ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

പപ്പായ ഇലയോടൊപ്പം മറ്റു ചിലതു കൂടി ചേര്‍ത്താല്‍ പതിവായി ഉപയോഗിക്കാവുന്ന ജൈവ കീടനാശിനി തയാറാക്കാം.

By Harithakeralam
2026-02-25

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല സത്ത് മാത്രം പ്രയോഗിച്ചിട്ടു കാര്യമില്ല. പപ്പായ ഇലയോടൊപ്പം മറ്റു ചിലതു കൂടി ചേര്‍ത്താല്‍ പതിവായി ഉപയോഗിക്കാവുന്ന ജൈവ കീടനാശിനി തയാറാക്കാം.

പപ്പായ ഇലയും വെളുത്തുള്ളിയും

നല്ല വലിപ്പമുള്ള പപ്പായ ഇലയെടുക്കുക, ചെടികള്‍ കൂടുതലുണ്ടെങ്കില്‍ ഇലയുടെ അളവ് കൂട്ടാം. ഇലകള്‍ ചെറുതായി മുറിച്ച് അടപ്പുള്ള പാത്രത്തിലിടുക. അഞ്ച് ഇല്ലി വെളുത്തുള്ളി ചതച്ച് ഇതിലേക്കിടുക. ഒരു ഗ്ലാസ് കഞ്ഞിവെള്ളം കൂടി ഒഴിക്കുക. ഇല മുങ്ങാന്‍ പാകത്തിന് വെള്ളം കൂടി ഒഴിച്ച ശേഷം പാത്രമടച്ച് 24 മണിക്കൂര്‍ മാറ്റിവയ്ക്കുക.

പ്രയോഗിക്കേണ്ട രീതി

ഒരു ദിവസത്തിന് ശേഷം പാത്രം തുറന്ന് ഇലകള്‍ നന്നായി ഞെരടി സത്ത് ഊറ്റിയെടുക്കുക. അരിച്ചെടുത്ത ശേഷം മൂന്നിരട്ടി വെള്ളം ചേര്‍ത്ത് പച്ചക്കറികള്‍ക്ക് പ്രയോഗിക്കാം. ചെറിയ ചെടികളാണെങ്കില്‍ നാലിരട്ടി വെള്ളം ചേര്‍ത്തു വേണം തളിക്കാന്‍.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

നല്ല വീര്യമുള്ള ലായനി ആയതിനാല്‍ നേര്‍പ്പിച്ച ശേഷം മാത്രമേ ചെടികളില്‍ തളിക്കാവൂ. ഇലകളുടെ അടിയിലും മുകളിലും കിട്ടത്തക്ക വിധം വേണം തളിക്കാന്‍. വെള്ളീച്ച, തണ്ടുതുരപ്പന്‍, ഇലപ്പേന്‍ തുടങ്ങിയ കീടങ്ങളെ തുരത്താനുമിതേറെ നല്ലതാണ്. കീടങ്ങളുടെ ആക്രമണമുള്ള ചെടിയാണെങ്കില്‍ ആഴ്ചയില്‍ രണ്ടു തവണ പ്രയോഗിക്കണം. കീടങ്ങള്‍ വരാതിരിക്കാന്‍ ആഴ്ചയിലൊരിക്കല്‍ തളിച്ചു കൊടുക്കാം.

Leave a comment

അമ്ലത നിയന്ത്രിക്കും : പക്ഷേ പ്രയോഗിക്കുമ്പോള്‍ ശ്രദ്ധിക്കണം

പച്ചക്കറികളും പഴവര്‍ഗങ്ങളും നടുന്നതിനു മുമ്പ് നിലമൊരുക്കാനായി കുമ്മായം ചേര്‍ക്കാറുണ്ട്. കുമ്മായം ചേര്‍ത്ത് ഒരാഴ്ച മുതല്‍ പത്ത് ദിവസം കഴിഞ്ഞേ തൈകള്‍ നടുകയോ വിത്തിടുകയോ ചെയ്യാറുള്ളൂ. മണ്ണിന്റെ അമ്ലത ക്രമീകരിക്കാനും…

By Harithakeralam
മുഞ്ഞയെയും ഇലതീനിപ്പുഴുവിനെയും തുരത്താന്‍ പുകയിലക്കഷായം

വേനല്‍ക്കാലത്ത് പച്ചക്കറികള്‍ നല്ല വിളവ് തരുമെങ്കിലും കീടങ്ങളുടെ ആക്രമണം രൂക്ഷമായിരിക്കും. ഇലതീനിപ്പുഴു, മഞ്ഞ, ശല്‍ക്കകീടം, മീലിമുട്ട, വെള്ളീച്ച തുടങ്ങി നിരവധി കീടങ്ങള്‍ പച്ചക്കറികളെ നശിപ്പിക്കാനെത്തും.…

By Harithakeralam
പച്ചമുളകും തക്കാളിയും മുരടിച്ചു നില്‍ക്കുന്നുണ്ടോ...? ചാരം രക്ഷയ്‌ക്കെത്തും

എല്ലാകാലത്തും  നല്ല കായ്ഫലം നല്‍കുന്നവയാണ് വഴുതന വിളകളായ പച്ചമുളക്, തക്കാളി, വഴുതന എന്നിവ. അടുക്കളയില്‍ മിക്ക ദിവസവും ആവശ്യമുള്ളവയാണ് പച്ചമുളകും തക്കാളിയും. ഇതര സംസ്ഥാനത്ത് നിന്ന്  അമിതമായി…

By Harithakeralam
ഇലതീനി പുഴുവിനെ തുരത്താന്‍ പപ്പായ ഇല

അസഹ്യമായ മണമുള്ള ഇലയാണ് പപ്പായയുടേത്, ഒരു പ്രത്യേക തരം കറയുമുണ്ട്. ജൈവകര്‍ഷകര്‍ പപ്പായ ഇല കീടനാശിനിയായി ഉപയോഗിക്കാറുമുണ്ട്. എന്നാല്‍ ഇലതീനിപ്പുഴു, വെള്ളീച്ച എന്നിവയുടെ ആക്രമണം ശക്തമാണെങ്കില്‍ പപ്പായ ഇല…

By Harithakeralam
കാബേജ് ഇല പുഴുക്കള്‍ നശിപ്പിക്കുന്നു: പച്ചക്കറികളില്‍ ഇലപ്പേനും വെള്ളീച്ചയും - തുരത്താം സമ്മിശ്ര നിയന്ത്രണ രീതിയിലൂടെ

നല്ല തണുപ്പുണ്ടായിരുന്നതിനാല്‍ കാബേജ് പോലുള്ള ശീതകാലപച്ചക്കറികള്‍ക്ക് മികച്ച വിളവാണ് ഇത്തവണ ലഭിച്ചിരിക്കുന്നത്. എന്നാല്‍ വളര്‍ച്ചയെത്തിയ കാബേജ് ചെടിയെ പുഴുക്കള്‍ വലിയ രീതിയില്‍ ആക്രമിക്കുന്നുണ്ട്. ഡയമണ്ട്…

By Harithakeralam
ചീരക്കൃഷി നശിപ്പിക്കാന്‍ ഇലതീനിപ്പുഴുക്കള്‍

ചീര നല്ല വിളവ് തരുന്ന സമയമാണിപ്പോള്‍. നനയ്ക്കാനുള്ള സൗകര്യമുണ്ടെങ്കില്‍ ഇക്കാലത്ത് ചീരയില്‍ നിന്നും നല്ല വിളവ് ലഭിക്കും. എന്നാല്‍ കീടങ്ങളുടെ ആക്രമണവും രൂക്ഷമായിരിക്കും. ഇലതീനിപ്പുഴുക്കളാണ് വലിയ പ്രശ്‌നം…

By Harithakeralam
വെയിലത്തും പച്ചമുളക് നിറയെ കായ്ക്കാനൊരു അത്ഭുതവളം

പൊള്ളുന്ന വെയിലത്തും പച്ചമുളകില്‍ നല്ല വിളവ് ലഭിക്കാന്‍ വീട്ടില്‍ തന്നെ ലഭിക്കുന്ന വസ്തുക്കള്‍ ഉപയോഗിച്ചൊരു വളം തയാറാക്കിയാലോ. വിപണിയില്‍ ലഭിക്കുന്ന പച്ചക്കറികളില്‍ ഏറ്റവുമധികം രാസകീടനാശിനികള്‍ പ്രയോഗിക്കുന്നവയാണ്…

By Harithakeralam
പച്ചമുളകില്‍ ഇലപ്പേനും വെള്ളീച്ചയും : തുരത്താം ജൈവ രീതിയില്‍

നല്ല പരിചരണം നല്‍കിയാല്‍ വെയിലത്തും മികച്ച വിളവ് തരുന്ന വിളയാണ് പച്ചമുളക്.  ഇലപ്പേന്‍, വെള്ളീച്ച എന്നിവയുടെ ആക്രമണം പച്ചമുളകില്‍  രൂക്ഷമാണെന്ന് പലരും പരാതി പറയുന്നുണ്ട്. കാലാവസ്ഥയിലെ പ്രശ്നങ്ങള്‍…

By Harithakeralam
Leave a comment

© All rights reserved | Powered by Otwo Designs