പൊട്ടാസ്യം ശരീരത്തില്‍ കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
മനുഷ്യ ശരീരത്തിലെ രക്തസമര്‍ദം നിയന്ത്രിച്ചു സാധാരണ നിലയിലാക്കാന്‍ ആവശ്യമാണ് പൊട്ടാസ്യം. എല്ലുകളുടെ പേശികളുടെയും ആരോഗ്യത്തിനും പൊട്ടാസ്യം ശരീരത്തിന് ആവശ്യമാണ്. നിര്‍ജലീകരണത്തില്‍ നിന്നു നമ്മെ സംരക്ഷിക്കുന്നതും ഇതു തന്നെ. ഇതിനാല്‍ പൊട്ടാസ്യം ശരീരത്തില്‍ കൃത്യമായി നിലനിര്‍ത്തേണ്ടതുണ്ട്. ഇതിനു സഹായിക്കുന്ന ഭക്ഷണങ്ങള്‍ ഇവയാണ്.
ചീര
ഇലക്കറികളില്‍ പ്രധാനിയായ ചീരയില്‍ ധാരാളം പൊട്ടാസ്യമുണ്ട്. ഹൃദയാരോഗ്യം മുതല്‍ എല്ലുകളുടെ ആരോഗ്യം സംരക്ഷിക്കാന്‍ വരെ ചീര സഹായിക്കും.
വെണ്ടയ്ക്ക
100 ഗ്രാം വെണ്ടയ്ക്കയില്‍ 57 മില്ലിഗ്രാം പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. കൂടാതെ ഇവയില്‍ നാരുകളും വിറ്റാമിന്‍ സിയും അടങ്ങിയിരിക്കുന്നു.
തക്കാളി
പൊട്ടാസ്യത്തിന്റെ മറ്റൊരു നല്ല സോത്രസാണ് തക്കാളി. ബിപി കുറയ്ക്കാനും ഹൃദയാരോഗ്യം സംരക്ഷിക്കാനും തക്കാളി കഴിക്കുന്നതു ഗുണം ചെയ്യും.
ഉരുളക്കിഴങ്ങ്
പൊട്ടാസ്യം, വിറ്റാമിന്‍ ബി, സി തുടങ്ങിയവയാല്‍ സമ്പുഷ്ടമാണ് ഉരുളക്കിഴങ്ങ്. ഇടയ്ക്ക് കറികളില്‍ ഉരുളക്കിഴങ്ങ് ചേര്‍ക്കുന്നത് നല്ലതാണ്. എന്നാല്‍ വറുത്ത് കഴിക്കുന്നത് അത്ര നല്ലതല്ല.
ഗ്രീന്‍ പീസ്
പയര്‍ വര്‍ഗങ്ങളില്‍ ഗ്രീന്‍ പീസില്‍ നല്ല പോലെ പൊട്ടാസ്യം അടങ്ങിയിട്ടുണ്ട്. 100 ഗ്രാം ഗ്രീന്‍ പീസില്‍ 33 മില്ലി ഗ്രാം പൊട്ടാസ്യമാണുള്ളത്.
നേന്ത്രപ്പഴം
പൊട്ടാസ്യത്തിന്റെ കലവറയാണ് നേന്ത്രപ്പഴം. ശരീരത്തിന് ഊര്‍ജം ലഭിക്കാനും ഇതു കഴിക്കുന്നതു സഹായിക്കും.
കടുത്ത ചൂടാണിപ്പോള്‍ കേരളത്തില്‍. റംസാന്‍ നോമ്പ് എടുക്കുന്നവര്‍ നിര്‍ജലീകരണം വരാതിരിക്കാന്‍ ശ്രദ്ധിക്കണം. ഇതിനു സഹായിക്കുന്ന ചില പാനീയങ്ങള്‍ പരിചയപ്പെടാം.
ശരീരത്തിലെ കൊഴുപ്പിന്റെ അളവ് ആരോഗ്യത്തെ ദോഷകരമായി ബാധിക്കുംവിധം വര്‍ദ്ധിക്കുന്ന അവസ്ഥയെയാണ് അമിതവണ്ണം അഥവാ പൊണ്ണത്തടി എന്ന് വിളിക്കുന്നതെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. കുട്ടികളെന്നും യുവാക്കളെന്നും…
ശരീരത്തിലുണ്ടാകുന്ന ചീത്ത കൊളസ്‌ട്രോളാണ് പക്ഷാഘാതം, ഹൃദയസ്തംഭനം പോലുള്ള ഗുരുതരമായ പ്രശ്‌നങ്ങള്‍ക്ക് കാരണം. ചീത്ത കൊളസ്‌ട്രോളിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കുന്നതു തടയുകയാണ് ഇതിനെ പ്രതിരോധിക്കാനുള്ള…
എത്ര വര്‍ണിച്ചാലും തീരാത്ത ഗുണങ്ങളാണ് മുരിങ്ങയിലയ്ക്കുള്ളത്. മുരിങ്ങയിലയും കായും പലതരത്തില്‍ നാം കഴിക്കാറുണ്ട്. മുരിങ്ങയില പൊടിയാക്കി ചായയുണ്ടാക്കാന്‍ വരെ ഉപയോഗിക്കുന്നു. തമിഴ്നാട്ടില്‍ ഏക്കറുകണക്കിന്…
പായസത്തിലും മറ്റും നാം ഉപയോഗിക്കുന്ന ഉണക്കമുന്തിരി രണ്ടു തരത്തിലുണ്ട്, കറുപ്പും മഞ്ഞയും. ഇതില്‍ ഏതാണു മികച്ചത്. രണ്ടിലും അടങ്ങിയിരിക്കുന്ന വസ്തുക്കളുടെ അളവില്‍ മാറ്റമുണ്ട്. അവ പരിശോധിക്കാം.
വൃക്ക രോഗികളുടെ എണ്ണം ദിവസം തോറും നമ്മുടെ നാട്ടില്‍ വര്‍ധിച്ചു വരികയാണ്. ഭക്ഷണ രീതിയില്‍ വരുന്ന മാറ്റങ്ങള്‍ തന്നെയാണിതിനു പ്രധാന കാരണം. വൃക്കയുടെ ആരോഗ്യത്തിന് കരുത്ത് പകരുന്ന ചില ഭക്ഷണങ്ങള്‍ നോക്കാം.
മറവി വലിയൊരു പ്രശ്നമായി മാറിയിരിക്കുകയാണിപ്പോള്‍. പ്രായമായവരില്‍ മറവി സ്ഥിരമായിരുന്നുവെങ്കിലും ഇപ്പോള്‍ ചെറുപ്പക്കാര്‍ വരെ മറവി കാരണം വലഞ്ഞിരിക്കുകയാണ്. ഭക്ഷണക്രമത്തില്‍ വന്ന മാറ്റവും മൊബൈല്‍ പോലുള്ള…
പലര്‍ക്കും വിവിധ കാരണങ്ങള്‍ കൊണ്ടു കഴുത്തു വേദന വരാം. യുവാക്കള്‍ക്കിടയിലിപ്പോള്‍ കഴുത്തു വേദന വ്യാപകമാണ്. കംപ്യൂട്ടറിന് മുന്നില്‍ ഇരുന്നുള്ള ജോലിയും മൊബൈല്‍ ഉപയോഗവുമെല്ലാം ഇതിനു കാരണമാണ്. താഴെ പറയുന്ന…
© All rights reserved | Powered by Otwo Designs
Leave a comment