും. ചിലപ്പോള്‍ നേരത്തെയുള്ള പ്രസവത്തിനും കാരണമാവും.
ക്രമരഹിതമായ ഹൃദയമിടിപ്പ് പ്രശ്‌നം ചിലര്‍ക്കുണ്ടായേക്കാം, ഇത്തരം വ്യക്തികള്‍ പപ്പായ കഴിക്കരുത്. ദഹനവ്യവസ്ഥയില്‍ ഹൈഡ്രജന്‍ സയനൈഡ് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന സയനോജെനിക് ഗ്ലൈക്കോസൈഡുകള്‍ പപ്പായയില്‍ അടങ്ങിയിട്ടുണ്ട്. ഇതു ഹൃദയമിടിപ്പ് വര്‍ധിപ്പിക്കും.
അലര്‍ജി തുമ്മല്‍, ശ്വാസം മുട്ടല്‍, കണ്ണില്‍ വെള്ളം നിറയുക തുടങ്ങിയ ലക്ഷണങ്ങള്‍ പപ്പായ കഴിച്ചാല്‍ ചിലര്‍ക്കുണ്ടാകും. ലാറ്റക്‌സ് അലര്‍ജിയുള്ളവര്‍ക്കാണ് ഈ പ്രശ്‌നമുണ്ടാകുക.
വിറ്റാമിന്‍ സി കൂടുതലുള്ളതിനാല്‍ വൃക്കയിലെ കല്ലുകള്‍ക്ക് സാധ്യതയുള്ള വ്യക്തികള്‍ പപ്പായ കഴിക്കുന്നത് ഒഴിവാക്കുകയാണ് നല്ലത്. ഉയര്‍ന്ന അളവിലുള്ള വിറ്റാമിന്‍ സി നിലവിലുള്ള കല്ലുകള്‍ വലുതാക്കും, കൂടുതല്‍ അസ്വസ്ഥതകളും സങ്കീര്‍ണതകളുമുണ്ടാക്കും.
പപ്പായയിലെ ഉയര്‍ന്ന നാരുകളുടെ അളവും പപ്പൈന്‍ ഉള്ളടക്കവും ആസിഡ് റിഫ്‌ലക്‌സ്, ആമാശയത്തിലെ അള്‍സര്‍ അല്ലെങ്കില്‍ ഇറിറ്റബിള്‍ ബവല്‍ സിന്‍ഡ്രോം പോലുള്ള അവസ്ഥകളെ വഷളാക്കും. അതിനാല്‍, സെന്‍സിറ്റീവ് വയറുള്ള ആളുകള്‍ പപ്പായ കഴിക്കുന്നത് ഒഴിവാക്കുക.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment